ആരോഗ്യരംഗത്തു സഹകരിക്കുന്നതിനായി ഇന്ത്യയും മൊറോക്കോയും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ധാരണാപത്രമനുസരിച്ചു സഹകരിക്കാവുന്ന മേഖലകള്‍:
1) കുട്ടികളില്‍ ഉണ്ടാവുന്ന ഹൃദയത്തെയും രക്തധമനികളെയും ബാധിക്കാവുന്ന രോഗങ്ങളും അര്‍ബുദവും ഉള്‍പ്പെടെയുള്ള പകരാത്ത രോഗങ്ങള്‍
2) ഔഷധരംഗത്തെ നിയന്ത്രണങ്ങളും ഗുണമേന്മ നിയന്ത്രിക്കലും
3) പകര്‍ച്ചവ്യാധികള്‍
4) മാതൃ, ശിശു, നവജാതശിശു ആരോഗ്യം
5) അനുകരണീയമായ പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കുന്നതിനായി ആശുപത്രികള്‍ സംജോയിപ്പിക്കല്‍
6) ആരോഗ്യ സേവനങ്ങളുടെയും ആശുപത്രികളുടെയും നടത്തിപ്പു സംബന്ധിച്ച പരിശീലനം
7) പരസ്പരം അംഗീകരിച്ചു സഹകരിക്കാവുന്ന മറ്റു മേഖലകള്‍.
സഹകരിച്ചുള്ള പ്രവര്‍ത്തനം കൂടുതല്‍ വിശാലമാക്കാനും ധാരണാപത്രത്തിന്റെ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കാനുമായി ഒരു പ്രവര്‍ത്തനസംഘം രൂപീകരിക്കും.