Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ദാദ്ര, നഗർ ഹവേലി എന്നിവ ഒ ഡി എഫ് പ്ലസ് വിഭാഗത്തിൽ എത്തിയതിന് പ്രധാനമന്ത്രിയുടെ പ്രശംസ


ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ദാദ്ര, നാഗർ ഹവേലി എന്നിവിടങ്ങളിലെ കേന്ദ്രഭരണ പ്രദേശങ്ങൾ ശുചിത്വ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രദ്ധേയമായ പ്രതിബദ്ധതയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

കേവലം ഒരു വർഷത്തിനുള്ളിൽ ഒ  ഡി എഫ്  പ്ലസ്  ഗ്രാമങ്ങളുടെ  എണ്ണത്തിൽ അഞ്ചിരട്ടി വർധനയുണ്ടായെന്ന് കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു എന്നിവിടങ്ങളിലെ ജനങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. വൃത്തിയുള്ള ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ അവർ ശ്രദ്ധേയമായ പ്രതിബദ്ധത പ്രകടിപ്പിച്ചു.”

****

-ND-