Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ലേപാക്ഷിയിലുള്ള വീർഭദ്ര ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ  ലേപാക്ഷിയിലുള്ള വീർഭദ്ര ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ  ലേപാക്ഷിയിലുള്ള വീർഭദ്ര ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി. തെലുഗു ഭാഷയിൽ രംഗനാഥ രാമായണത്തിലെ ശ്ലോകങ്ങൾ കേട്ട ശ്രീ മോദി, ആന്ധ്രാപ്രദേശിലെ തോലു ബൊമ്മലാട്ട എന്നറിയപ്പെടുന്ന പരമ്പരാഗത നിഴൽ പാവകളി കലാരൂപത്തിലൂടെ ദൃശ്യപരമായി അവതരിപ്പിച്ച ജടായുവിന്റെ കഥ ആസ്വദിക്കുകയും ചെയ്തു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“പ്രഭു ശ്രീരാമന്റെ ഭക്തരായ എല്ലാവർക്കും, ലേപാക്ഷി വലിയ പ്രാധാന്യമുള്ള ഇടമാണ്. ഇന്ന് വീർഭദ്ര ക്ഷേത്രത്തിൽ പ്രാർത്ഥിക്കാനുള്ള ബഹുമതി എനിക്കുണ്ടായി. ഇന്ത്യയിലെ ജനങ്ങൾ സന്തുഷ്ടരും ആരോഗ്യമുള്ളവരും ആയിരിക്കാനും, അവർക്കു സമൃദ്ധിയുടെ പുതിയ ഉയരങ്ങൾ താണ്ടാനും കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചു.”

“ലേപാക്ഷി വീർഭദ്ര ക്ഷേത്രത്തിൽ രംഗനാഥ രാമായണം കേൾക്കുകയും രാമായണത്തിലെ കഥയുമായി ബന്ധപ്പെട്ട ഒരു പാവ കളി കാണുകയും ചെയ്തു”

*****

NK