Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആംഗ്യ ഭാഷയ്ക്ക് ഗവേഷണ,പരിശീലന കേന്ദ്രം


ഇന്ത്യന്‍ ആംഗ്യ ഭാഷ ഗവേഷണ പരിശീലന കേന്ദ്രത്തിന്റെ രൂപീകരണത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. 1860-ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമപ്രകാരം സൊസൈറ്റിയായിട്ടാണ് ഈ കേന്ദ്രം സ്ഥാപിക്കുക. കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിലെ ഭിന്നശേഷിയുള്ള വ്യക്തികളുടെ ശാക്തീകരണത്തിനായുള്ള വകുപ്പിന് കീഴിലാണ് ഇന്ത്യന്‍ ആംഗ്യ ഭാഷ ഗവേഷണ പരിശീലന കേന്ദ്രത്തിന്റെ രൂപീകരണം. ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കലി ഹാന്‍ഡിക്യാപ്ഡിലാകും ഗവേഷണ, പരിശീലന കേന്ദ്രം തുടക്കത്തില്‍ പ്രവര്‍ത്തിക്കുക.

രാജ്യത്തെ 50 ലക്ഷത്തോളം വരുന്ന ബധിര സമൂഹത്തിന് ഈ തീരുമാനം സഹായകമാകും. പ്രസിഡന്റും 12 അംഗങ്ങളുള്ള ജനറല്‍ കൗസിലും അടങ്ങുന്ന സൊസൈറ്റിയാണ് പരിശീലന കേന്ദ്രം. ചെയര്‍പേഴ്‌സണും ഒന്‍പത് അംഗങ്ങളും, ദേശീയ തല ബധിര സംഘടനകളുടെയും, സര്‍വകലാശാലകളുടെയും, അക്കാദമിക സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍, സ്വതന്ത്ര വിദഗ്ധര്‍ തുടങ്ങിയവരുള്‍പ്പെട്ട നിര്‍വാഹക സമിതിയും ഇതിനുണ്ടാകും.