ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തോടനുബന്ധിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ സംഘടിപ്പിച്ച കാലാവസ്ഥാ ഉച്ചകോടിയുടെ ഉദ്ഘാടക ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
തദവസരത്തില്‍ സംസാരിക്കവെ, കഴിഞ്ഞ വര്‍ഷത്തെ പരിസ്ഥിതി പുരസ്കാരമായ ചാമ്പ്യന്‍ ഓഫ് ദി എര്‍ത്ത് ലഭിച്ച ശേഷം യുഎന്‍ പൊതു സഭയെ അഭിസംബോധന ചെയ്യാന്‍ ലഭിക്കുന്ന തനിക്കു ആദ്യ സന്ദര്‍ഭമാണ് ഇതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം പോലുള്ള ഗുരുതരമായ വെല്ലുവിളികള്‍ അതിജീവിക്കുന്നതിന് ഇപ്പോള്‍ നാം ചെയ്യുന്ന കാര്യങ്ങള്‍ അപര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. മനോഭാവത്തില്‍ മാറ്റം ഉണ്ടാകുന്നതിന് ആഗോളതലത്തില്‍ ജനകീയമുന്നേറ്റത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രകൃതിയോടുള്ള ആദരം, പ്രകൃതി വിഭവങ്ങളുടെ നീതിപൂര്‍വ്വകമായ വിനിയോഗം, ആവശ്യങ്ങള്‍ ചുരുക്കല്‍, ഉള്ളതുകൊണ്ടു ജീവിക്കല്‍ തുടങ്ങിയവ നമ്മുടെ പാരമ്പര്യവും വര്‍ത്തമാനകാല പരിശ്രമങ്ങളും വച്ചു നോക്കുമ്പോള്‍ അതിപ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ത്തി പാടില്ല എന്നതായിരിക്കണം നമ്മെ നയിക്കുന്ന തത്വം എന്നു അദ്ദേഹം കൂട്ടി ചേര്‍ത്തു. അതുകൊണ്ട് വെറുതെ ഈ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥയെ കുറിച്ചു പ്രസംഗിക്കാനല്ല ഇന്ത്യ വന്നിരിക്കുന്നത്, മറിച്ച് അതിന് ഒരു പ്രായോഗിക സമീപനവും മാര്‍ഗ്ഗവും അവതരിപ്പിക്കാനാണ്. ഒരു ടണ്‍ പ്രസംഗത്തെക്കാള്‍ ഒരു പൗണ്ട് പ്രവൃത്തിയാണ് ഫലപ്രദം എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. ജൈവ ഇതര ഇന്ധനത്തിന്റെ വിഹിതം വര്‍ധിക്കുമെന്നും 2022 -ല്‍ ഇന്ത്യയുടെ പാരമ്പര്യേതര ഊര്‍ജ്ജ ശേഷി 175 ജീഗാവാട്ടും പിന്നിട്ട് 450 ജിഗാവാട്ടില്‍ എത്തുമെന്നും ശ്രീ. മോദി ഉറപ്പു നല്കി. വൈദ്യുതി ഉപയോഗിച്ച് ഇന്ത്യയിലെ ഗതാഗത മേഖല ഹരിതവത്ക്കരിക്കുവാന് പദ്ധതിയുണ്ടെന്നും, പെട്രോളിലും ഡീസലിലും ജൈവ ഇന്ധന മിശ്രണ നിരക്ക് ഗണ്യമായി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ 150 ദശലക്ഷം കുടുംബങ്ങള്‍ക്ക് പാചക വാതകം ലഭ്യമാക്കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ജല സംരക്ഷണത്തിനും ജലസ്രോതസുകളുടെ വികസനത്തിനുമായി ജലജീവന്‍ ദൗത്യവും മഴവെള്ള കൊയ്ത്തും ആരംഭിച്ചതായും അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതിനായി 50 ശതലക്ഷം ഡോളര്‍ ചെലവഴിക്കുമെന്നും ശ്രീ മോദി പറഞ്ഞു.
അന്താരാഷ്ട്ര തലത്തില്‍, 80 ലധികം രാജ്യങ്ങള്‍ തങ്ങളുടെ അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യ പ്രചാരണ പരിപാടിയില്‍ ചേര്‍ന്നു കഴിഞ്ഞതായും മോദി പറഞ്ഞു. മറ്റ് പങ്കാളികള്‍ക്കൊപ്പം ഇന്ത്യയും സ്വീഡനും ഒന്നിച്ചാണ് ഈ വ്യവസായത്തെ പരിവര്‍ത്തന പാതയിലേയ്ക്ക് നയിക്കുന്നതിനുള്ള നേതൃനിര ആരംഭിക്കുകയാണ്. ഈ സംരംഭം സ്വാകാര്യ പൊതു മേഖലയിലുള്ളവര്‍ക്ക് സാങ്കേതിക നവീകരണ മേഖലയില്‍ സഹകരണത്തിനുള്ള അവസരം ഒരുക്കും. വ്യവസായങ്ങളില്‍ നിന്ന് കാര്‍ബണ്‍ നിര്‍ഗ്ഗമനത്തിന്റെ അളവ് കുറയ്ക്കാന്‍ ഇതു സഹായകമാകും.
നമ്മുടെ അടിസ്ഥാന സൗകര്യ ഘടനയെ ദുരന്തവിമുക്തമാക്കുന്നതിന് ഇന്ത്യ ഒരു ദുരന്ത വിമുക്ത അടിസ്ഥാന സൗകര്യ സഖ്യം ആരംഭിക്കുകയാണ്. ഈ സഖ്യത്തിലേയ്ക്ക് മറ്റ് അംഗങ്ങളെയും അദ്ദേഹം ക്ഷണിച്ചു. ഈ വര്‍ഷം ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കാനുള്ള ഒരു ജന മുന്നേറ്റത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. വെറുതെ സംസാരിച്ചു കളയാന്‍ ഇനി സമയമില്ല, ഇപ്പോള്‍ ലോകം ആഗ്രഹിക്കുന്നത് പ്രവൃത്തിയാണ് എന്നും അദ്ദേഹം ഉന്നിപ്പറഞ്ഞു.
Earlier today, PM @narendramodi spoke at the @UN Summit on Climate Action. pic.twitter.com/dYVBFqZtqf
— PMO India (@PMOIndia) September 23, 2019
पिछले वर्ष "चैम्पियन ऑफ द अर्थ" अवार्ड मिलने के बाद यह U.N. में मेरा पहला संबोधन है।
— PMO India (@PMOIndia) September 23, 2019
और ये भी सुखद संयोग है कि न्यूयॉर्क दौरे में मेरी पहली सभा क्लाइमेट के विषय पर है: PM @narendramodi
Climate change को लेकर दुनिया भर में अनेक प्रयास हो रहे हैं।
— PMO India (@PMOIndia) September 23, 2019
लेकिन, हमें यह बात स्वीकारनी होगी, कि इस गंभीर चुनौती का मुकाबला करने के लिए उतना नहीं किया जा रहा, जितना होना चाहिए: PM @narendramodi
Addressing a Summit on Climate Change at the @UN. https://t.co/PswS5nEv1Y
— Narendra Modi (@narendramodi) September 23, 2019