Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യന്‍ ട്രേഡ് സര്‍വീസിലെ ഉദ്യോഗസ്ഥര്‍ക്ക് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം


ഇന്ത്യന്‍ ട്രേഡ് സര്‍വീസ് (ഐ.ടി.എസ്) 1989-91 ബാച്ചിലെ ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള അവസ്ഥയില്‍ സീനിയര്‍ അഡ്മിന്‌സ്‌ട്രേറ്റീവ് ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒറ്റത്തവണ ഇളവെന്ന നിലയ്ക്കാണ് പദ്ധതി നടപ്പാക്കുന്നത്. സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡ്(എസ്.എ.ജി) തലത്തില്‍ ഒഴിവുകള്‍ ഉണ്ടാകുന്ന മുറയ്ക്ക് ഇവരില്‍ നിന്ന് അവര്‍ നികത്തും. ഇവര്‍ ഇപ്പോള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡ്(ജെ.എ.ജി) അതുപോലെ തുടരും. ഇവരുടെ വിരമിക്കലിന് ശേഷം എസ്.എ.ജിയുടെ അനുവദനീയ തസ്തികകള്‍ക്കനുസരിച്ചായിരിക്കും നികത്തുകയെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം.

ഈ അംഗീകാരത്തിലൂടെ വ്യാപാരപോഷണം, വ്യാപാര പ്രതിരോധ രംഗത്തെ വിവിധ മേഖലകളെക്കുറിച്ച് അഗാധമായ ജ്ഞാനമുള്ള ഈ ഉദ്യോഗസ്ഥരുടെ അറിവും പരിചയവും കയറ്റുമതി രംഗത്ത് രാജ്യത്തിന് കൂടുതല്‍ വേഗത്തിലുള്ള പുരോഗതി നേടുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഗുണപരമായി ഗവണ്‍മെന്റിന് ഉപയോഗിക്കാന്‍ കഴിയും. എസ്.എ.ജി തലത്തില്‍ സ്ഥാനക്കയറ്റം നല്‍കിയതിലൂടെ ഈ ഉദ്യോഗസ്ഥരെ കേന്ദ്ര സ്റ്റാഫിംഗ് പദ്ധതിയിലെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും പരിഗണിക്കാനാകും. അതിലൂടെ ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഇത്തരത്തിലുള്ള പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിന് ഇവരുടെ സേവനവും ലഭ്യമാകും. ഇന്ത്യയുടെ വളര്‍ന്നുവരുന്ന വ്യാപാര, വ്യാപാരപോഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു സംഘടിത കേഡര്‍ വേണമെന്ന ആവശ്യത്തില്‍ നിന്നാണ് ഇന്ത്യന്‍ ട്രേഡ് സര്‍വീസ് എന്ന ഈ കേന്ദ്ര ഗ്രൂപ്പ് എ സര്‍വീസിന് രൂപം നല്‍കിയത്.