Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇക്കണോമിക് ടൈംസ് ഗ്ലോബൽ ബിസിനസ് ഉച്ചകോടിയെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  നാളെ (ഫെബ്രുവരി 17 ന്)  വൈകിട്ട്  7:40 ന്  ഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ  ഇക്കണോമിക് ടൈംസ് ആഗോള  ബിസിനസ് ഉച്ചകോടിയെ അഭിസംബോധന ചെയ്യും.

 “പ്രതിരോധം, സ്വാധീനം, ആധിപത്യം” എന്നതാണ്  ഫെബ്രുവരി 17-18 തീയതികളിൽ നടക്കുന്ന   ഉച്ചകോടിയുടെ പ്രമേയം . 

ടൈംസ് ഗ്രൂപ്പാണ് ആഗോള ബിസിനസ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. പ്രധാന സാമ്പത്തിക വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്ന ചിന്താഗതിക്കാരായ നേതാക്കൾ, നയരൂപകർത്താക്കൾ, അക്കാദമിക് വിദഗ്ധർ, കോർപ്പറേറ്റ് മേധാവികൾ എന്നിവരെ ഇത് ഒരു പൊതു പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരും. ഉച്ചകോടിയിൽ 40 സെഷനുകളിലായി 200-ലധികം ബിസിനസ്സ് നേതാക്കൾ സംസാരിക്കും.

-ND-