Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആസാം, ബിഹാര്‍, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മറ്റു പിന്നോക്ക വിഭാഗക്കാരുടെ കേന്ദ്രപട്ടിക മാറ്റുന്നതിനു മന്ത്രിസഭാനുമതി


ആസാം, ബിഹാര്‍, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മറ്റു പിന്നോക്ക വിഭാഗക്കാരുടെ കേന്ദ്രപട്ടികയിലെ കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും വിജ്ഞാപനം ചെയ്യുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

പിന്നോക്കവിഭാഗ ദേശീയ കമ്മീഷന്റെ (എന്‍.സി.ബി.സി.) ശുപാര്‍ശപ്രകാരം 25 സംസ്ഥാനങ്ങളിലും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി മറ്റു പിന്നോക്ക വിഭാഗക്കാരുടെ കേന്ദ്ര പട്ടികയില്‍ മറ്റു പേരുകള്‍, ഉപജാതികള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടെ ചേര്‍ക്കുന്നതിനായി 2479 ഇനങ്ങള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. 2016 സെപ്റ്റംബര്‍ വരെ അത്തരം വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനുപുറമെ എന്‍.സി.ബി.സി. ആസാം, ബിഹാര്‍, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു – കശ്മീര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മറ്റു പിന്നോക്ക വിഭാഗപ്പട്ടികയില്‍ കൂടുതല്‍ ജാതികളെയും സമുദായങ്ങളെയും ഉള്‍പ്പെടുത്തണമെന്നു നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച്, ജമ്മു-കശ്മീര്‍ ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് എന്‍.സി.ബി.സി. നിര്‍ദേശിച്ച 28 മാറ്റങ്ങള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെടുന്നതോടെ ഗവണ്‍മെന്റിന്റെ സേവനത്തിലും നിയമനങ്ങളിലും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും സംവരണത്തിന്റെ നേട്ടങ്ങള്‍ ലഭിക്കും. മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കായുള്ള കേന്ദ്ര ക്ഷേപദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയ്ക്കും അര്‍ഹതയുണ്ടായിരിക്കും.