പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെ സബർമതി നദീതീരത്തു ഖാദി ഉത്സവത്തിൽ പങ്കെടുത്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, സി ആർ പാട്ടീൽ എംപി, സംസ്ഥാന മന്ത്രിമാരായ ഹർഷ് സാങ്വി, ജഗദീഷ് പഞ്ചാൽ, അഹമ്മദാബാദ് മേയർ കിരിത് ഭായ് പർമർ, കെവിഐസി ചെയർമാൻ മനോജ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സമ്മേളനത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ചർക്കയുമായുള്ള വ്യക്തിപരമായ ബന്ധം അനുസ്മരിക്കുകയും തന്റെ കുട്ടിക്കാലത്ത് അമ്മ ചർക്കയിൽ ജോലിചെയ്തിരുന്ന കാര്യം പറയുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവേളയിൽ 7500 സഹോദരിമാരും പെൺമക്കളും ചേർന്നു നൂൽനൂറ്റു ചരിത്രം സൃഷ്ടിച്ചതിനാൽ സബർമതീതീരം ഇന്ന് അനുഗൃഹീതമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചർക്കയിൽ നൂൽനൂൽക്കുന്നതു പൂജചെയ്യുന്നതിനു സമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ഉദ്ഘാടനം ചെയ്ത ‘അടൽ പാലത്തിന്റെ’ സാങ്കേതികവിദ്യയെക്കുറിച്ചും രൂപകൽപ്പനാമികവിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ജനങ്ങൾ എന്നും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത ശ്രീ അടൽ ബിഹാരി വാജ്‌പേയിക്കുള്ള ശ്രദ്ധാഞ്ജലിയാണ് ഈ പാലമെന്ന് അദ്ദേഹം പറഞ്ഞു. “അടൽ പാലം സബർമതി നദിയുടെ രണ്ടുകരകളെ ബന്ധിപ്പിക്കുന്ന ഒന്നുമാത്രമല്ല, മുമ്പെങ്ങും കാണാത്തതരത്തിലുള്ള രൂപകൽപ്പനയും പുതുമയും കൂടിച്ചേരുന്ന ഒന്നുകൂടിയാണ്. ഗുജറാത്തിലെ പ്രശസ്തമായ പട്ടംപറത്തൽ ഉത്സവത്തെയും അതിന്റെ രൂപകൽപ്പനയിൽ പരിഗണിച്ചിട്ടുണ്ട്”- അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ ആവേശത്തോടെ ആചരിച്ചതായും ശ്രീ മോദി പറഞ്ഞു. ഇവിടത്തെ ആഘോഷങ്ങൾ രാജ്യസ്നേഹത്തെ മാത്രമല്ല, ആധുനികവും വികസിതവുമായ ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. “ചർക്കയിൽ നൂൽ നൂൽക്കുമ്പോൾ നിങ്ങളുടെ കൈകൾ ഇന്ത്യയുടെ ആടയാണു നെയ്യുന്നത്”- അദ്ദേഹം കൂട്ടിച്ചേർത്തു.
ഖാദിയുടെ നൂൽ സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയായി മാറിയെന്നും അത് അടിമച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നതായി പ്രധാനമന്ത്രി പറഞ്ഞു. വികസിത ഇന്ത്യയുടെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനും അതിലൂടെ സ്വയംപര്യാപ്ത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനും ഖാദിയുടെ അതേ നൂൽ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖാദി പോലൊരു പരമ്പരാഗതശക്തിക്കു നമ്മെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഖാദി ഉത്സവം സ്വാതന്ത്ര്യസമരത്തിന്റെ ചൈതന്യവും ചരിത്രവും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണെന്നും നവ ഇന്ത്യയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 15നു ചുവപ്പുകോട്ടയിൽനിന്നു താൻ പ്രഖ്യാപിച്ച പഞ്ചപ്രാണനുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. “ഈ പുണ്യസ്ഥലത്ത്, സബർമതീതീരത്ത്, ആ പഞ്ചപ്രാണനുകളെക്കുറിച്ച് ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്ന് – രാജ്യത്തിന്റെ മുന്നിലുള്ള മഹത്തായ ലക്ഷ്യം, വികസിത ഇന്ത്യ പടുത്തുയർത്തുക എന്ന ലക്ഷ്യം. രണ്ടാമതായി – അടിമത്ത മാനസികാവസ്ഥ പൂർണമായി ഉപേക്ഷിക്കുക. മൂന്നാമത്തേത് – നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കുക, നാലാമതായി – രാജ്യത്തിന്റെ ഐക്യം വർധിപ്പിക്കുന്നതിനുള്ള കരുത്തുറ്റ ശ്രമങ്ങൾ, അഞ്ചാമത്തേത് – പൗരന്റെ കടമ. ഇന്നത്തെ ഖാദി ഉത്സവം ‘പഞ്ചപ്രാണന്റെ’ മനോഹരമായ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിൽ ഖാദിയോടുണ്ടായിരുന്ന അവഗണനയെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. “സ്വാതന്ത്ര്യസമരകാലത്ത്, ഗാന്ധിജി രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ പ്രതീകമാക്കിയ ഖാദിയെ സ്വാതന്ത്ര്യാനന്തരം അപകർഷതാമനോഭാവത്തിന്റെ ഭാഗമാക്കി. ഇതുമൂലം ഖാദിയും ഖാദിയുമായി ബന്ധപ്പെട്ട ഗ്രാമവ്യവസായവും പൂർണമായി തകർന്നു. ഖാദിയുടെ ഈ അവസ്ഥ വളരെ വേദനാജനകമായിരുന്നു; പ്രത്യേകിച്ചു ഗുജറാത്തിന്”- അദ്ദേഹം പറഞ്ഞു. ഖാദിയെ പുനരുജ്ജീവിപ്പിക്കാനുള്ള ദൗത്യം ഗുജറാത്തിന്റെ മണ്ണിൽ നടന്നതിൽ അദ്ദേഹം അഭിമാനംകൊണ്ടു. ‘മാറ്റത്തിനായി ഖാദി’, ‘രാഷ്ട്രത്തിനായി ഖാദി, ഫാഷനായി ഖാദി’ എന്ന ഗവണ്മെന്റിന്റെ പ്രതിജ്ഞ പ്രധാനമന്ത്രി ആവർത്തിച്ചു. ഗുജറാത്തിന്റെ വിജയാനുഭവങ്ങൾ രാജ്യത്തുടനീളം ഞങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം ഖാദിയുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചു. ഖാദി ഉൽപ്പന്നങ്ങൾ വാങ്ങാൻ ഞങ്ങൾ രാജ്യത്തെ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. ഖാദിയുടെ പുനരുജ്ജീവനപ്രക്രിയയിൽ സ്ത്രീകൾ നൽകിയ സംഭാവനകളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യയുടെ ഖാദി വ്യവസായത്തിന്റെ കരുത്തു വർധിക്കുന്നതിൽ സ്ത്രീശക്തി പ്രധാന സംഭാവനയേകുന്നു. സംരംഭകത്വത്തിന്റെ മനോഭാവം നമ്മുടെ സഹോദരിമാരിലും പെൺമക്കളിലും വേരൂന്നിയിരിക്കുന്നു. ഗുജറാത്തിലെ സഖി മണ്ഡലുകളുടെ വിപുലീകരണവും ഇതിനു തെളിവാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 8 വർഷത്തിനിടെ ഖാദിയുടെ വിൽപ്പന നാലിരട്ടി വർധിച്ചതായും ആദ്യമായി ഖാദി-ഗ്രാമോദ്യോഗ് വിറ്റുവരവ് ഒരുലക്ഷംകോടി രൂപ കവിഞ്ഞതായും അദ്ദേഹം അറിയിച്ചു. ഈ മേഖല 1.75 കോടി പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചു. മുദ്ര യോജന പോലുള്ള സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതികൾ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖാദിയുടെ ഗുണങ്ങൾ എടുത്തുപറഞ്ഞ അദ്ദേഹം സുസ്ഥിരവസ്ത്രങ്ങൾ, പരിസ്ഥിതിസൗഹൃദവസ്ത്രങ്ങൾ എന്നിവയ്ക്ക് ഉദാഹരണമാണു ഖാദിയെന്നും കാർബൺ പുറന്തള്ളൽ ഏറ്റവും കുറവാണ് ഇതിനെന്നും ചൂണ്ടിക്കാട്ടി. ഉയർന്ന താപനിലയുള്ള നിരവധി രാജ്യങ്ങളുണ്ട്; ആരോഗ്യത്തിന്റെ കാഴ്ചപ്പാടിൽ ഖാദിയും വളരെ പ്രധാനമാണ്. അതിനാൽ, ആഗോളതലത്തിൽ ഖാദിക്കു വലിയ പങ്കുവഹിക്കാനാകും. ആഗോളതലത്തിൽ അടിസ്ഥാനപരവും സുസ്ഥിരവുമായ ജീവിതത്തിലേക്കു മടങ്ങുന്ന പ്രവണതയുമായി ബന്ധപ്പെടുത്തിയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.
വരുന്ന ആഘോഷവേളയിൽ ഖാദി ഗ്രാമവ്യവസായത്തിൽ നിർമിച്ച ഉൽപ്പന്നങ്ങൾമാത്രം സമ്മാനമായി നൽകണമെന്നു പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് അഭ്യർഥിച്ചു. “വ്യത്യസ്ത തരത്തിലുള്ള തുണിത്തരങ്ങൾകൊണ്ടു നിർമിച്ച വസ്ത്രങ്ങൾ നിങ്ങൾക്കു ലഭിക്കും. എന്നാൽ നിങ്ങൾ അതിൽ ഖാദിക്ക് ഇടം നൽകിയാൽ ‘പ്രാദേശികതയ്ക്കായുള്ള ആഹ്വാനം’ ക്യാമ്പയിന് ഊർജം ലഭിക്കും”- പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദശകങ്ങളിൽ, വിദേശ കളിപ്പാട്ടങ്ങൾക്കായുള്ള പരക്കംപാച്ചിലിൽ ഇന്ത്യയുടെ സമ്പന്നമായ കളിപ്പാട്ടവ്യവസായം തകരുകയായിരുന്നുവെന്ന് ഓർമിപ്പിച്ച പ്രധാനമന്ത്രി, ഗവണ്മെന്റിന്റെ പരിശ്രമവും കളിപ്പാട്ടവ്യവസായവുമായി ബന്ധപ്പെട്ട നമ്മുടെ സഹോദരീസഹോദരന്മാരുടെ കഠിനാധ്വാനവുംകൊണ്ടു സ്ഥിതിഗതികൾ ഇപ്പോൾ മാറാൻ തുടങ്ങിയിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇതെത്തുടർന്നു കളിപ്പാട്ടങ്ങളുടെ ഇറക്കുമതിയിൽ വൻ ഇടിവാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ദൂരദർശനിലെ ‘സ്വരാജ്’ പരമ്പര കാണണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. മഹത്തായ സ്വാതന്ത്ര്യസമരസേനാനികളുടെ കഥയും അവരുടെ പോരാട്ടവും വളരെ വിശദമായി അവതരിപ്പിക്കുന്നതാണ് ഈ പരമ്പര. നമ്മുടെ സ്വാതന്ത്ര്യത്തിനായി പൂർവികർചെയ്ത ത്യാഗത്തെക്കുറിച്ചു മനസിലാക്കാനും അറിയാനും കുടുംബങ്ങൾ പരമ്പര കാണണം.
ഖാദി ഉത്സവം
ഖാദിയെ ജനപ്രിയമാക്കാനും ഖാദി ഉൽപ്പന്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും യുവാക്കൾക്കിടയിൽ ഖാദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പതിവായി പ്രയത്നിക്കുന്ന വ്യക്തിയാണു പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ ശ്രമഫലമായി, 2014 മുതൽ, ഇന്ത്യയിൽ ഖാദി വിൽപ്പനയിൽ നാലിരട്ടി വർധനയാണുണ്ടായത്. ഗുജറാത്തിൽ ഖാദി വിൽപ്പന എട്ടുമടങ്ങും വർധിച്ചു.
‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി ഖാദിക്ക് ആദരമർപ്പിച്ചും സ്വാതന്ത്ര്യസമരകാലത്തെ ഖാദിയുടെ പ്രാധാന്യം കണക്കിലെടുത്തുമാണു ഖാദി ഉത്സവം സംഘടിപ്പിക്കുന്നത്. അഹമ്മദാബാദിലെ സബർമതി നദീതീരത്തു സംഘടിപ്പിക്കുന്ന ഉത്സവത്തിൽ ഗുജറാത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 7500 വനിതാ ഖാദി കരകൗശല തൊഴിലാളികൾ തത്സമയം ഒരേ സ്ഥലത്ത് ഒരേ സമയം ചർക്കയിൽ നൂൽനൂൽക്കും. 1920 മുതൽ ഉപയോഗിച്ചിരുന്ന വിവിധ തലമുറകളിൽ നിന്നുള്ള 22 ചർക്കകൾ പ്രദർശിപ്പിച്ചുകൊണ്ട് “ചർക്കകളുടെ പരിണാമം” വെളിവാക്കുന്ന പ്രദർശനവും നടക്കും. സ്വാതന്ത്ര്യസമരകാലത്ത് ഉപയോഗിച്ചിരുന്ന ചർക്കകളുടെ പ്രതീകമായ “യേർവാദ ചർക്ക” മുതൽ ഇന്നുപയോഗിക്കുന്ന നവീന സാങ്കേതികവിദ്യയാൽ പ്രവർത്തിക്കുന്ന ചർക്കകൾവരെ പ്രദർശനത്തിലുണ്ടാകും. പൊന്ദൂരു ഖാദി നിർമാണത്തിന്റെ തത്സമയ പ്രദർശനവുമുണ്ടാകും. ഗുജറാത്ത് രാജ്യ ഖാദി ഗ്രാമോദ്യോഗ് ബോർഡിന്റെ പുതിയ ഓഫീസ് കെട്ടിടവും സബർമതിയിൽ കാൽനടമേൽപ്പാലം ‘അടൽ പാലവും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
Celebrating the vibrant Khadi tradition of India! Joined ‘Khadi Utsav’ at Sabarmati Riverfront. https://t.co/uiRB4JfeOZ
— Narendra Modi (@narendramodi) August 27, 2022
साबरमती का ये किनारा आज धन्य हो गया है।
आजादी के 75 वर्ष पूरे होने के उपलक्ष्य में, 7,500 बहनों-बेटियों ने एक साथ चरखे पर सूत कातकर नया इतिहास रच दिया है: PM @narendramodi at ‘Khadi Utsav’
— PMO India (@PMOIndia) August 27, 2022
अटल ब्रिज, साबरमती नदी को, दो किनारों को ही आपस में नहीं जोड़ रहा बल्कि ये डिजाइन और इनोवेशन में भी अभूतपूर्व है।
इसकी डिजाइन में गुजरात के मशहूर पतंग महोत्सव का भी ध्यान रखा गया है: PM @narendramodi
— PMO India (@PMOIndia) August 27, 2022
इतिहास साक्षी है कि खादी का एक धागा, आजादी के आंदोलन की ताकत बन गया, उसने गुलामी की जंजीरों को तोड़ दिया।
खादी का वही धागा, विकसित भारत के प्रण को पूरा करने का, आत्मनिर्भर भारत के सपने को पूरा करने का प्रेरणा-स्रोत बन सकता है: PM @narendramodi
— PMO India (@PMOIndia) August 27, 2022
15 अगस्त को लाल किले से मैंने पंच-प्रणों की बात कही है।
साबरमती के तट पर, इस पुण्य जगह पर मैं पंच-प्रणों को फिर दोहराना चाहता हूं।
पहला- देश के सामने विराट लक्ष्य, विकसित भारत बनाने का लक्ष्य
दूसरा- गुलामी की मानसिकता का पूरी तरह त्याग: PM @narendramodi
— PMO India (@PMOIndia) August 27, 2022
तीसरा- अपनी विरासत पर गर्व
चौथा- राष्ट्र की एकता बढ़ाने का पुरजोर प्रयास
पांचवा- नागरिक कर्तव्य: PM @narendramodi
— PMO India (@PMOIndia) August 27, 2022
आजादी के आंदोलन के समय जिस खादी को गांधी जी ने देश का स्वाभिमान बनाया, उसी खादी को आजादी के बाद हीन भावना से भर दिया गया।
इस वजह से खादी और खादी से जुड़ा ग्रामोद्योग पूरी तरह तबाह हो गया।
खादी की ये स्थिति विशेष रूप से गुजरात के लिए बहुत ही पीड़ादायक थी: PM
— PMO India (@PMOIndia) August 27, 2022
हमने खादी फॉर नेशन, खादी फॉर फैशन में खादी फॉर ट्रांसफॉर्मेशन का संकल्प जोड़ा।
हमने गुजरात की सफलता के अनुभवों का देशभर में विस्तार करना शुरु किया।
देशभर में खादी से जुड़ी जो समस्याएं थीं उनको दूर किया।
हमने देशवासियों को खादी के product खरीदने के लिए प्रोत्साहित किया: PM
— PMO India (@PMOIndia) August 27, 2022
भारत के खादी उद्योग की बढ़ती ताकत के पीछे भी महिला शक्ति का बहुत बड़ा योगदान है।
उद्यमिता की भावना हमारी बहनों-बेटियों में कूट-कूट कर भरी है।
इसका प्रमाण गुजरात में सखी मंडलों का विस्तार भी है: PM @narendramodi
— PMO India (@PMOIndia) August 27, 2022
खादी sustainable clothing का उदाहरण है।
खादी eco-friendly clothing का उदाहरण है।
खादी से carbon footprint कम से कम होता है।
बहुत सारे देश हैं जहां तापमान ज्यादा रहता है, वहां खादी Health की दृष्टि से भी बहुत अहम है।
इसलिए खादी वैश्विक स्तर पर बहुत बड़ी भूमिका निभा सकती है: PM
— PMO India (@PMOIndia) August 27, 2022
मैं देशभर के लोगों से एक अपील भी करना चाहता हूं।
आने वाले त्योहारों में इस बार खादी ग्रामोद्योग में बना उत्पाद ही उपहार में दें।
आपके पास अलग-अलग तरह के फैब्रिक से बने कपड़े हो सकते हैं।
लेकिन उसमें आप खादी को भी जगह देंगे, तो वोकल फॉर लोकल अभियान को गति मिलेगी: PM
— PMO India (@PMOIndia) August 27, 2022
बीते दशकों में विदेशी खिलौनों की होड़ में, भारत की अपनी समृद्ध Toy Industry तबाह हो रही थी।
सरकार के प्रयास से, खिलौना उद्योगों से जुड़े हमारे भाई-बहनों के परिश्रम से अब स्थिति बदलने लगी है।
अब विदेश से मंगाए जाने वाले खिलौनों में भारी गिरावट आई है: PM @narendramodi
— PMO India (@PMOIndia) August 27, 2022
-ND-
Celebrating the vibrant Khadi tradition of India! Joined 'Khadi Utsav' at Sabarmati Riverfront. https://t.co/uiRB4JfeOZ
— Narendra Modi (@narendramodi) August 27, 2022
Every Indian has an emotional connect with the Charkha. It was a symbol of our freedom struggle and remains a symbol of hope and empowerment.
— Narendra Modi (@narendramodi) August 27, 2022
Glimpses from today's Khadi Utsav. pic.twitter.com/9qF5I2VigL
आजादी के 75 वर्ष पूरे होने के उपलक्ष्य में 7500 बहनों-बेटियों ने खादी उत्सव में एक साथ चरखे पर सूत कातकर नया इतिहास रच दिया है। pic.twitter.com/o5mAy4N738
— Narendra Modi (@narendramodi) August 27, 2022
Khadi then- a symbol of our Independence movement under Gandhi Ji.
— Narendra Modi (@narendramodi) August 27, 2022
Khadi now- a symbol of Aatmanirbhar Bharat. pic.twitter.com/hp4e3qs74F
From the banks of the Sabarmati we begin a movement to further popularise Khadi. pic.twitter.com/7sXhs0RE5n
— Narendra Modi (@narendramodi) August 27, 2022
साबरमती के तट से देशभर के लोगों से मैं एक अपील करना चाहता हूं… pic.twitter.com/Ew6dQTifnb
— Narendra Modi (@narendramodi) August 27, 2022
साबरमती का ये किनारा आज धन्य हो गया है।
— PMO India (@PMOIndia) August 27, 2022
आजादी के 75 वर्ष पूरे होने के उपलक्ष्य में, 7,500 बहनों-बेटियों ने एक साथ चरखे पर सूत कातकर नया इतिहास रच दिया है: PM @narendramodi at 'Khadi Utsav'