Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആന്ധ്രാപ്രദേശിന് പ്രത്യേക ധനസഹായ പാക്കേജ്; പോളാവാരം ജലസേചന പദ്ധതിക്ക് സഹായം


സംസ്ഥാന വിഭജനത്തെ തുടര്‍ന്ന് പുതുതായി രൂപം കൊണ്ട ആന്ധ്രാപ്രദേശിന് പ്രത്യേക സഹായം നല്‍കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വിദേശ സഹായത്തോടെ നടക്കുന്ന പദ്ധതികള്‍ക്ക് വേണ്ട ഫണ്ട് പ്രത്യേക സഹായമായി നല്‍കുകയും പോളാവാരം പദ്ധതിയിലെ ജലസേചന ഘടകത്തിന് വേണ്ട സാമ്പത്തിക സഹായം നല്‍കാനുമാണ് തീരുമാനിച്ചിട്ടുള്ളത്.

കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കേന്ദ്ര-സംസ്ഥാനവിഹിതം 90:10 എന്ന അനുപാതത്തില്‍ പങ്കുവയ്ക്കുകയാണെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന ഈ പ്രത്യേക സഹായം ആന്ധ്രാപ്രദേശിന് 2015-16 മുതല്‍ 2019-20 വരെ ലഭിക്കേണ്ട അധിക കേന്ദ്രസഹായമായി കണക്കാക്കും. 2015-16 മുതല്‍ 2019-20 വരെ സംസ്ഥാന ഗവണ്‍മെന്റ് കരാര്‍ ഒപ്പുവച്ച പദ്ധതികളില്‍ വിദേശ വായ്പാ തിരിച്ചടവ്, പലിശ എന്നിവ നല്‍കുന്ന തരത്തിലായിരിക്കും ഈ പ്രത്യേക സഹായം ലഭ്യമാക്കുക

പോളാവാരം പദ്ധതിയിലെ ജലസേചന ഘടകത്തിനായി നീക്കിവച്ച 100 ശതമാനം ഫണ്ടില്‍ നിന്നുള്ള ബാക്കി തുക 2014 ഏപ്രില്‍ ഒന്ന് മുതല്‍ കണക്കാക്കി നല്‍കും. ഇന്ത്യാ ഗവണ്‍മെന്റിന് വേണ്ടി ആന്ധ്രാപ്രദേശ് ഗവണ്‍മെന്റായിരിക്കും പദ്ധതി നടപ്പാക്കുക. അതേസമയം മൊത്തത്തിലുള്ള പദ്ധതിയുടെ ഏകോപനം, ഗുണനിലവാര നിയന്ത്രണം, ഡിസൈനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, നീരീക്ഷണം, അനുമതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയെല്ലാം കേന്ദ്ര ജലവിഭവ, നദീവികസന, ഗംഗാ പുനരുജ്ജീവന മന്ത്രാലയത്തിന് കീഴിലുള്ള പോളാവാരം പ്രോജക്ട് അതോറിറ്റി കൈകാര്യം ചെയ്യും. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എക്പിന്‍ഡിച്ചര്‍ വകുപ്പുമായി ആലോചിച്ച് 2014 ഏപ്രില്‍ ഒന്നുവരെ ഈ പദ്ധതിയിലെ ജലസേചന ഘടകത്തിനുള്ള ചെലവും പോളാവാരം പ്രോജക്ട് അതോറിറ്റി കണക്കാക്കും.

വിദേശ വായ്പകളുടെ തിരിച്ചടവിലൂടെ നല്‍കുന്ന സാമ്പത്തിക സഹായം പുതുതായി രൂപം കൊണ്ട സംസ്ഥാനമായ ആന്ധ്രാപ്രദേശിന്റെ മൂലധന ചെലവുകള്‍ക്ക് വലിയ പിന്തുണ നല്‍കും. ഇത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കൂടുതല്‍ ശക്തിപ്പെടുത്താനും അതിലൂടെ സാമ്പത്തികവളര്‍ച്ച കൈവരിക്കാനും സഹായിക്കും. പോളാവാരം പദ്ധതിയുടെ ജലസേചന ഘടകത്തിന് കേന്ദ്രം സഹായം നല്‍കുന്നത്പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിനെ സഹായിക്കും. ഇത് സംസ്ഥാനത്തെ ജലസേചന സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും അതിലൂടെ കര്‍ഷര്‍ക്ക് ഏറെ ഗുണം ലഭിക്കുകയും ചെയ്യും.