Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്കായി ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ ആരോഗ്യ അതോറിറ്റിയും ഒഡിഷ ഗവൺമെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിന് ഒഡിഷയിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി 


ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്കായി ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ ആരോഗ്യ അതോറിറ്റിയും ഒഡ‌ിഷ ഗവൺമെന്റ് ആരോഗ്യ കുടുംബക്ഷേമ വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷയിലെ ജനങ്ങളെ അഭിനന്ദിച്ചു. ഈ പദ്ധതി മിതമായ നിരക്കിൽ ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. വിശേഷിച്ചും ഒഡിഷയിലെ നാരീശക്തിക്കും വയോജനങ്ങൾക്കും ഇതു പ്രയോജനപ്രദമാകും.

ഒഡിഷ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാഝിയുടെ എക്‌സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ഒഡ‌ിഷയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ!

ഒഡിഷയിലെ എന്റെ സഹോദര‌ീസഹോദരന്മാർക്ക് മുൻ ഗവണ്മെന്റ് ആയുഷ്മാൻ ഭാരതിന്റെ ആനുകൂല്യങ്ങൾ നിഷേധിച്ചത് തീർത്തും പരിഹാസ്യമാണ്. ഈ പദ്ധതി കുറഞ്ഞ നിരക്കിൽ ഉയർന്ന നിലവാരമുള്ള ആരോഗ്യസംരക്ഷണം ഉറപ്പാക്കും. ഇത് വിശേഷിച്ചും ഒഡിഷയിലെ നാരീശക്തിക്കും വയോധികർക്കും ഗുണം ചെയ്യും.”

 

***

SK