Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അസമിലെ ജനങ്ങളുടെ കാണ്ടാമൃഗ സംരക്ഷണ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു


2022ൽ ഒറ്റ  വേട്ടയാടൽ സംഭവം പോലും  റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ അസമിലെ കാണ്ടാമൃഗ സംരക്ഷണത്തിനായുള്ള അവിടത്തെ  ജനങ്ങളുടെ  ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഇത് വലിയ വാർത്തയാണ്! കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനുള്ള  ശ്രമങ്ങളിൽ വഴി കാണിക്കുകയും സജീവമായി പ്രവർത്തിക്കുകയും ചെയ്ത അസമിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. ”