Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആഗസ്റ്റ് 15 ലെ തന്റെ പ്രസംഗത്തിനായി പ്രധാനമന്ത്രി ആശയങ്ങള്‍ ക്ഷണിച്ചു


ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാഷ്ട്രത്തോടായുള്ള തന്റെ അഭിസംബോധനയില്‍ ഉള്‍പ്പെടുത്താനായി പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ജനങ്ങളില്‍ നിന്ന് ആശയങ്ങള്‍ ക്ഷണിച്ചു. നരേന്ദ്ര മോദി ആപ്പില്‍ പ്രത്യേകമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഓപ്പണ്‍ ഫോറത്തിലൂടെ പ്രസംഗത്തിനാവശ്യമായ ആശയങ്ങള്‍ പങ്കിടാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

‘ആഗസ്റ്റ് 15 ന് ചുവപ്പു കോട്ടയുടെ കൊത്തളത്തില്‍നിന്ന് ഞാന്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോള്‍, ഞാന്‍ കേവലം ഒരു മാധ്യമം മാത്രമാണ്. ശബ്ദം 125 കോടി ഇന്ത്യക്കാരുടേതും.

നരേന്ദ്രമോദി ആപ്പിലെ http://nm4.in/dnldapp എന്ന പ്രത്യേകം സൃഷ്ടിച്ച ലിങ്കു വഴി പ്രസംഗത്തിനുള്ള നിങ്ങളുടെ ആശയങ്ങള്‍ പങ്കു വെയ്ക്കൂ’, പ്രധാനമന്ത്രി പറഞ്ഞു.