Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​അസമിലെ ജോഗീഘോപയിൽ ഉൾനാടൻ ജലപാതാ ടെർമിനലിന്റെ ഉദ്ഘാടനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു


അസമിലെ ജോഗീഘോപയിൽ ബ്രഹ്മപുത്രയിലെ (ദേശീയ ജലപാത-2) ഉൾനാടൻ ജലപാതാ ഗതാഗത (IWT) ടെർമിനലിന്റെ ഉദ്ഘാടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

കേന്ദ്ര തുറമുഖ-കപ്പൽഗതാഗത-ജലപാതാ മന്ത്രി ശ്രീ സർബാനന്ദ സോനോവാളും ഭൂട്ടാൻ ധനമന്ത്രി ലിയോൺപോ നംഗ്യാൽ ദോർജിയും ചേർന്നാണ് അസമിലെ ജോഗീഘോപയിൽ ഉൾനാടൻ ജലപാതാ ഗതാഗത (IWT) ടെർമിനൽ ഉദ്ഘാടനം ചെയ്തത്. ബഹുതല ലോജിസ്റ്റിക്സ് പാർക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതും ജോഗീഘോപയിൽ തന്ത്രപ്രധാനമായി സ്ഥിതിചെയ്യുന്നതുമായ അത്യാധുനിക ടെർമിനൽ അസമിലും വടക്കുകിഴക്കൻ മേഖലയിലും ലോജിസ്റ്റിക്സും ചരക്കുനീക്കവും വർധിപ്പിക്കുന്നതിനൊപ്പം ഭൂട്ടാനും ബംഗ്ലാദേശിനുമിടയിൽ അന്താരാഷ്ട്ര തുറമുഖമായും വർത്തിക്കും.

കേന്ദ്രമന്ത്രി ശ്രീ സർബാനന്ദ സോനോവാളിന്റെ എക്സ് പോസ്റ്റിനോടു ശ്രീ മോദി ​പ്രതികരിച്ചതിങ്ങനെ:

“അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുരോഗതിക്കും സമൃദ്ധിക്കുമായി ഉൾനാടൻ ജലപാതകളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ യാത്രയിലെ ശ്രദ്ധേയമായ കൂട്ടിച്ചേർക്കൽ.”

***

NK