Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പുതിയ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പുതിയ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പുതിയ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പുതിയ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) പുതിയ ആസ്ഥാന മന്ദിരമായ ധരോഹര്‍ ഭവന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ തിലക് മാര്‍ഗില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ സംസാരിക്കവെ, കഴിഞ്ഞ 150 വര്‍ഷത്തിലേറെയായി അര്‍ത്ഥ പൂര്‍ണ്ണമായ പ്രവര്‍ത്തനമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കാഴ്ച വച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ ചരിത്രത്തിലും സമ്പന്നമായ പുരാവസ്തു ശാസ്ത്രത്തിലും അഭിമാനം കൊള്ളേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. തങ്ങളുടെ പ്രാദേശിക ചരിത്രത്തെ കുറിച്ചും, തങ്ങളുടെ നഗരങ്ങള്‍, പട്ടണങ്ങള്‍, പ്രദേശങ്ങള്‍ എന്നിവയുടെ പുരാവസ്തു പ്രാധാന്യത്തെ കുറിച്ചും അറിയാന്‍ ജനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശികമായ പുരാവസ്തുക്കളെ കുറിച്ചുള്ള പാഠങ്ങള്‍ സ്‌കൂള്‍ സിലബസിന്റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തങ്ങളുടെ പ്രദേശത്തിന്റെ ചരിത്രവും, പൈതൃകവും സുപരിചിതമായ നല്ല പരിശീലനം സിദ്ധിച്ച പ്രാദേശിക ടൂറിസ് ഗൈഡുകളുടെ പ്രാധാന്യവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

ഏറെ കഷ്ടതകള്‍ സഹിച്ച് ദീര്‍ഘ നാളുകള്‍ കൊണ്ട് പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ഓരോ പുരാവസ്തുവിനും സ്വന്തമായൊരു കഥ പറയാനുണ്ടാകും. ഏതാനും വര്‍ഷം മുമ്പ് ഒരു ഇന്‍ഡോ – ഫ്രഞ്ച് സംയുക്ത സംഘത്തിന്റെ പുരാവസ്തു കണ്ടുപിടിത്തങ്ങള്‍ നേരില്‍ കാണാനായി താനും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റും ചണ്ഡിഗഢിലേയ്ക്ക് യാത്ര ചെയ്തത് പ്രധാനമന്ത്രി അനുസ്മരിച്ചു.

ഇന്ത്യ അതിന്റെ മഹത്തായ പൈതൃകം അഭിമാനത്തോടും, ആത്മവിശ്വാസത്തോടും ലോകത്തിന് മുമ്പാകെ പ്രദര്‍ശിപ്പിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഊര്‍ജ്ജ കാര്യക്ഷമതയാര്‍ന്ന പ്രകാശ സംവിധാനം, മഴവെള്ള കൊയ്ത്ത്, എന്നിവയുള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളാണ് പുതിയ ആസ്ഥാന മന്ദിരത്തിലുള്ളത്. ഏകദേശം 1.5 ലക്ഷം പുസ്തകങ്ങളും, മാസികകളും അടങ്ങുന്ന കേന്ദ്ര ആര്‍ക്കിയോളജിക്കല്‍ ലൈബ്രറിയും ഇതിലുള്‍പ്പെടും.