Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്തോനേഷ്യൻ പ്രസിഡനന്റ് പ്രബോവോ സുബിയാന്തോയെ ഇന്ത്യ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു : പ്രധാനമന്ത്രി


നമ്മുടെ ആദ്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, ഇന്തോനേഷ്യ ഒരു അതിഥി രാഷ്ട്രമായിരുന്നു, ഇപ്പോൾ, എന്നാലിപ്പോൾ ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ, ഇന്തോനേഷ്യൻ പ്രസിഡന്റെ സുബിയാന്തോ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു : പ്രധാനമന്ത്രി

ഇന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയെ സ്വാഗതം ചെയ്തുകൊണ്ട്,  ഇന്ത്യ-ഇന്തോനേഷ്യ രാജ്യങ്ങൾ തമ്മിലുള്ള  സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിന്റെ വിവിധ തലങ്ങൾ  ചർച്ച ചെയ്തതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ കിഴക്കൻ നയം എന്ന് അർത്ഥമാക്കുന്ന ആക്റ്റ് ഈസ്റ്റ് പോളിസിയുടെ കാതൽ ഇന്തോനേഷ്യയാണെന്നും ഇന്തോനേഷ്യയുടെ ബ്രിക്സ് അംഗത്വത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

‘എക്‌സ്’ ലെ ഒരു സുപ്രധാന കുറിപ്പിൽ  ശ്രീ മോദി എഴുതി:

“പ്രസിഡന്റ് പ്രബോവോ സുബിയാന്തോയെ ഇന്ത്യ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു.

നമ്മുടെ ആദ്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, ഇന്തോനേഷ്യ ഒരു അതിഥി രാഷ്ട്രമായിരുന്നു, എന്നാൽ ഇപ്പോളിതാ ഇന്ത്യ റിപ്പബ്ലിക്കായതിന്റെ  75 വർഷം ആഘോഷിക്കുമ്പോൾ, ഇൻഡിനേഷ്യൻ പ്രസിഡന്റ് സുബിയാന്തോ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു. ഇന്ത്യ-ഇന്തോനേഷ്യ രാജ്യങ്ങൾ തമ്മിലെ സമഗ്രവും  തന്ത്രപരവുമായ പങ്കാളിത്തത്തിന്റെ വിവിധ തലങ്ങൾ  ഞങ്ങൾ തമ്മിൽ ചർച്ച ചെയ്തു.

@prabowo”

“സുരക്ഷ, പ്രതിരോധ നിർമ്മാണം, വ്യാപാരം, ഫിൻടെക്, AI തുടങ്ങിയ മേഖലകളിൽ ഇന്ത്യ-ഇന്തോനേഷ്യ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള വഴികൾ ഞങ്ങൾ ചർച്ച ചെയ്തു. ഭക്ഷ്യസുരക്ഷ, ഊർജം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളും ഇരു രാജ്യങ്ങളും  അടുത്ത് പ്രവർത്തിക്കാനായി ഉറ്റുനോക്കുന്ന മേഖലകളാണ്.

“ഇന്ത്യയും ഇന്തോനേഷ്യയും വിവിധ ബഹുമുഖ രംഗങ്ങളിൽ അടുത്ത് സഹകരിക്കുന്നു. ഇന്തോനേഷ്യയാണ് നമ്മുടെ കിഴക്കൻ നയം എന്ന് വിശേഷിപ്പിക്കുന്ന ആക്റ്റ് ഈസ്റ്റ് പോളിസിയുടെ കാതൽ, ഇന്തോനേഷ്യയുടെ ബ്രിക്‌സ് അംഗത്വത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.”

<

-NK-