Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആഗോള ഹിന്ദു ബുദ്ധമത സംവാദില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ പൂര്ണരൂപം

ആഗോള ഹിന്ദു ബുദ്ധമത സംവാദില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  നടത്തിയ പ്രസംഗത്തിന്റെ പൂര്ണരൂപം

ആഗോള ഹിന്ദു ബുദ്ധമത സംവാദില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  നടത്തിയ പ്രസംഗത്തിന്റെ പൂര്ണരൂപം

ആഗോള ഹിന്ദു ബുദ്ധമത സംവാദില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  നടത്തിയ പ്രസംഗത്തിന്റെ പൂര്ണരൂപം

ആഗോള ഹിന്ദു ബുദ്ധമത സംവാദില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  നടത്തിയ പ്രസംഗത്തിന്റെ പൂര്ണരൂപം

ആഗോള ഹിന്ദു ബുദ്ധമത സംവാദില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  നടത്തിയ പ്രസംഗത്തിന്റെ പൂര്ണരൂപം

ആഗോള ഹിന്ദു ബുദ്ധമത സംവാദില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  നടത്തിയ പ്രസംഗത്തിന്റെ പൂര്ണരൂപം

ആഗോള ഹിന്ദു ബുദ്ധമത സംവാദില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  നടത്തിയ പ്രസംഗത്തിന്റെ പൂര്ണരൂപം

ആഗോള ഹിന്ദു ബുദ്ധമത സംവാദില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  നടത്തിയ പ്രസംഗത്തിന്റെ പൂര്ണരൂപം

ആഗോള ഹിന്ദു ബുദ്ധമത സംവാദില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  നടത്തിയ പ്രസംഗത്തിന്റെ പൂര്ണരൂപം

ആഗോള ഹിന്ദു ബുദ്ധമത സംവാദില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  നടത്തിയ പ്രസംഗത്തിന്റെ പൂര്ണരൂപം

ആഗോള ഹിന്ദു ബുദ്ധമത സംവാദില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  നടത്തിയ പ്രസംഗത്തിന്റെ പൂര്ണരൂപം


മ്യാന്മറിലെ സിതാഗു ഇന്റര് നാഷണല് ബുദ്ധ മത അക്കാദമി സ്ഥാപക ചാന്സലര് ഡോ.അസിന് ന്യാനിസാരാ, ശ്രീലങ്കയുടെ മുന് പ്രസിഡന്റ് ശ്രീമതി ചന്ദ്രിക ബണ്ടാരനായികെ, ജപ്പാന് വിദേശകാര്യമന്ത്രി ശ്രീ മിനോരു കിയൂച്ചി, പൂജ്യ ശ്രീശ്രീ രവിശങ്കര്, മന്ത്രിമാരായ ഡോ.മഹേഷ് ശര്മ, കിരണ് റിജിജുജി, വിവേകാനന്ദ ഇന്റര്നാഷണല് ഫൗണ്ടേഷന് ഡയറക്ടര് ജനറല് എന് സി വിജ്, ജപ്പാനിലെ ടോക്കിയോ ഫൗണ്ടേഷന് പ്രസിഡന്റ് മസാഹിരോ അകിയാമ, ലോബ്സാങ് ലാമാ, വിശിഷ്ടരായ ആദ്ധ്യാത്മിക, മത നേതാക്കളെ, ധര്മഗുരുക്കന്മാരെ, മഹാസംഘത്തിലെ ആരാധ്യരെ,

സംഘര്ഷ വര്ജ്ജനത്തിനും പരിസ്ഥിതി അവബോധനത്തിനുമായി ആഗോള ഹിന്ദു – ബുദ്ധമത ഇനിഷ്യേറ്റിവിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ചിട്ടുള്ള ഈ സംവാദിന്റെ ഉദ്ഘാടനത്തില് സംബന്ധിക്കാന് സാധിച്ചതില് എനിക്ക് ചാരിതാര്ത്ഥ്യമുണ്ട്.

ബുദ്ധമതം ഇന്നും ജീവിത രീതിയായി പ്രചാരത്തിലുള്ള വിവിധ ലോകരാജ്യങ്ങളിലെ ആദരണീയരായ ആദ്ധ്യാത്മിക നേതാക്കളുടെയും പണ്ഡിതരുടെയും സമ്മേളനമാണ് ഇത്.

ഇന്ത്യയില് പ്രത്യേകിച്ച് ബോധ്ഗയയില് തന്നെ ഈ സമ്മേളനം നടക്കുന്നു എന്നത് വലിയ ആഹ്ലാദത്തിനു വക നല്കുന്നു. സത്യത്തില് ഇത്തരത്തിലുള്ള ഒരു സംവാദം നടത്തുന്നതിന് ഏറ്റവും യോജിച്ച വേദി ഇന്ത്യ തന്നെയാണ്. ബുദ്ധമതത്തിന്റെ സംഹിതകള് ലോകത്തിനു പ്രദാനം ചെയ്ത ഗൗതമബുദ്ധന്റെ നാടാണ് ഇന്ത്യ എന്നതില് ഞങ്ങള് ഇന്ത്യക്കാര് അഭിമാനം കൊള്ളുന്നു.

സേവനത്തിന്റെയും ദയയുടെയും ആത്മപരിത്യാഗത്തിന്റെയും ശക്തിയാണ് ഗൗതമബുദ്ധന്റെ ജീവിതം വരച്ചുകാട്ടുന്നത്. സുഖസൗകര്യങ്ങളുടെ മടിത്തട്ടിലാണ് അദ്ദേഹം ജനിച്ചത്. ജീവിതത്തിന്റെ പ്രയാസങ്ങളോ ക്ലേശങ്ങളോ അദ്ദേഹത്തിനു നേരിടേണ്ടി വന്നില്ല. എന്നിട്ടും മനുഷ്യരുടെ വേദന, രോഗം, വാര്ധക്യം, മരണം തുടങ്ങിയവ എല്ലാം അദ്ദേഹത്തെ അഗാധമായി ചിന്തിപ്പിച്ചു.

ഭൗതിക സമ്പത്ത് മനുഷ്യരുടെ ആത്യന്തിക ലക്ഷ്യമല്ല എന്ന് അദ്ദേഹം വിശ്വസിച്ചു. മാനുഷിക സംഘട്ടനങ്ങള് അദ്ദേഹത്തെ ജീവിതത്തില് നിന്ന് പിടിച്ചു വലിച്ചു. അങ്ങനെ ശാന്തവും സമാധാനപൂര്ണവുമായ ഒരു സമൂഹസൃഷ്ടിക്കായി അദ്ദേഹം കൊട്ടാരം വിട്ടിറങ്ങി. സമൂഹത്തിനു നേര്ക്ക് ഒരു കണ്ണാടി തിരിച്ചു പിടിക്കാന് അദ്ദേഹത്തിന് ആ നാളുകളില് ധൈര്യവും ബോധ്യവും ഉണ്ടായിരുന്നു. ഇതുവരെ പിന്തുടര്ന്ന പാത വിട്ടു സഞ്ചരിക്കാന് അദ്ദേഹം ജനത്തെ ആഹ്വാനം ചെയ്തു.

ഗൗതമ ബുദ്ധന് ഒരു വിപ്ലവകാരിയായിരുന്നു. മനുഷ്യകേന്ദ്രീകൃതമായ ഒരു മതമാണ് അദ്ദേഹം പ്രചരിപ്പിച്ചത്. മനുഷ്യന്റെ ഉള്ളിലാണ് ദൈവത്വം. ഒരു തരത്തില് പറഞ്ഞാല് അദ്ദേഹം ദൈവമില്ലാത്ത മതമാണ് സൃഷ്ടിച്ചത്. പക്ഷെ, അവിടെ ദൈവം ഒരു ബാഹ്യ ശക്തിയായിരുന്നില്ല, മറിച്ച് അത് മനുഷ്യന്റെ ഉള്ളില് തന്നെ ആയിരുന്നു. മൂന്നു വാക്കുകള് – ആപ് ദീപോ ഭവ, അതായത് നീ തന്നെ നിന്റെ വെളിച്ചമാവുക എന്ന ദര്ശനത്തിലൂടെ ഗൗതമബുദ്ധന് മാനവരാശിക്കു നല്കിയത് ഏറ്റവും മഹത്തായ ഭരണ ശാസനങ്ങളാണ്. അദ്ദേഹത്തെ ഏറ്റവും വേദനിപ്പിച്ചത് മനുഷ്യന്റെ സഹനങ്ങളാണ്. അതിനു കാരണമായ സംഘട്ടനങ്ങളാണ്. അക്രമരാഹിത്യമായിരുന്നു അദ്ദേഹം ദര്ശിച്ച ലോകക്രമം.

സംഘര്ഷങ്ങള് ഒഴിവാക്കുക, പാരിസ്ഥിതിക അവബോധത്തിലേയ്ക്ക് എത്തിച്ചേരുക, സ്വതന്ത്രമായ സംവാദം തുടങ്ങീ തെരഞ്ഞെടുത്തിരിക്കുന്ന മൂന്ന് മുഖ്യ വിഷയങ്ങള് ഗൗതമ ബുദ്ധന്റെ സന്ദേശങ്ങളും ദര്ശനങ്ങളും വ്യക്തമാക്കുന്നവ തന്നെ.

മൂന്നു വിഷയങ്ങളും അതിനാല് സ്വതന്ത്രമെന്നു തോന്നാമെങ്കിലും പക്ഷെ അവ പരസ്പരം വേറിട്ടല്ല നില്ക്കുന്നത്. മറിച്ച് പരസ്പരാശ്രിതവും സഹായകവുമാണ്.

മതത്തിലായാലും സമൂഹത്തിലായാലും രാജ്യങ്ങള്ക്കിടയിലും ലോകത്തിലെമ്പാടും മനുഷ്യര്ക്കിടയിലെ വിഷയം സംഘട്ടനമാണ്. സഹിഷ്ണുക്കളായ രാജ്യേതര ശക്തികള് വലിയ ഭൂവിഭാഗങ്ങളുടെ നിയന്ത്രണം കയ്യാളുന്നു. നിഷ്കളങ്കരായ ആളുകളെ അവരുടെ പൈശാചികമായ ക്രൂരതകള്ക്ക് ഇരകളാക്കുന്നു. ആദ്യവിഷയത്തിലെ സംഘട്ടനംകൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്. രണ്ടാമത്തെ സംഘട്ടനംനടക്കുന്നത് മനുഷ്യനും പ്രകൃതിയും തമ്മിലാണ്, പ്രകൃതിയും വികസനവും തമ്മിലാണ്, പ്രകൃതിയും ശാസത്രവും തമ്മിലാണ്. ഇവിടെയാണ് സംഘട്ടനങ്ങള് ഒഴിവാക്കാനുള്ള സംവാദങ്ങളുടെ പ്രസക്തി. സാധാരണ നടക്കുന്ന വെറും കൊള്ള – ക്കൊടുക്കല് പ്രമേയ ചര്ച്ചകളല്ല ഉദ്ദേശിക്കുന്നത്.

ആര്ഷ ദാര്ശനിക പാരമ്പര്യത്തിലെ പ്രത്യേകിച്ച് ഹിന്ദു – ബുദ്ധ മതസംഹിതകളിലെ ധാര്മിക മൂല്യങ്ങള്, പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തില് പാലിക്കേണ്ട ആത്മനിയന്ത്രണവും പാരിസ്ഥിതിക അവബോധവുമാണ് നാം ഇവിടെ മുറുകെ പിടിക്കേണ്ടത്.

കണ്ഫ്യൂഷനിസം, താവോയിസം, ഷിന്റോയിസം തുടങ്ങി ലോകത്തിലെ ഇതര മത ദര്ശനങ്ങള് പോലെ ബുദ്ധമതവും പരിസ്ഥിതി സംരക്ഷണത്തിനുള്ള മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുണ്ട്. ഭൂമി അമ്മയാണ് എന്ന ഹിന്ദു മതത്തിന്റെയും ബുദ്ധമതത്തിന്റെയും സങ്കല്പ്പം ആധുനിക സമീപനത്തില് വരുത്തേണ്ട മാറ്റങ്ങള് ചര്ച്ച ചെയ്യാന് സഹായിക്കും.

കാലാവസ്ഥാ വ്യതിയാനമാണ് നാം അഭിമുഖീകരിക്കുന്ന ഏറ്റവും അടിയന്തരമായ വെല്ലുവിളി. മനുഷ്യ സമൂഹം ഒറ്റക്കെട്ടായി അതിനെ നേരിടണം. അതിനോട് സംഘടിതമയി പ്രതികരിക്കണം. ഇന്ത്യയില് പുരാതന കാലം മുതലേ പ്രകൃതിയും വിശ്വാസവും തമ്മില് അഭേദ്യമായ ഒരു ബന്ധമുണ്ട്. ബുദ്ധമതവും പ്രകൃതിയുമാകട്ടെ പരസ്പരം അഗാധമായി ബന്ധിതവുമാണ്.

ബുദ്ധമത പരാമ്പര്യം അതിന്റെ ചരിത്രപരവും സാംസ്കാരികവുമായ ആവിഷ്കരണത്തില് സ്വാഭാവിക പ്രകൃതിയുമായി ചേര്ന്നാണ് നില്ക്കുന്നത്. കാരണം ബുദ്ധദര്ശനത്തില് ഒന്നിനും സ്വതന്ത്രമായ അസ്തിത്വം ഇല്ല തന്നെ. പ്രകൃതിയിലെ അശുദ്ധി മനസുകളെ സ്വാധീനിക്കുന്നു, മനസുകളിലെ അശുദ്ധി പ്രകൃതിയെ മലിനമാക്കുന്നു. അതുകൊണ്ട് പ്രകൃതിയെ ശുദ്ധീകരിക്കാന് ആദ്യം നാം നമ്മുടെ മനസ്സുകളെ ശുദ്ധീകരിക്കുക.

പാരിസ്ഥിതിക പ്രതിസന്ധി എന്നാല് സത്യത്തില് മനസ്സിന്റെ ഒരു അസന്തുലിതാവസ്ഥയാണ്. അതുകൊണ്ടാണ് ബുദ്ധഭഗവാന് പ്രകൃതി വിഭവങ്ങളുടെ, പ്രത്യേകിച്ച് ജല സംരക്ഷണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത്. ബുദ്ധ സന്യാസിമാര് ഒരിക്കലും ജലസ്രോതസ്സുകള് മലിനമാക്കരുത് എന്നാണ് അദ്ദേഹം നിര്ദ്ദേശിച്ചിട്ടുള്ളത്. പ്രകൃതിയും, വനവും, മരങ്ങളും ജീവജാലങ്ങളുടെ സുസ്ഥിതിയും ബുദ്ധ ദര്ശനങ്ങളിലെ പ്രധാന ചര്ച്ചാവിഷയമാണ്.

ഞാന് രചിച്ച ഒരു ഗ്രന്ഥമുണ്ട് – കണ്വിനിയന്റ് ആക്ഷന് അഥവ സുഖകരമായ പ്രവൃത്തി. ഇന്ത്യയുടെ മുന് രാഷ്ട്രപതി ഡോ.എപിജെ അബ്ദുള് കലാമാണ് അത് പ്രകാശനം ചെയ്തത്. ഒരു മുഖ്യമന്ത്രി എന്ന നിലയില് കാലാവസ്ഥാ വ്യതിയാനങ്ങള് തരണം ചെയ്യുന്നതിലുള്ള എന്റെ അനുഭവങ്ങളാണ് ആ കൃതിയില് പങ്കുവച്ചിരിക്കുന്നത്.

അമ്മയായ ഭൂമിയും മനുഷ്യരുമായുള്ള പൊക്കിള്കൊടി ബന്ധത്തെക്കുറിച്ച് എനിക്ക് അറിവു പകര്ന്നു തന്നത് വേദസാഹിത്യ വായനയാണ്. മഹാത്മജിയുടെ പരിപാലന സിദ്ധാന്തത്തെ കുറിച്ച് നമുക്ക് അറിവുള്ളതാണല്ലോ.

നമ്മുടെ ഈ ആധുനിക തലമുറ, സമ്പന്നമായി പ്രകൃതി വിഭവങ്ങളുടെ സൂക്ഷിപ്പുകാര് മാത്രമാണ്. അടുത്ത തലമുറകള്ക്ക് ഇത് കൈമാറാനുള്ള ഉത്തരവാദിത്വം നമ്മില് നിക്ഷിപ്തമാണ് എന്നതാണ് ഈ അവസരത്തില് ഞാന് പറയാന് ആഗ്രഹിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മാത്രമല്ല വിഷയം. കാലാവസ്ഥാനീതി കൂടി അതിലുണ്ട്. ഞാന് ആവര്ത്തിക്കുന്നു അത് കാലാവസ്ഥാ വ്യതിയാനംമാത്രമല്ല, കാലാവസ്ഥാ നൈതികതയാണ്.

എന്റെ കാഴ്ച്ചപ്പാടില് കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്ത ഫലങ്ങള് എറ്റവും കൂടുതല് അനുഭവിക്കുന്നത് പാവപ്പെട്ടവരും പിന്നോക്ക വിഭാഗങ്ങളുമാണ്. പ്രകൃതി ദുരന്തങ്ങള് സംഭവിക്കുമ്പോള് അതിന്റെ ഭീകരമായ ആഘാതം മുഴുവന് അനുഭവിക്കുന്നത് അവരാണ്. പ്രളയത്തില് വീടുകള് നഷ്ടപ്പെടുന്നത് അവര്ക്കാണ്. ഭൂകമ്പത്തില് ഭവനരഹിതരാകുന്നതും അവര് തന്നെ. അതിശൈത്യത്തിന്റെ ദുരിതങ്ങള് ഏറ്റുവാങ്ങുന്നതും ഈ ഭവനരഹിതര് തന്നെ.

കാലാവസ്ഥാ വ്യതിയാനം ഈ തരത്തില് ആളുകളെ ബാധിക്കുന്നത് നമുക്ക് അനുവദിക്കാനാവില്ല. അതുകൊണ്ടാണ് കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തില് നിന്ന് കാലാവസ്ഥാ നൈതികതയിലേയ്ക്ക് ഈ ചര്ച്ചയുടെ ഊന്നല് മാറേണ്ടത്.

മൂന്നാമത്തെ വിഷയം – സംവാദിന്റെ പ്രത്യയശാസ്ത്ര തലത്തില് നിന്ന് ദാര്ശനികമായ മാനത്തിലേയ്ക്ക് ഉള്ള മാറ്റം. കൃത്യമായ ചര്ച്ചകള് ഇല്ലാതെ രണ്ടു വിഷയങ്ങളും സാധ്യമല്ല, പ്രായോഗികവുമല്ല.

സംഘട്ടന പ്രമേയ സംവിധാനത്തിലുള്ള നമ്മുടെ പരിമിതികള് കൂടുതല് കൂടുതല് പ്രകടമായി വരികയാണ്. രക്തച്ചൊരിച്ചിലുകളും അക്രമണങ്ങളും ഒഴിവാക്കാന് നിര്ണായകവും നയപരവും തന്ത്രപരവുമായ നടപടികള് നാം സ്വീകരിക്കേണ്ടതുണ്ട്. ഇവിടെയാണ് ലോകം ബുദ്ധന്റെ ആശയങ്ങളിലേയ്ക്ക് വരുന്നത്. ഏഷ്യയുടെ സമ്പന്നമായ പൈതൃകത്തിനും മൂല്യത്തിനുമുള്ള അംഗീകാരമായി നാം ഇതിനെ കാണണം. അക്രമങ്ങള് ഒഴിവാക്കാനുള്ള പുതിയ മാതൃകയായി ഇതു മാറുന്നു, അതായത് പ്രത്യയശാസ്ത്രത്തില് നിന്ന് ദര്ശനത്തിലേക്കുള്ള മാറ്റമാണിത്.

ഈ സമ്മേളനത്തിന്റെ കാതല് – സംഘര്ഷ വര്ജ്ജനം, പാരിസ്ഥിതിക അവബോധം എന്നീ രണ്ടു വിഷയങ്ങള് ഉള്പ്പെടെയുള്ളവയെക്കുറിച്ചുള്ള ചര്ച്ചകളാണ്. ഇവിടെ അവര് എന്ന സംജ്ഞ നാം എന്നു മാറുന്നു. അതായത് പ്രത്യയശാസ്ത്ര സമീപനത്തില് നിന്ന് ദാര്ശനിക സമീപനത്തിലേയ്ക്കുള്ള മാറ്റം. പ്രത്യയശാസ്ത്ര സമീപനത്തില് നിന്ന് ദാര്ശനികമായ സമീപനത്തിലേയ്ക്ക് അത് മതമായാലും മതേതരമായാലും മാറാന് സമയമായിരിക്കുന്നു എന്ന് ലോകത്തെ അറിയിക്കാന് നേരമായി. കഴിഞ്ഞ വര്ഷം ഐക്യരാഷ്ട്ര സഭയില് പ്രസംഗിച്ചപ്പോള് വളരെ ചുരുക്കി ഈ മാറ്റത്തിന്റെ ആവശ്യകതയെക്കുറിച്ച് ഞാന് സൂചിപ്പിച്ചിരുന്നു. അതിനടുത്ത ദിവസം ഐക്യരാഷ്ട്ര സഭയുടെ വിദേശബന്ധങ്ങള്ക്കായുള്ള സമിതിയെയും ഞാന് അഭിസംബോധന ചെയ്യുകയുണ്ടായി. ആ അവസരത്തില് ഈ ആശയം കുറച്ചു കൂടി ഞാന് വിശദമാക്കി. ദര്ശനത്തിന്റെ സത്ത ഒരു തുറന്ന ചിന്തയാണ്, എന്നാല് പ്രത്യയശാസ്ത്രമാകട്ടെ അടഞ്ഞതും. ദര്ശനം സംവാദം അനുവദിക്കുന്നു എന്നു മാത്രമല്ല, അതിലൂടെ നിത്യമായ സത്യത്തെ അന്വേഷിക്കുക കൂടി ചെയ്യുന്നു. ഉപനിഷദ് സാഹിത്യം മുഴുവന് സംവാദങ്ങളുടെ സംഗ്രഹമാണ്. തീക്ഷ്ണമായ സത്യങ്ങളിലാണ് പ്രത്യയശാസ്ത്രം വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ അക്രമസാധ്യതകള് ഒഴിവാക്കാനുള്ള ചര്ച്ചകള്ക്കു നേരെ വാതായനങ്ങള് കൊട്ടിയടയ്ക്കുന്നു. എന്നാല് ദര്ശനങ്ങള് ചര്ച്ചകളിലൂടെ അവ ഒഴിവാക്കാന് ശ്രമിക്കുന്നു. ഹൈന്ദവ ബുദ്ധ മതങ്ങള് ഈ ദര്ശനത്തില് വിശ്വസിക്കുന്നു.

എല്ലാ പ്രശ്നങ്ങള്ക്കും ചര്ച്ചകളിലൂടെ പരിഹാരം കണ്ടെത്താമെന്നാണ് എന്റെ ഉത്തമ ബോധ്യം. നേരത്തെ നാം വിശ്വസിച്ചിരുന്നത് ശക്തിയിലാണ് അധികാരം എന്നത്രെ. ഇന്ന് അധികാരം എന്നാല് ശക്തമായ ആശയങ്ങളും ഫലപ്രദമായ ചര്ച്ചകളുമാണ്. യുദ്ധങ്ങള്ക്കെല്ലാം വിപരീത ഫലങ്ങളാണിപ്പോള്. 20 -ാം നൂറ്റാണ്ടിന്റെ ആദ്യ പകുതി രണ്ടു ഘോര ലോകയുദ്ധങ്ങളുടെ ദുരന്തങ്ങള്ക്കു സാക്ഷ്യം വഹിച്ചതാണ്.

ഇന്ന് യുദ്ധരീതി തന്നെ മാറിയിരിക്കുന്നു, അപകടങ്ങള് വര്ധിച്ചു വരുന്നു. ആയിരം പട്ടാളക്കാര് ദിവസങ്ങളോളം നടത്തിയിരുന്ന യുദ്ധം, ഇന്ന് ഒരു ബട്ടണ് അമര്ത്തുന്നതു വഴി സാധിക്കുന്നു, മിനിട്ടുകള് മതി.

വരും തലമുറകള്ക്ക് സമാധാനപൂര്ണ്ണവും, മാന്യവും, പരസ്പര ബഹുമാനവുമുള്ള ഒരു ജീവിതം ഉറപ്പാക്കേണ്ടത് നമ്മുടെ പ്രധാന കര്ത്തവ്യമാകുന്നു. അക്രമരഹിതമായ ഒരു ലോക ക്രമത്തിന്റെ വിത്തുകളാണ് നാം വിതയ്ക്കേണ്ടത്. ഈ യത്നത്തില് ഹിന്ദു ബുദ്ധ മതങ്ങള്ക്ക് വലിയ സംഭാവനകള് നല്കാന് സാധിക്കും.

സംവാദിനെക്കുറിച്ച് പറയുമ്പോള്, ഏതു രീതിയിലുള്ളതായിരിക്കണം അത്. കോപവും എതിര്പ്പുകളുമല്ല അവിടെ ഉണ്ടാകേണ്ടത്, മറിച്ച് ആദിശങ്കരനും മന്ദന മിശ്രയും തമ്മില് നടത്തിയപോലുള്ള ഒരു സംവാദമായിരിക്കണം അത്. പഴയകാലത്തു നടന്ന ഈ സംവാദം ആധുനിക കാലത്തിനുള്ള ഉദാഹരണമായി ചൂണ്ടിക്കാട്ടാന് അര്ഹതയുള്ളതു തന്നെ. ആചാരങ്ങള്ക്ക് വലിയ വില കല്പിക്കാത്ത വേദാന്തിയായ ചെറുപ്പക്കാരനായിരുന്നു ആദിശങ്കരന്. മന്ദന മിശ്രയാകട്ടെ മൃഗബലിയില് പോലും വിശ്വസിച്ചിരുന്ന, ആചാരങ്ങള് അണുവിട തെറ്റിക്കാത്ത ഉന്നത പണ്ഡിതനും. മുക്തി പ്രാപിക്കാന് ആചാരങ്ങള് ആവശ്യമില്ല എന്നു സ്ഥാപിക്കാനാണ് ആദിശങ്കരന് സംവാദത്തിലൂടെ ശ്രമിച്ചത്. എന്നാല് ആചാരങ്ങളെ അപ്പാടെ തള്ളുന്ന ആദിശങ്കരന്റെ നിലപാട് തെറ്റാണെന്ന് തെളിയിക്കാന് മന്ദനയും ശ്രമിച്ചു.

ഇത്തരത്തിലാണ് വിവാദവിഷയങ്ങള് പ്രാചീന ഇന്ത്യയില് ചര്ച്ചകളിലൂടെ പരിഹരിച്ചിരുന്നത്. അല്ലാതെ അവയെ തെരുവിലേയ്ക്ക് വലിച്ചിഴയ്ക്കുക ആയിരുന്നില്ല പതിവ്. ആദി ശങ്കര – മന്ദന സംവാദത്തില് ശങ്കരന് ജയിച്ചു. സംവാദത്തിലെ ജയപരാജയമല്ല, ശ്രദ്ധേയമായത് അത് എങ്ങനെ നടത്തപ്പെട്ടു എന്നതാണ്. ഏറ്റവും ഉദാത്തമായ രീതിയില് നടത്തപ്പെട്ട ഒരു സംവാദത്തിന്റെ കഥയായി അത് ചരിത്രത്തില് സ്ഥാനം പിടിച്ചു.

സംവാദത്തില് മന്ദന മിശ്ര പരാജയപ്പെട്ടാല് അദ്ദേഹം ഗാര്ഹസ്ഥ്യം ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കും എന്നും, ആദിശങ്കരാണ് പരാജയപ്പെടുന്നത് എങ്കില് അദ്ദേഹം സന്യാസം വെടിഞ്ഞ് ഗൃഹസ്ഥാശ്രമിയാകും എന്നുമായിരുന്നു വാക്ക്. ഇതില് ഒരു മദ്ധ്യസ്ഥനെ നിശ്ചയിക്കാന് മന്ദന മിശ്ര ആദിശങ്കരനോട് ആവശ്യപ്പെട്ടു. ആദിശങ്കരനാകട്ടെ, ആ സ്ഥാനത്തേയ്ക്ക് മന്ദന മിശ്രയുടെ പണ്ഡിതയായ പത്നിയെ നാമനിര്ദ്ദേശം ചെയ്തു. മന്ദന മിശ്ര പരാജയപ്പെട്ടാല് അവര്ക്ക് സ്വന്തം ഭര്ത്താവിനെ നഷ്ടപ്പെടും. പക്ഷെ ബുദ്ധിമതിയായ അവര് എന്താണ് ചെയ്തത്. രണ്ടു പേരോടും അപ്പോള് കൊരുത്തെടുത്ത ഓരോ പുഷ്പഹാരം ധരിച്ച് സംവാദം ആരംഭിക്കാന് നിര്ദ്ദേശിച്ചു. ആരുടെ മാലയാണോ പുതുമ നഷ്ടപ്പെട്ട് ആദ്യം വാടുന്നത്, അയാള് സംവാദത്തില് പരാജയപ്പെട്ടതായി പ്രഖ്യാപിക്കും. ഇതായിരുന്നു ധാരണ. ഈ നിബന്ധനയ്ക്ക് ഉപോല്ബലകമായി ചൂണ്ടിക്കാണിക്കപ്പെട്ടത്, സംവാദത്തില് ഏര്പ്പെടുന്നയാളുടെ ഉള്ളില് കോപം ഉണ്ടായാല് ശരീരം ഉഷ്ണിക്കും. ആ ചൂടില് മാലയിലെ പൂക്കള് വാടും. അതായത് കോപം പരാജയത്തിലേയക്ക് നയിക്കും. ഈ യുക്തി പ്രകാരം സംവാദത്തില് മന്ദന മിശ്ര പരാജയപ്പെട്ടു. അദ്ദേഹം സന്യാസം സ്വീകരിച്ച് പിന്നീട് ശങ്കരന്റെ ശിഷ്യനായി. സംവാദം എങ്ങ നെയാകണം എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.

ഇന്ന് ഈ മഹനീയ സമ്മേളനത്തില് വിവിധ രാജ്യങ്ങളില് നിന്നുള്ള, വിവിധ സംസ്കാരങ്ങളില് നിന്നുള്ള മഹത് വ്യക്തികള് പങ്കെടുക്കുന്നുണ്ട്. പക്ഷെ ഇവിടെ നമ്മെ ഒന്നിപ്പിക്കുന്നത് നാം പങ്കുവയ്ക്കുന്ന ദര്ശനമാണ്, ചരിത്രമാണ്, പൈതൃകമാണ്. ബുദ്ധമതവും ആ പൈതൃകവുമാണ് നമ്മെ ഇവിടെ ഒന്നിപ്പിക്കുന്ന ഘടകം.

ഈ നൂറ്റാണ്ട് ഏഷ്യയുടേതാണ് എന്ന് ലോകം പറയുന്നു. എന്നാല് ഞാന് വളരെ വ്യക്തമായി പറയുന്നു ഗൗതമബുദ്ധന്റെ പാത പിന്തുടരാത്ത പക്ഷം ഈ നൂറ്റാണ്ടിനെ നമുക്ക് സ്വന്തമാക്കാനാവില്ല. നമ്മുടെ സമഗ്ര സമ്പദ് വ്യവസ്ഥയിലേയ്ക്ക് ലോക വ്യാപാരം വന്നതു പോലെ, നമ്മുടെ ബൗദ്ധിക സുസ്ഥിരതയിലേയ്ക്ക് ഡിജിറ്റല് ഇന്റര് നെറ്റ് കടന്നു വന്നതുപോലെ, നമ്മുടെ സമഗ്ര ആദ്ധ്യാത്മിക സുസ്ഥിരതയിലേയ്ക്ക് ശ്രീബുദ്ധന് വരണം.

എല്ലാ രാജ്യാതിര്ത്തികളും ഭേദിച്ച്, എല്ലാ വിശ്വാസ സംഹിതകളും കടന്ന്, എല്ലാ രാഷ്ട്രിയ സംഹിതകള്ക്കുമപ്പുറം പരസ്പര ധാരണ പ്രോത്സാഹിപ്പിക്കാന്, ക്ഷമയുടെ സന്ദേശം നല്കാന്, നമ്മില് സഹിഷ്ണുതയും സഹാനുഭൂതിയും വളര്ത്താന് ഒരു സേതുബന്ധനമായി ശ്രീബുദ്ധനും അദ്ദേഹത്തിന്റെ ദര്ശനവും കടന്നു വരുന്നത് ഞാന് കാണുന്നു.

നിങ്ങള് ഇപ്പോള് സന്ദര്ശിക്കുന്നത് ശ്രീബുദ്ധന്റെ പൈതൃകത്തില് അഭിമാനിക്കുന്ന ഒരു രാജ്യമാണ്. ശ്രീബുദ്ധന്റെ പൂജ്യാവശിഷടങ്ങള് സൂക്ഷിക്കുന്ന ഇന്ത്യയിലെ പല നഗരങ്ങളില് ഒന്നാണ് എന്റെ ജന്മദേശമായ ഗുജറാത്തിലെ വദ്നഗര്. പ്രശസ്ത ചൈനീസ് സഞ്ചാരി ഹുയാങ് സാങ് ഇവിടം സന്ദര്ശിച്ചതായി രേഖകള് ഉണ്ട്. സാര്ക്ക് രാജ്യങ്ങളിലെല്ലാം ശ്രീബുദ്ധന്റെ പാദസ്പര്ശമേല്ക്കാനും ആ സന്ദേശം നേരിട്ട് ഗ്രഹിക്കാനും ഭാഗ്യം ലഭിച്ച നിരവധി നഗരങ്ങളുണ്ട്. ലുംബിനി, ബോധ് ഗയ, സാര്നാഥ്, കുശിനഗര് തുടങ്ങിയ നഗരങ്ങളിലേയ്ക്കെല്ലാം ചൈന, കൊറിയ, ജപ്പാന്, മംഗോളിയ, റഷ്യ എന്നിവിടങ്ങളില് നിന്നെല്ലാം തീര്ത്ഥാടകര് എത്തുന്നു.

ഇന്ത്യയില് മുഴുവന് ശ്രീബുദ്ധന്റെ പൈതൃകത്തിന് പ്രചാരം നല്കാന് എന്റെ ഗവണ്മെന്റ് ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. ഏഷ്യയിലുടനീളം ശ്രീബുദ്ധന്റെ സന്ദേശങ്ങള് പ്രചരിപ്പിക്കാന് ഇന്ത്യയും പരിശ്രമിക്കുന്നു. അതിന്റെ ഭാഗമാണ് ഈ ത്രിദിന സമ്മേളനം.

അടുത്ത മൂന്നു ദിനങ്ങള് ആവേശകരവും സാര്ത്ഥകവുമായ ചര്ച്ചകള് കൊണ്ട് സജീവമാകുമെന്ന് ഞാന് വിശ്വസിക്കുന്നു. സമാധാനപൂര്ണമായ, ഹരിതാഭമായ ഒരു പുതു ലോകസൃഷ്ടിക്കായി നമുക്ക് ഒന്നിച്ചിരുന്ന് ചിന്തിക്കാം. ഇനി അടുത്ത ദിവസം ബോധ്ഗയയില് വീണ്ടും കണ്ടുമുട്ടാം.