Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇതിഹാസതാരം രാജ് കപൂറിന്റെ നൂറാം ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി


ഇതിഹാസതാരം ശ്രീ രാജ് കപൂറിന്റെ നൂറാം ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ദീർഘവീക്ഷണമുള്ള ചലച്ചിത്രകാരൻ, നടൻ, അനശ്വരനായ കലാഅവതാരകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹമെന്നു ശ്രീ മോദി പ്രകീർത്തിച്ചു. ശ്രീ രാജ് കപൂർ ചലച്ചിത്രകാരൻ മാത്രമല്ല; ഇന്ത്യൻ സിനിമയെ ആഗോളതലത്തിലേക്കു കൈപിടിച്ചുയർത്തിയ സാംസ്കാരിക അംബാസഡർ കൂടിയാണെന്നും വിശേഷിപ്പിച്ച ശ്രീ മോദി, ചലച്ചിത്രകാരന്മാരുടെയും അഭിനേതാക്കളുടെയും തലമുറകൾക്ക് അദ്ദേഹത്തിൽനിന്ന് ഏറെ പഠിക്കാനുണ്ടെന്നും പറഞ്ഞു.

എക്സിലെ ത്രെഡ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“ദീർഘവീക്ഷണമുള്ള ചലച്ചിത്രകാരനും നടനും അനശ്വരനായ കലാഅവതാരകനുമായ ഇതിഹാസതാരം രാജ് കപൂറിന്റെ 100-ാം ജന്മദിനമാണിന്ന്! അദ്ദേഹത്തിന്റെ പ്രതിഭ തലമുറകളെ മറികടന്ന്, ഇന്ത്യൻ സിനിമയിലും ആഗോള സിനിമയിലും മായാത്ത മുദ്ര പതിപ്പിച്ചു.”

“സിനിമയോടുള്ള ശ്രീ രാജ് കപൂറിന്റെ അഭിനിവേശം ചെറുപ്പത്തിൽതന്നെ ആരംഭിക്കുകയും മുൻനിര ചലച്ചിത്രകാരനായി ഉയർന്നുവരാൻ അദ്ദേഹം കഠിനമായി പരിശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സിനിമകൾ കലാമൂല്യവും വൈകാരികമൂല്യവും സാമൂഹ്യാഖ്യാനങ്ങളും കൂടിക്കലർന്നതായിരുന്നു. അവ സാധാരണ പൗരന്മാരുടെ അഭിലാഷങ്ങളെയും പോരാട്ടങ്ങളെയും പ്രതിഫലിപ്പിച്ചു.”

“രാജ് കപൂർ ചിത്രങ്ങളിലെ ഐതിഹാസിക കഥാപാത്രങ്ങളും അവിസ്മരണീയ ഗാനങ്ങളും ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ തുടർച്ചയായി പ്രതിധ്വനിക്കുകയാണ്. വൈവിധ്യമാർന്ന വിഷയങ്ങളെ അനായാസമായും മികവുറ്റ രീതിയിലും ഉയർത്തിക്കാട്ടുന്ന അദ്ദേഹത്തിന്റെ സൃഷ്ടികളെ ജനങ്ങൾ പ്രകീർത്തിക്കുന്നു. അദ്ദേഹത്തിന്റെ സിനിമകളി‌ലെ സംഗീതവും ഏറെ ജനപ്രിയമാണ്.”

“ശ്രീ രാജ് കപൂർ ചലച്ചിത്രകാരൻ മാത്രമായിരുന്നില്ല; ഇന്ത്യൻ സിനിമയെ ആഗോളതലത്തിൽ എത്തിച്ച സാംസ്കാരിക അംബാസഡർകൂടിയായിരുന്നു. ചലച്ചിത്രകാരന്മാരുടെയും അഭിനേതാക്ക ളുടെയും തലമുറകൾക്ക് അദ്ദേഹത്തിൽനിന്ന് ഏറെ പഠിക്കാനുണ്ട്. ഞാൻ ഒരിക്കൽകൂടി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും സർഗാത്മകലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ അനുസ്മരിക്കുകയും ചെയ്യുന്നു.”

 

***

NK