ആര്‍സലര്‍ മിത്തല്‍ നിപ്പോണ്‍ സ്റ്റീല്‍ ഇന്ത്യ (എ.എം/എന്‍.എസ് ഇന്ത്യ) ഹസീറ പ്ലാന്റിന്റെ വിപുലീകരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
ഉരുക്ക് പ്ലാന്റിലൂടെ നിക്ഷേപം മാത്രമല്ല, നിരവധി പുതിയ സാദ്ധ്യതകളുടെ വാതിലുകളും തുറക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”60,000 കോടിയിലധികം രൂപയുടെ നിക്ഷേപം ഗുജറാത്തിലേയും രാജ്യത്തേയും യുവജനങ്ങള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഈ വിപുലീകരണത്തിന് ശേഷം, ഹാസിറ സ്റ്റീല്‍ പ്ലാന്റിലെ അസംസ്‌കൃത ഉരുക്കുൽപ്പാദന ശേഷി 9 ദശലക്ഷം ടണ്ണില്‍ നിന്ന് 15 ദശലക്ഷം ടണ്ണായി ഉയരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഉരുക്ക് മേഖലയുടെ കരുത്ത് ശക്തമായ അടിസ്ഥാന സൗകര്യ മേഖലയിലേക്ക് നയിക്കുമെന്ന്, 2047-ഓടെ വികസിത ഇന്ത്യയിലേക്ക് നീങ്ങുക എന്ന ലക്ഷ്യത്തില്‍ ഉരുക്ക് വ്യവസായത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പങ്കിന് അടിവരയിട്ടുക്കൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ, റോഡുകള്‍, റെയില്‍വേ, വിമാനത്താവളം, തുറമുഖങ്ങള്‍, നിര്‍മ്മാണം, ഓട്ടോമോട്ടീവ്, മൂലധന ചരക്കുകള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ഉരുക്ക് മേഖലയുടെ സംഭാവന വളരെ വലുതാണ്.
വിപുലീകരണത്തോടൊപ്പം, വൈദ്യുത വാഹനം, ഓട്ടോമൊബൈല്‍, മറ്റ് ഉല്‍പ്പാദന മേഖലകള്‍ എന്നിവയ്ക്ക് വന്‍തോതില്‍ സഹായകമാകുന്ന തികച്ചും പുതിയ സാങ്കേതികവിദ്യയും ഇന്ത്യയിലേക്ക് വരുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ”ആര്‍സലര്‍ മിത്തല്‍ നിപ്പോണ്‍ സ്റ്റീല്‍ ഇന്ത്യയുടെ ഈ പദ്ധതി മേക്ക് ഇന്‍ ഇന്ത്യ എന്ന കാഴ്ചപ്പാടിലെ ഒരു നാഴികക്കല്ലായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്. വികസിത ഇന്ത്യയ്ക്കും ഉരുക്ക് മേഖലയില്‍ സ്വാശ്രയ ഇന്ത്യയ്ക്കുമുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഇത് പുതിയ കരുത്ത് നല്‍കും”, പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഉല്‍പ്പാദന കേന്ദ്രമായി മാറുന്നതിലേക്ക് ഇന്ത്യ അതിവേഗം നീങ്ങുകയാണെന്നും ഈ മേഖലയുടെ വികസനത്തിന് ആവശ്യമായ നയപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഗവണ്‍മെന്റ് സജീവമായി ഇടപെട്ടിരിക്കുകയാണെന്നും ലോകത്തിന് ഇന്ത്യയോടുള്ള പ്രതീക്ഷകളെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ”കഴിഞ്ഞ 8 വര്‍ഷത്തെ എല്ലാവരുടെയും പ്രയത്‌നത്താല്‍, ഇന്ത്യന്‍ ഉരുക്ക് വ്യവസായം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉരുക്ക് ഉല്‍പ്പാദിപ്പിക്കുന്ന വ്യവസായമായി മാറി. ഈ വ്യവസായത്തിന്റെ വികസനത്തിന് വന്‍ സാദ്ധ്യതകളുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഉരുക്ക് വ്യവസായത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളടെ പട്ടികയും പ്രധാനമന്ത്രി വിശദീകരിച്ചു. പി.എല്‍.ഐ (ഉല്‍പ്പാദന ബന്ധിത ആനുകൂല്യ) പദ്ധതി അതിന്റെ വളര്‍ച്ചക്ക് പുതിയ വഴികള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിര്‍ണായകവും തന്ത്രപരവുമായ രംഗങ്ങളിൽ ഉപയോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഉയര്‍ന്ന ഗ്രേഡ് ഉരുക്കില്‍ രാജ്യം വൈദഗ്ധ്യം നേടിയതായി ഐ.എന്‍.എസ് വിക്രാന്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട്, പ്രധാനമന്ത്രി അറിയിച്ചു. ഡി.ആര്‍.ഡി.ഒ യിലെ ശാസ്ത്രജ്ഞരാണ് വിമാനവാഹിനിക്കപ്പലില്‍ ഉപയോഗിക്കുന്ന പ്രത്യേക ഉരുക്ക് വികസിപ്പിച്ചെടുത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ കമ്പനികള്‍ ആയിരക്കണക്കിന് മെട്രിക് ടണ്‍ ഉരുക്ക് ഉത്പാദിപ്പിച്ചു. മാത്രമല്ല, തദ്ദേശീയമായ കഴിവും സാങ്കേതിക വിദ്യയും കൊണ്ടാണ് ഐഎന്‍എസ് വിക്രാന്ത് പൂര്‍ണ്ണമായും തയാറായത്. അത്തരം കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്, ക്രൂഡ് സ്റ്റീലിന്റെ ഉല്‍പ്പാദന ശേഷി ഇരട്ടിയാക്കുകയെന്ന ലക്ഷ്യം ഇപ്പോള്‍ രാജ്യം നിശ്ചയിച്ചിട്ടുണ്ട്. നാം നിലവില്‍ 154 മെട്രിക് ടണ്‍ ക്രൂഡ് സ്റ്റീലാണ് ഉത്പാദിപ്പിക്കുന്നത്. അടുത്ത 9-10 വര്‍ഷത്തിനുള്ളില്‍ 300 മെട്രിക് ടണ്‍ ഉല്‍പാദന ശേഷി കൈവരിക്കുകയാണ് നമ്മുടെ ലക്ഷ്യം.
ഉരുക്ക് വ്യവസായത്തിന് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ ഉദാഹരണം ഉയര്‍ത്തിക്കാട്ടികൊണ്ട് വികസനത്തിന്റെ കാഴ്ചപ്പാടുണ്ടാകുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെ ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത് ഇന്ത്യ അസംസ്‌കൃത ഉരുക്ക് ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി വിപുലീകരിക്കുകയാണെന്നും മറുവശത്ത് പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. ”കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക മാത്രമല്ല, കാര്‍ബണ്‍ പിടിച്ചെടുക്കുകയും പുനരുപയോഗിക്കുകയും ചെയ്യുന്ന തരം ഉല്‍പ്പാദന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലാണ് ഇന്ത്യ ഇന്ന് ഊന്നല്‍ നല്‍കുന്നത്” പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ചാക്രിക സമ്പദ്‌വ്യവസ്ഥയും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെന്നും ഗവണ്‍മെന്റും സ്വകാര്യ മേഖലയും ഈ ദിശയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ”എ.എം.എന്‍.എസ് ഇന്ത്യ ഗ്രൂപ്പിന്റെ ഹസീറ പദ്ധതിയും ഹരിത സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് വളരെയധികം ഊന്നല്‍ നല്‍കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്”, പ്രധാനമന്ത്രി പറഞ്ഞു.
” ഒരു ലക്ഷ്യത്തിലേക്ക് എല്ലാവരും പൂര്‍ണ്ണ ശക്തിയോടെ ശ്രമങ്ങള്‍ ആരംഭിക്കുമ്പോള്‍, അത് സാക്ഷാത്കരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല” .പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ഉരുക്ക് വ്യവസായത്തെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ”ഈ പദ്ധതി മുഴുവന്‍ പ്രദേശത്തിന്റെയും ഉരുക്ക് മേഖലയുടെയും വികസനത്തിന് ഉത്തേജനം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്”, പ്രധാനമന്ത്രി ഉപസംഹരിച്ചു.
Expansion of Hazira Plant augurs well for the steel industry and the country’s economy. https://t.co/fTHdqwNM7P
— Narendra Modi (@narendramodi) October 28, 2022
India’s steel industry will strengthen the country’s growth. pic.twitter.com/QDItAUhfpO
— PMO India (@PMOIndia) October 28, 2022
Today, India is rapidly growing as a big manufacturing hub. pic.twitter.com/GQSHFTpteZ
— PMO India (@PMOIndia) October 28, 2022
PLI scheme is helping in the expansion of the steel industry. This is giving a boost to Aatmanirbhar Bharat Abhiyaan. pic.twitter.com/7yhsy3t6K4
— PMO India (@PMOIndia) October 28, 2022
Towards becoming self-reliant. pic.twitter.com/0oejQzIYv9
— PMO India (@PMOIndia) October 28, 2022
****
ND
Expansion of Hazira Plant augurs well for the steel industry and the country's economy. https://t.co/fTHdqwNM7P
— Narendra Modi (@narendramodi) October 28, 2022
India's steel industry will strengthen the country's growth. pic.twitter.com/QDItAUhfpO
— PMO India (@PMOIndia) October 28, 2022
Today, India is rapidly growing as a big manufacturing hub. pic.twitter.com/GQSHFTpteZ
— PMO India (@PMOIndia) October 28, 2022
PLI scheme is helping in the expansion of the steel industry. This is giving a boost to Aatmanirbhar Bharat Abhiyaan. pic.twitter.com/7yhsy3t6K4
— PMO India (@PMOIndia) October 28, 2022
Towards becoming self-reliant. pic.twitter.com/0oejQzIYv9
— PMO India (@PMOIndia) October 28, 2022