Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യന്‍പ്രധാനമന്ത്രിയുടെ അമേരിക്കന്‍സന്ദര്‍ശനത്തിന് മുന്നോടിയായി ഒപ്പുവച്ച/അന്തിമ രൂപം നല്‍കിയ രേഖകള്‍


ക്രമ നമ്പര്‍ ശീര്‍ഷകം വിവരണം കരാറില്‍ഒപ്പുവച്ചവര്‍ ഒപ്പുവച്ച തീയതി/സ്ഥലം
1 ഭീകരരെ സംബന്ധിച്ച വിവരങ്ങള്‍കൈമാറുന്നതിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇന്റലിജന്‍സ് ബ്യൂറോയും അമേരിക്കന്‍ഗവണ്‍മെന്റിന്റെ ടെററിസ്റ്റ് സ്‌ക്രീനിംഗ് സെന്ററും തമ്മിലുള്ള കരാര്‍ ഈ കരാര്‍പ്രകാരം ആഭ്യന്തര നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി ഭീകരരെ സംബന്ധിച്ച് തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ഇന്ത്യയുയും അമേരിക്കയും പരസ്പരം ലഭ്യമാക്കും. ഇന്ത്യ: കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി യു.എസ്: ഇന്ത്യയിലെ അമേരിക്കന്‍സ്ഥാനപതി ശ്രീ. റിച്ചാര്‍ഡ് വെര്‍മ്മ 2016 ജൂണ്‍2 ന് ന്യൂഡല്‍ഹിയില്‍ഒപ്പു വച്ചു.
2 ഊര്‍ജ്ജ സുരക്ഷ, ശുദ്ധ ഊര്‍ജ്ജം, കാലാവസ്ഥ വ്യതിയാനം എന്നിവയില്‍സഹകരണം വര്‍ദ്ധിപ്പിക്കാന്‍ഇന്ത്യ ഗവണ്‍മെന്റും അമേരിക്കന്‍ഗവണ്‍മെന്റും തമ്മിലുള്ള ധാരണാ പത്രം ഊര്‍ജ്ജ സുരക്ഷ, ശുദ്ധ ഊര്‍ജ്ജം, കാലാവസ്ഥ വ്യതിയാനം എന്നിവിയില്‍വര്‍ദ്ധിച്ച ഉഭയകക്ഷി ചര്‍ച്ചകളിലൂടെയും സുസ്ഥിര വളര്‍ച്ച പരിപോഷിപ്പിക്കാനുള്ള സംയുക്ത സംരംഭങ്ങളിലൂടെയും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുകയാണ് ഈ ധാരണാ പത്രത്തിന്റെ ലക്ഷ്യം. ഇന്ത്യ : കേന്ദ്ര ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ശ്രീ. പി.കെ പൂജാരി. യു.എസ്: ഇന്ത്യയിലെ അമേരിക്കന്‍സ്ഥാനപതി ശ്രീ. റിച്ചാര്‍ഡ് വെര്‍മ്മ 2016 ജൂണ്‍2 ന് ന്യൂഡല്‍ഹിയില്‍ഒപ്പു വച്ചു.
3 വന്യജീവി സംരക്ഷണത്തിനും വന്യജീവി കടത്ത് തടയാനും ഇന്ത്യാ ഗവണ്‍മെന്റും അമേരിന്‍ഗവണ്‍മെന്റും തമ്മിലുള്ള ധാരാണാ പത്രം വന്യജീവി സംരക്ഷണത്തിനും വന്യജീവി കടത്ത് തടയുന്നതിനും വൈല്‍ഡ് ലൈഫ് ഫോറന്‍സിക്, ജനിതക പരിരക്ഷണം, പ്രകൃതിയുടെ പൈതൃക സംരക്ഷണം, പ്രകൃതി വ്യാഖ്യാനം, സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കല്‍എന്നിവയില്‍ഇന്ത്യയും അമേരിക്കയും തമ്മില്‍വര്‍ദ്ധിച്ച സഹകരണത്തിന് ധാരണാ പത്രം ലക്ഷ്യമിടുന്നു. ഇന്ത്യ: അമേരിക്കയിലെ ഇന്ത്യന്‍സ്ഥാനപതി ശ്രീ. അരുണ്‍കെ. സിംഗ് യു.എസ്: സാമ്പത്തിക വളര്‍ച്ച, ഊര്‍ജ്ജം, പരിസ്ഥിതി എന്നിവയ്ക്കായുള്ള അണ്ടര്‍സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്, ശ്രീമതി കാത്തറിന്‍എ. നൊവെല്ലി 2016 ജൂണ്‍2 ന് വാഷിംഗ്ടണില്‍ഒപ്പു വച്ചു.
4 അന്താരാഷ്ട്ര ത്വരിത സഞ്ചാര സംരംഭം (ഗ്‌ളോബല്‍എന്‍ട്രി പ്രോഗ്രാം) വികസിപ്പിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ വിദേശ കാര്യമന്ത്രാലയത്തിലെ കോണ്‍സുലാര്‍, പാസ്‌പോര്‍ട്ട്, വിസ വിഭാഗവും, അമേരിക്കയുടെ ആഭ്യന്തര സുരക്ഷ വകുപ്പിന് കീഴിലെ യു.എസ്. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍പ്രൊട്ടക്ഷനും തമ്മിലുള്ള ധാരണാ പത്രം ഗ്‌ളോബല്‍എന്‍ട്രിയെന്നത് യു.എസ്. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍പ്രൊട്ടക്ഷന്റെ ഒരു പദ്ധതിയാണ്. മുന്‍കൂര്‍അനുമതി ലഭിച്ച, അപകട സാധ്യത കുറഞ്ഞ യാത്രക്കാര്‍ക്ക് അമേരിക്കയില്‍എത്തിയാലുടന്‍വേഗത്തില്‍അനുമതി ലഭിക്കുന്ന പദ്ധതിയാണിത്. ഇരുരാജ്യങ്ങളുടെയും സംയുക്ത പരിശോധനയ്ക്കും അനുമതിയ്ക്കും ശേഷം അംഗീകരിച്ച ഇന്ത്യന്‍യാത്രികര്‍ക്ക് ഈ സൗകര്യം തെരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ഓട്ടോമാറ്റിക് കിയോസ്‌കുകള്‍വഴി ലഭ്യമാക്കും. ഇന്ത്യ: അമേരിക്കയിലെ ഇന്ത്യന്‍സ്ഥാനപതി ശ്രീ. അരുണ്‍കെ. സിംഗ് യു.എസ്: കെവിന്‍കെ. മക് അലീനന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റിയുടെ യു.എസ്. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍പ്രൊട്ടക്ഷന്റെ ഡെപ്യൂട്ടി കമ്മീഷണര്‍ 2016 ജൂണ്‍3 ന് വാഷിംഗ്ടണില്‍ഒപ്പു വച്ചു.
5 സമുദ്രായാനവുമായി ബന്ധപ്പെട്ട പരസ്യ രേഖകള്‍ഇന്ത്യയുടെയുടെയും അമേരിക്കയുടെയും നാവികസേനകള്‍തമ്മില്‍പങ്കിടുന്നതിനുള്ള സാങ്കേതിക സൗകര്യം. ഇരുരാജ്യങ്ങളുടെയും ദേശീയ നിയമങ്ങള്‍, നിയന്ത്രങ്ങള്‍നയങ്ങള്‍എന്നിവയ്ക്ക് വിധേയമായി ഇന്ത്യയ്ക്കും അമേരിയ്ക്കയ്ക്കും ഇടയിലുള്ള വൈറ്റ് ഷിപ്പിംഗ് സംബന്ധിച്ച പരസ്യരേഖകള്‍പങ്കിടുന്നതിനുള്ള സംവിധാനമാണിത്. ഇരുകൂട്ടര്‍ക്കും പ്രയോജനകരമായ സമുദ്രയാന വിവരങ്ങളുടെ ചട്ടക്കൂട് ഇത് പ്രദാനം ചെയ്യും ഇന്ത്യ: നാവിക സേന ഉപമേധാവി, വൈസ് അഡ്മിറല്‍കരംബീര്‍സിംഗ് യു.എസ്. : വൈസ് അഡ്മിറല്‍, ടെഡ് എന്‍ബ്രാഞ്ച്, ഡെപ്യൂട്ടി ചീഫ് ഓഫ് നെവല്‍ഓപ്പറേഷന്‍സ് ഇന്‍ഫര്‍മേഷന്‍വാര്‍ഫെയര്‍ 2016 മെയ് 26 ന് നയതന്ത്ര മാര്‍ഗ്ഗത്തിലൂടെ ഒപ്പു വച്ചു.
6 വാതക സംയുക്തങ്ങളുടെ സഹകരണത്തിന് ഇന്ത്യ ഗവണ്‍മെന്റിന്റെ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും അമേരിക്കയിലെ ഊര്‍ജ്ജ വകുപ്പും തമ്മിലുള്ള ധാരണാപത്രം ഇന്ത്യയുടെയും അമേരിക്കയുടെയും ഭൂഖണ്ഡ അതിരുകളിലെ വാതക സംയുക്തങ്ങളുടെ ഭൂമി ശാസ്ത്രപരമായ സാന്നിധ്യം, വിതരണം പ്രകൃതി വാതക സംയുക്തങ്ങളുടെ ഉത്പാദനം എന്നിവയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നതാണ് ഈ ധാരണാപത്രം. ഇന്ത്യ: അമേരിക്കയിലെ ഇന്ത്യന്‍സ്ഥാനപതി ശ്രീ. അരുണ്‍കെ. സിംഗ് യു.എസ്: ക്രിസ്റ്റഫര്‍. എ. സ്മിത്ത് അസിസ്റ്റന്റ് സെക്രട്ടറി ഫോസില്‍എനര്‍ജി, അമേരിക്കന്‍ഊര്‍ജ്ജ വകുപ്പ് 2016 ജൂണ്‍6 ന് വാഷിംഗ്ടണ്‍ഡി.സി.യില്‍ഒപ്പു വച്ചു.
അന്തിമ രൂപം നല്‍കിയ രേഖകള്‍
7 വിമാന വാഹക സാങ്കേതിക വിദ്യകള്‍സംബന്ധിച്ചുള്ള വിവര കൈമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവണ്‍മെന്റിന്റെ രാജ്യാരക്ഷാ മന്ത്രാലയവും അമേരിക്കയുടെ പ്രതിരോധ വകുപ്പും തമ്മിലുള്ള കരാറിന്റെ അനുബന്ധ രേഖ (ഐ.ഇ.എ) ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍വിമാന വാഹക സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കൈമാറ്റം വര്‍ദ്ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
8 ഇന്ത്യ ഗവണ്‍മെന്റിന്റെ രാജ്യരക്ഷാ മന്ത്രാലയവും അമേരിക്കയുടെ പ്രതിരോധ വകുപ്പും തമ്മില്‍ലോജിസ്റ്റിക്‌സ് കൈമാറ്റം (സൈന്യവിന്യാസ ശാസ്ത്രം) സംബന്ധിച്ച ധാരണാപത്രം. അംഗീകൃത തുറമുഖ സന്ദര്‍ശനങ്ങള്‍, സംയുക്ത സൈനികാഭ്യാസങ്ങള്‍, സംയുക്ത പരിശീലനം, മാനുഷിക സഹായം, ദുരന്ത നിവാരണം തുടങ്ങിയവയും ഇന്ത്യയ്ക്കും അമേരിയ്ക്കയ്ക്കും പരസ്പരം ലോജിസ്റ്റിക് സഹായം ഉറപ്പു വരുത്താന്‍ലക്ഷ്യമിടുന്നതാണ് ഈ കരാര്‍