Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആത്മനിർഭർ ഭാരത് ആക്കാനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു


തദ്ദേശീയമായി നിർമ്മിച്ച AVGAS 10LL-ന്റെ ആദ്യ ബാച്ച് പാപുവ ന്യൂ ഗിനിയയിലേക്ക് കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യയെ ആത്മനിർഭർ ആക്കാനുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഇത് കണ്ടതിൽ സന്തോഷം. അത് നമ്മുടെ ആത്മനിർഭർ ഭാരത് ശ്രമങ്ങൾക്ക് ശക്തി പകരുന്നു.

*****

-NS-