Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യന്‍ കാര്‍ഷികരംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പ്രധാനമന്ത്രി കര്‍ഷകരുമായി പങ്കുവെച്ചു

ഇന്ത്യന്‍ കാര്‍ഷികരംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പ്രധാനമന്ത്രി കര്‍ഷകരുമായി പങ്കുവെച്ചു

ഇന്ത്യന്‍ കാര്‍ഷികരംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പ്രധാനമന്ത്രി കര്‍ഷകരുമായി പങ്കുവെച്ചു


2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് കര്‍ഷകരോടും സംസ്ഥാനങ്ങളോടും കേന്ദ്ര ഗവണ്‍മെന്റിനോടും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

ന്യൂഡെല്‍ഹിയില്‍ കൃഷി ഉന്നതിമേളയില്‍ കര്‍ഷകരുമായി തന്റെ കാഴ്ചപ്പാടു പങ്കുവെക്കവേ, താന്‍ ആവശ്യപ്പെടുന്നത് ഒരു വെല്ലുവിളി ഏറ്റെടുക്കാനാണെങ്കിലും അതു മൂല്യമാര്‍ന്ന ഒരു ലക്ഷ്യത്തിലേക്കാണു നയിക്കുകയെന്നതില്‍ സംശയമില്ലെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ഭാവി മാറ്റിയെഴുതാന്‍ പോന്ന വേദിയാണു കൃഷി ഉന്നതിമേളയെന്ന് അദ്ദേഹം പറഞ്ഞു. കൃഷിയുടെ വളര്‍ച്ചയിലൂടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും പുരോഗതിയിലൂടെയും വേണം ഇന്ത്യയുടെ ഭാവി കരുത്തുറ്റതാക്കീത്തീര്‍ക്കാന്‍. ഈ മേഖലകളില്‍ ഗുണപരമായ മാറ്റം ഉദ്ദേശിച്ചുള്ളതാണ് ഈ വര്‍ഷത്തെ ബജറ്റെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

കൃഷിയില്‍ ഇനിയുണ്ടാവേണ്ട വിപ്‌ളവം ആധുനികീകരണത്തിലും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലും ആവണമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കിഴക്കന്‍ പ്രദേശങ്ങളില്‍ ഇക്കാര്യത്തില്‍ സാധ്യതകള്‍ കൂടുതലാണെന്നും ലക്ഷ്യപ്രാപ്തിക്കായി ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈവിധ്യവല്‍ക്കരണം കാര്‍ഷിരംഗത്ത് അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൃഷിക്കൊപ്പം തടിമരങ്ങള്‍ വളര്‍ത്താനും വളര്‍ത്തുമൃഗങ്ങളെ പോറ്റാനും കര്‍ഷകര്‍ തയ്യാറാകണം. വൈവിധ്യവല്‍ക്കരണം കര്‍ഷകന്റെ നഷ്ടസാധ്യതകള്‍ കുറയ്ക്കുമെന്നു ശ്രീ. നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ഫസല്‍ ബീമ യോജന പദ്ധതിയുടെ നേട്ടങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. കുറഞ്ഞ പ്രീമിയം, പരമാവധി സുരക്ഷ എന്നതാണു പദ്ധതിയുടെ സവിശേഷതയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രദര്‍ശനനഗരിയിലെ പവലിയനുകള്‍ നേരത്തേ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. 2014-15ലെ കൃഷി കര്‍മണ്‍ അവാര്‍ഡുകള്‍ സംസ്ഥാനങ്ങള്‍ക്കും കര്‍ഷകര്‍ക്കും പ്രധാനമന്ത്രി വിതരണം ചെയ്തു. കര്‍ഷകര്‍ക്കായുള്ള മൊബൈല്‍ അപ്‌ളിക്കേഷനായ കിസാന്‍ സുവിധ അദ്ദേഹം പുറത്തിറക്കി. കാലാവസ്ഥ, വിപണിവില, വിത്തുകള്‍, വളങ്ങള്‍, കീടനാശിനികള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവയെക്കുറിച്ചറിയാന്‍ ഇതു സഹായകമാകും.