Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​ഇതിഹാസ തബലവിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന്റെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


ഇതിഹാസ തബലവിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

“ഇതിഹാസ തബലവിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ-ജിയുടെ വേർപാടിൽ അഗാധമായ ദുഃഖമുണ്ട്. ഇന്ത്യൻ ശാസ്ത്രീയസംഗീതലോകത്തു വിപ്ലവം സൃഷ്ടിച്ച യഥാർഥ പ്രതിഭയായി അദ്ദേഹം ഓർമിക്കപ്പെടും. സമാനതകളില്ലാത്ത താളത്തിലൂടെ ദശലക്ഷക്കണക്കിനുപേരെ ആകർഷിച്ച് അദ്ദേഹം തബലയെ ആഗോളവേദിയിലേക്കു കൊണ്ടുവന്നു. ഇതിലൂടെ അദ്ദേഹം ഇന്ത്യൻ ക്ലാസിക്കൽ പാരമ്പര്യങ്ങളെ ആഗോള സംഗീതവുമായി സമന്വയിപ്പിക്കുകയും അതിലൂടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമാകുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഐതിഹാസിക പ്രകടനങ്ങളും ഹൃദയത്തോടു ചേർന്നുനിൽക്കുന്ന സംഗീതസൃഷ്ടികളും തലമുറകൾക്കതീതമായി സംഗീതജ്ഞരെയും സംഗീതപ്രേമികളെയും ഒരുപോലെ പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ആഗോള സംഗീതസമൂഹത്തെയും എന്റെ ഹൃദയത്തിൽതൊട്ടുള്ള അനുശോചനം അറിയിക്കുന്നു.”- എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു.

***

SK