ഇന്ത്യന്‍ തപാല്‍ സര്‍വ്വീസിലെ കേഡര്‍ അവലോകനത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി. ഇന്ത്യന്‍ തപാല്‍ സര്‍വ്വീസിലെ ഓഫീസര്‍മാരുടെ പ്രമോഷന് സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും, ഉപഭോക്താക്കളുടെ ആവശ്യങ്ങളോട് കൂടുതല്‍ ഫലപ്രദമായി പ്രതികരിക്കുന്നതിന് അവരെ പര്യാപ്തമാക്കാനും ലക്ഷ്യമിട്ടാണ് അവലോകനം. ഡയറക്ടര്‍ ജനറല്‍ (പോസ്റ്റല്‍ ഓപ്പറേഷന്‍സ്), അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കോ-ഓര്‍ഡിനേഷന്‍ തുടങ്ങിയ ഉയര്‍ന്ന തസ്തികകള്‍ സൃഷ്ടിക്കാനും ജെ.റ്റി.എസ് തലത്തില്‍ 84 തസ്തികകള്‍ അധികമായി സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ള നിര്‍ദ്ദേശമാണ് പരിഗണനയിലുള്ളത്.