Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ (ഐ.ടി.ബി.പി) ഗ്രൂപ്പ് എ ജനറല്‍ ഡ്യൂട്ടി (എക്‌സിക്യൂട്ടീവ്) കേഡറിന്റെയും നോണ്‍-ജി.ഡി കേഡറിന്റെയും കേഡര്‍ പുനരവലോകനത്തിന് മന്ത്രിസഭയുടെ അനുമതി


 

ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിലെ (ഐ.ടി.ബി.പി) ഗ്രൂപ്പ് എ ജനറല്‍ ഡ്യൂട്ടി (എക്‌സിക്യൂട്ടീവ്) കേഡറിന്റെയും നോണ്‍-ജി.ഡി കേഡറിന്റെയും കേഡര്‍ അവലോകനത്തിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. താഴെപ്പറയുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു.
1) ഗ്രൂപ്പ് എ (എക്‌സിക്യൂട്ടീവ്) കേഡറിന്റേയും നോണ്‍-ജി.ഡി. കേഡറിന്റെയും അസിസ്റ്റന്റ് കമാന്‍ഡന്റ് മുതല്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍വരെ ഉള്ളവരുടെ കേഡര്‍ പുനരവലോകനം ചെയ്യാനുള്ള തീരുമാനം ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ സീനിയര്‍ ഡ്യൂട്ടി തസ്തികകളിലെ മേല്‍നോട്ട സ്റ്റാഫുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.
2) രണ്ട് പുതിയ കമാന്റഡന്റുകളുടെ (ചണ്ഡിഗഡില്‍ പശ്ചിമ കമാന്റും ഗോഹട്ടിയില്‍ പൂര്‍വ്വ കമാന്റും) സൃഷ്ടിക്കലിന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ നേതൃത്വം നല്‍കുകയും ഇന്‍സ്‌പെക്ടര്‍ ജനറല്‍ സഹായിക്കുകയും ചെയ്യും.
പ്രധാനപ്പെട്ട നേട്ടങ്ങള്‍:
-ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ ഗ്രൂപ്പ് എ തസ്തികകള്‍ സൃഷ്ടിക്കുന്നതിലൂടെ സേനയുടെ മേല്‍നോട്ട കാര്യക്ഷമത വര്‍ദ്ധിക്കും.  
-ഗ്രൂപ്പ് എ യുടെ കേഡര്‍ പുനരവലോകനം ചെയ്തുകൊണ്ട് സമയബന്ധിതമായി നിര്‍ദ്ദിഷ്ട തസ്തികകള്‍ സൃഷ്ടിക്കുന്നത് സേനയുടെ മേല്‍നോട്ടത്തിനൊപ്പം ഭരണപരമായ കാര്യശേഷിയും വര്‍ദ്ധിപ്പിക്കും.
– വിവിധതലങ്ങളിലുള്ള ഗ്രൂപ്പ് എ എക്‌സിക്യൂട്ടീവ്  ജനറല്‍ ഡ്യൂട്ടി തസ്തികയില്‍ 60 എണ്ണവും  ഗ്രൂപ്പ് എ നോണ്‍ ജി.ഡി കേഡറില്‍ 2 തസ്തികകളും സൃഷ്ടിക്കുന്നതിനാണ് നിര്‍ദ്ദേശം.
-രണ്ടു കമാന്‍ഡന്റുകള്‍ (ചണ്ഡിഗണ്ഡിലെ പശ്ചിമ കമാന്‍ഡന്റും ഗോഹട്ടിയിലെ പൂര്‍വ്വകമാന്‍ഡന്റും) രൂപീകരിക്കുന്നതിന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ നേതൃത്വം നല്‍കുകയും ഇന്‍സ്‌പെക്ടര്‍ ജനറല്‍ സഹായിക്കുകയും ചെയ്യും.
നടപ്പാക്കല്‍:
ഔപചാരികമായ വിജ്ഞാപനം/അനുമതി എന്നിവ ലഭിച്ചുകഴിഞ്ഞാലുടന്‍ പുതുതായി സൃഷ്ടിച്ച തസ്തികകള്‍ നിയമനചട്ടങ്ങളുടെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
പ്രധാനപ്പെട്ട സവിശേഷതകള്‍:
എ.) ജി.ഡി കേഡര്‍
ഗ്രൂപ്പ് എ തസ്തികകയുടെ നിലവിലുള്ള ഘടന 1147 ല്‍ നിന്നും 1207 ആയി താഴെപറയുന്നതുപോലെ ഉയര്‍ത്തും
1) അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ തസ്തികയില്‍ മൊത്തം 2 എണ്ണത്തിന്റെ വര്‍ദ്ധന.
2) ഇന്‍സ്‌പെക്ടര്‍ ജനറല്‍ തസ്തികകളില്‍ മൊത്തം 10എണ്ണത്തിന്റെ വര്‍ദ്ധന.
3)  ഡെപ്യൂട്ടി ജനറല്‍ തസ്തികകളില്‍ മൊത്തം 10 എണ്ണത്തിന്റെ വര്‍ദ്ധന.
4)  കമാന്‍ഡന്റ് തസ്തികകളില്‍ മൊത്തം 13 എണ്ണത്തിന്റെ വര്‍ദ്ധന.
5) 21സി തസ്തികകളില്‍ മൊത്തം 16 എണ്ണത്തിന്റെ വര്‍ദ്ധന.
6) ഡെപ്യൂട്ടി കമാന്‍ഡന്റ് തസ്തികകളില്‍ മൊത്തം 09 എണ്ണത്തിന്റെ വര്‍ദ്ധന.
ബി) നോണ്‍-ജി.ഡി കേഡര്‍
സി) പുതുതായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ തസ്തികയില്‍ 2 എണ്ണത്തിന്റെ വര്‍ദ്ധന.
പശ്ചാത്തലം
1962 ല്‍ നമ്മുടെ വടക്കന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ആക്രമണമുണ്ടായ കാലത്താണ് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനയെന്ന ആശയത്തിന് അനുമതി നല്‍കിയത്.  ആദ്യഘട്ടത്തില്‍ നാലു സര്‍വീസ് ബറ്റാലിയനുകളുമായാണ് സേന തുടങ്ങിയത്. അതിനുശേഷം ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ 1978ലും 1987ലും പുനഃസംഘടിപ്പിച്ചും കേഡര്‍ പുനരവലോകനം ചെയ്തും സേനയെ പല തട്ടുകളായി വികസിപ്പിച്ചിരുന്നു.
ആദ്യത്തെ കേഡര്‍ പുനരവലോകനം 1988ല്‍ നടപ്പാക്കുകയും സേനയുടെ ശക്തി 27,298 ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 2001ല്‍ രണ്ടാമത്തെ കേഡര്‍ പുനരവലോകനം നടത്തുകയും ശക്തി 32,386 ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. നിലവില്‍ സേനയുടെ ശക്തി 89,429 ആണ്.
നിലവില്‍ സേനയെ നയിക്കുന്ന ഡയറക്ടര്‍ ജനറലിന്റെ (ഡി.ജി) ഒരു തസ്തികയും സേനയുടെ ആസ്ഥാനത്ത് അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെ (എ.ഡി.ജി)യുടെ ഒരു തസ്തികയുമാണുള്ളത്. 10 ഇന്‍സ്‌പെക്ടര്‍ ജനറല്‍/ജി.ഡി (എക്‌സിക്യൂട്ടീവ്) കേഡറുകളും സേനയില്‍ അധികാരപ്പെടുത്തിയിട്ടുണ്ട്. ഡി.ജിയുടെയും എ.ഡി.ജിയുടെയും തസ്തികകളില്‍ ഡെപ്യൂട്ടേഷനിലൂടെ ഐ.പി.എസുകാരെയാണ് നിയമയിക്കുന്നത്. അതേസമയം ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ റാങ്കില്‍ 50% തസ്തികകള്‍ ഡെപ്യൂട്ടേഷനിലൂടെയും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഡി.ഐ.ടി) റാങ്കില്‍ 80% കേഡര്‍ ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റത്തിലൂടെയുമാണ് നികത്തുന്നത്.