Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഹമ്മദാബാദ് അന്താരാഷ്‌ട്ര പുഷ്പ പ്രദർശന മേളയുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഹമ്മദാബാദ് അന്താരാഷ്ട്ര പുഷ്പ പ്രദർശന മേളയുടെ  ദൃശ്യങ്ങൾ പങ്കുവെച്ചു. ഈ മേളയുമായി തനിക്ക് ശക്തമായ അടുപ്പമുണ്ടെന്ന് പറഞ്ഞ ശ്രീ മോദി, താൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇത് കൂടുതൽ വിപുലമായത് എന്ന് അഭിപ്രായപ്പെട്ടു .ഇത്തരം  മേളകൾ പ്രകൃതിയുടെ സൗന്ദര്യത്തെ പ്രകീർത്തിക്കുകയും  സുസ്ഥിരതയെക്കുറിച്ചുള്ള അവബോധം പ്രചോദിപ്പിക്കുകയും ചെയ്യുന്നതായി ശ്രീ മോദി കൂട്ടിച്ചേർത്തു.

‘എക്‌സിൽ’ പ്രധാനമന്ത്രി കുറിച്ചു ;

“അഹമ്മദാബാദ് അന്താരാഷ്ട്ര പുഷ്പ പ്രദർശന മേളയിൽ  നിന്നുള്ള ചില കാഴ്ചകൾ ഇതാ. ഞാൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഈ മേള  വളരുന്നത് കണ്ടതിനാൽ എനിക്ക് ഈ മേളയോട് അതിയായ  അടുപ്പമുണ്ട്.ഇത്തരം  മേളകൾ പ്രകൃതിയുടെ സൗന്ദര്യത്തെ പ്രകീർത്തിക്കുകയും  സുസ്ഥിരതയെക്കുറിച്ചുള്ള അവബോധം പ്രചോദിപ്പിക്കുകയും ചെയ്യുന്നു. പ്രാദേശിക കർഷകർക്കും തോട്ടക്കാർക്കും ഉത്സാഹികൾക്കും അവരുടെ സർഗ്ഗാത്മകത പ്രദർശിപ്പിക്കാൻ ഇത്  ഒരു വേദി നൽകുന്നു.

“അഹമ്മദാബാദ് അന്താരാഷ്ട്ര പുഷ്പ മേളയിൽ  നിന്നുള്ള ചില കാഴ്ചകൾ…”

<
-NK-