Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആദ്യത്തെ ക്വാഡ് നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

ആദ്യത്തെ ക്വാഡ്  നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന


 പ്രസിഡന്റ് ബിഡൻ, പ്രധാനമന്ത്രി മോറിസൺ, ഒപ്പം പ്രധാനമന്ത്രി സുഗ, സുഹൃത്തുക്കൾക്കിടയിൽ നില്കുന്നത് സന്തോഷകരമാണ്. ഈ സംരംഭത്തിന് ഞാൻ പ്രസിഡന്റ് ബിഡന് നന്ദി പറയുന്നു. നമ്മുടെ  ജനാധിപത്യ മൂല്യങ്ങളാലും  സ്വതന്ത്രവും തുറന്നതും ഏവരെയും ഉൾപെടുത്തുന്നതുമായ  ഇന്തോ-പസഫിക്കിനയുള്ള  പ്രതിബദ്ധതയാൽ നാം  ഐക്യപ്പെടുന്നു. ഇന്നത്തെ നമ്മുടെ അജണ്ട  – വാക്സിനുകൾ, കാലാവസ്ഥാ വ്യതിയാനം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവ ഉൾക്കൊള്ളുന്ന മേഖലകൾ – ക്വാഡിനെ ആഗോള നന്മയ്ക്കായുള്ള ഒരു ശക്തിയാക്കുന്നു. ലോകത്തെ ഒരു കുടുംബമായി കണക്കാക്കുന്ന വാസുധൈവ കുടുംബകം  എന്ന പുരാതന തത്ത്വചിന്തയുടെ വിപുലീകരണമായാണ് ഞാൻ ഈ സകാരത്മകമായ  കാഴ്ചപ്പാടിനെ കാണുന്നത്. നമ്മുടെ പങ്കിട്ട മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും സുരക്ഷിതവും സുസ്ഥിരവും സമ്പന്നവുമായ ഇന്തോ-പസഫിക് പ്രോത്സാഹിപ്പിക്കുന്നതിന് നാം മുമ്പത്തേക്കാൾ കൂടുതൽ ഒരുമിച്ച് പ്രവർത്തിക്കും. ഇന്നത്തെ ഉച്ചകോടി കാണിക്കുന്നത് ക്വാഡിന്റെ പക്വമായ വളർച്ചയെയാണ്. . ഇത് ഇപ്പോൾ ഈ മേഖലയിലെ സ്ഥിരതയുടെ ഒരു പ്രധാന സ്തംഭമായി തുടരും. നന്ദി.

PM India