പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ത്യന്‍ നേവല്‍ മെറ്റീരീയല്‍ മാനേജ്‌മെന്റ് സര്‍വീസ്(ഐ.എന്‍.എം.എം.എസ്) എന്ന പേരില്‍ ഒരു സംഘടിത ‘എ’ ഗ്രൂപ്പ് എഞ്ചിനീയറിംഗ് സര്‍വ്വീസിന് രൂപം നല്‍കാന്‍ അനുമതി നല്‍കി. അതോടൊപ്പം നിലവില്‍ ഇന്ത്യന്‍ നേവിയിലെ നേവല്‍ സ്‌റ്റോര്‍ ഓഫീസര്‍ ഗ്രൂപ്പ് ‘എ’ കേഡര്‍ ഘടനയില്‍ ഇതിനനുസൃതമായ മാറ്റം വരുത്തുന്നതിനും അനുമതി നല്‍കി.
ഗ്രൂപ്പ് ‘എ’ സര്‍വീസിന്റെ രൂപീകരണം ഏറ്റവും മികച്ച പ്രതിഭകളെ ആകര്‍ഷിക്കുകയും സാങ്കേതികമായി യോഗ്യതയുള്ള മെറ്റീരിയല്‍ മാനേജര്‍മാരെ ലഭ്യമാക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഇത് നേവി സ്‌റ്റോറുകളിലെ സാമഗ്രികളുടെ കൈകാര്യം ചെയ്യല്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ഏത് സമയത്തും നാവികസേനയെ പ്രവര്‍ത്തനസജ്ജമാക്കി നിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യും.
ഈ നിര്‍ദ്ദിഷ്ട ഐ.എന്‍.എം.എം.എസ് ലഭ്യമായതില്‍ മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതോടൊപ്പം ഇന്ത്യന്‍ നേവിയുടെ സാമഗ്രികളുടെ ൈകകാര്യ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ നടപ്പാക്കുന്നതിന് വേണ്ട സാങ്കേതികമായി മികവുള്ള മെറ്റീരിയല്‍ മാനേജര്‍മാരെ കരുതിവയ്ക്കുന്നതിനും സഹായിക്കും. ഒപ്പം ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ മികച്ച തൊഴില്‍ സാദ്ധ്യതകളും ലഭ്യമാക്കും.