അഴിമതിക്കും കള്ളപ്പണത്തിനും കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദത്തിനും ഭീകരവാദികള്‍ക്കു ധനസഹായം നല്‍കുന്നതിനും കള്ളനോട്ടിനും എതിരെയുള്ള പോരാട്ടത്തിന് ഇതുവരെയില്ലാത്ത വന്‍ കരുത്തു പകരുന്ന ചരിത്രപരമായ നീക്കത്തില്‍ ഇന്ന് (2016 നവംബര്‍ എട്ട്) അര്‍ധരാത്രി അഞ്ഞൂറ് രൂപ, ആയിരം രൂപ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യാ ഗവണ്മെന്റ് തീരൂമാനിച്ചു.
രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്.ബി.ഐയുടെ നിര്‍ദേശം ഗവണ്മെന്റ് അംഗീകരിച്ചിട്ടുണ്ട്. പുതിയ അഞ്ഞൂറ് രൂപ നോട്ടുകളും പുറത്തിറക്കും.
നൂറ്, അമ്പത്, ഇരുപത്, പത്ത്, അഞ്ച്, രണ്ട്, ഒന്ന് രൂപകളുടെ നോട്ടുകളും നാണയങ്ങളും നിലവിലുള്ള രീതിയില്‍ തുടരും.
2016 നവംബര്‍ എട്ടിനു ചൊവ്വാഴ്ച വൈകിട്ട് ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്താണു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ഈ തീരുമാനം സത്യസന്ധമായി കഠിനാധ്വാനം ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരുടെ താല്പര്യം സംരക്ഷിക്കുന്നതും ദേശവിരുദ്ധ, സാമൂഹ്യവിരുദ്ധശക്തികളുടെ പക്കലുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ വിലയില്ലാത്ത വെറും കടലാസുകള്‍ മാത്രമായി അവശേഷിപ്പിക്കുന്നതും ആായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരെയുള്ള സാധാരണ പൗരന്മാരുടെ പോരാട്ടത്തിനു വീര്യം പകരുന്ന നടപടിയാണു ഗവണ്മെന്റ് കൈക്കൊണ്ടിരിക്കുന്നതെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വരുംദിവസങ്ങളില്‍ പൗരന്മാര് നേരിടാന്‍ ഇടയുള്ള ബുദ്ധിമുട്ടുകള്‍ മുന്നില്‍ക്കണ്ട് അവ ലഘൂകരിക്കാന്‍ ഒരു കൂട്ടം നടപടികള്‍ കൈക്കൊണ്ടതായും ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ കറന്‍സി നോട്ടുകള്‍ കയ്യിലുള്ളവര്‍ക്ക് നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ അവ ബാങ്കുകളിലോ തപാല്‍ ആപ്പീസുകളിലോ നല്കി മാറിയെടുക്കാമെന്നു പ്രധാനമന്ത്രി പറഞ്ഞു. കുറച്ചു സമയത്തേക്ക് എ.ടി.എമ്മുകളില്‍നിന്നും ബാങ്കുകളില്‍നിന്നും പണം പിന്‍വലിക്കുന്നതിനു ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാനുഷിക പരിഗണന വെച്ച് ഗവണ്മെന്റ് ആശുപത്രികളിലും ഡോക്ടര്‍മാരുടെ മരുന്നു കുറിപ്പടികള്‍ക്കൊപ്പം ഗവണ്മെന്റ് ആശുപത്രികളിലെ മരുന്നുഷോപ്പുകളിലും റെയില്‍വേ ടിക്കറ്റ് ബുക്കിങ് കൗണ്ടറുകളിലും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ളുടെ നിയന്ത്രണത്തിലുള്ള ഉപഭോക്തൃ സഹകരണ സ്റ്റോറുകളിലും സംസ്ഥാന ഗവണ്മെന്റുകള്ക്കു കീഴിലുള്ള പാല് ബൂത്തുകളിലും ശ്മശാനങ്ങളിലും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ സ്വീകരിക്കും.
ചെക്കുകള്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, ഇലക്ട്രോണിക് ഫണ്ട് കൈമാറ്റം എന്നിവയില്‍ ഒരു മാറ്റവും ഉണ്ടായിരിക്കില്ലെന്നും ശ്രീ. മോദി വ്യക്തമാക്കി.
ധനവിപണിയില്‍ ലഭ്യമായ പണം പണപ്പെരുപ്പവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അഴിമതിയിലൂടെ എത്തുന്ന പണം പണപ്പെരുപ്പം വര്‍ധിപ്പിക്കുന്നതെങ്ങനെ എന്നും പ്രസംഗത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരമൊരു സ്ഥിതി പാവങ്ങളെയും ഇടത്തരക്കാരെയുമാണു പ്രതികൂലമായി ബാധിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സത്യസന്ധരായ മനുഷ്യര്‍ വീടു വാങ്ങുന്നതിനും മറ്റും നേരിടുന്ന ബുദ്ധിമുട്ട് അദ്ദേഹം ഉദാഹരണമായി ഉയര്‍ത്തിക്കാട്ടി.
കള്ളപ്പണം ഇല്ലാതാക്കാന്‍ പരീക്ഷിച്ചുഫലിച്ച നടപടി
കള്ളപ്പണമെന്ന ശാപത്തെ അതിജീവിക്കാന്‍ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. എന്‍.ഡി.എ. ഗവണ്മെന്റ് അധികാരമേറ്റ് ഇതുവരെ രണ്ടര വര്‍ഷത്തോളം ഇതിനായി നിലകൊണ്ടിട്ടുമുണ്ട്.
കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുകയായിരുന്നു ഈ ദിശയില്‍ എന്‍.ഡി.എ. ഗവണ്മെന്റ് അധികാരമേറ്റ ഉടന്‍ കൈക്കൊണ്ട ആദ്യ നടപടി.
വിദേശ ബാങ്കുകളിലെ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നതു സംബന്ധിച്ച് 2015ല്‍ നിയമം പാസ്സാക്കി. ആള്‍മാറാട്ടം നടത്തിയുള്ള ഇടപാടുകള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ 2016 ഓഗസ്റ്റില്‍ കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കി. അതോടൊപ്പം കള്ളപ്പണം കയ്യിലുള്ളവര്‍ക്ക് അതു വെളിപ്പെടുത്താനുള്ള അവസരവും നല്കി.
ഈ ശ്രമം ഫലം കണ്ടു. കഴിഞ്ഞ രണ്ടര വര്‍ഷത്തിനകം 1.25 ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണു വെളിപ്പെടുത്തപ്പെട്ടത്.
കള്ളപ്പണമെന്ന പ്രശ്നം ലോകവേദിയില്‍ ഉയര്‍ത്തിക്കാട്ടല്‍
പ്രധാന ബഹുകക്ഷി ഉച്ചകോടികളിലും ഉഭയകക്ഷി യോഗങ്ങളിലും ഉള്‍പ്പെടെ വിവിധ ആഗോള വേദികളില്‍ നേതാക്കള്‍ മുന്‍പാകെ പ്രധാനമന്ത്രി ശ്രീ. നരേന്ദ മോദി കള്ളപ്പണ പ്രശ്നം ആവര്‍ത്തിച്ച് ഉയര്‍ത്തിയിട്ടുണ്ട്.
രണ്ടര വര്‍ഷമായി വന്‍ വളര്‍ച്ച
ഗവണ്മെന്റിന്റെ ശ്രമങ്ങള്‍ ഇന്ത്യയെ ആഗോള സമ്പദ്വ്യവസ്ഥയില് തിളങ്ങുന്ന ഇടമാക്കിത്തീര്‍ത്തുവെന്നു പ്രധാനമന്ത്രി പറഞ്ഞു. നിക്ഷേപം നടത്തുന്നതിനും ബിസിനസ് ചെയ്യുന്നതിനും ലോകത്ത് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ച് മുന്‍നിര സാമ്പത്തിക ഏജന്‍സികള്‍ ശുഭാപ്തിവിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’, ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’, ‘സ്റ്റാന്‍ഡ് അപ് ഇന്ത്യ’ തുടങ്ങിയ പദ്ധതികളിള്‍ ഇന്ത്യയില്‍ സംരംഭകത്വ മേഖലയ്ക്കും പുതു ആശയങ്ങളുടെ മേഖലയ്ക്കും ഉണര്‍വേകിയിട്ടുണ്ട്.
കേന്ദ്രഗവണ്മെന്റ് സജീവമായി നടത്തിവരുന്ന ശ്രമങ്ങള്‍ക്കു കൂടുതല്‍ മൂല്യം പകരുന്നതാണ് പ്രധാനമന്ത്രി നടത്തിയ ചരിത്രപരമായ പ്രഖ്യാപനങ്ങള്‍.
पिछले ढाई वर्षों में सवा सौ करोड़ देशवासियों के सहयोग से आज भारत ने ग्लोबल इकॉनमी में एक “ब्राइट स्पॉट” के रूप में उपस्तिथि दर्ज कराई है: PM
— PMO India (@PMOIndia) November 8, 2016
यह सरकार गरीबों को समर्पित है और समर्पित रहेगी : PM @narendramodi
— PMO India (@PMOIndia) November 8, 2016
देश में भ्रष्टाचार और कला धन जैसी बीमारियों ने अपना जड़ जमा लिया है और देश से गरीबी हटाने में ये सबसे बड़ी बाधा है: PM @narendramodi
— PMO India (@PMOIndia) November 8, 2016
हर देश के विकास के इतिहास में ऐसे क्षण आये हैं जब एक शक्तिशाली और निर्णायक कदम की आवश्यकता महसूस की गई : PM @narendramodi
— PMO India (@PMOIndia) November 8, 2016
सीमा पार के हमारे शत्रु जाली नोटों के जरिये अपना धंधा भारत में चलाते हैं और यह सालों से चल रहा है : PM #IndiaFightsCorruption
— PMO India (@PMOIndia) November 8, 2016
आज मध्य रात्रि से वर्तमान में जारी 500 रुपये और 1,000 रुपये के करेंसी नोट लीगल टेंडर नहीं रहेंगे यानि ये मुद्राएँ कानूनन अमान्य होंगी : PM
— PMO India (@PMOIndia) November 8, 2016
500 और 1,000 रुपये के पुराने नोटों के जरिये लेन देन की व्यवस्था आज मध्य रात्रि से उपलब्ध नहीं होगी : PM @narendramodi
— PMO India (@PMOIndia) November 8, 2016
100 रुपये, 50 रुपये, 20 रुपये, 10 रुपये, 5 रुपये, 2 रुपये और 1 रूपया का नोट और सभी सिक्के नियमित हैं और लेन देन के लिए उपयोग हो सकते हैं: PM
— PMO India (@PMOIndia) November 8, 2016
देशवाशियों को कम से कम तकलीफ का सामना करना पड़े, इसके लिए हमने कुछ इंतज़ाम किये हैं: PM @narendramodi
— PMO India (@PMOIndia) November 8, 2016
500 और 1,000 रुपये के पुराने नोट, 10 नवम्बर से लेकर 30 दिसम्बर तक अपने बैंक या डाक घर के खाते में बिना किसी सीमा के जमा करवा सकते हैं: PM
— PMO India (@PMOIndia) November 8, 2016
आपकी धनराशि आपकी ही रहेगी, आपको कोई चिंता करने की जरूरत नहीं है : PM @narendramodi
— PMO India (@PMOIndia) November 8, 2016
9 नवम्बर और कुछ स्थानों में 10 नवम्बर को भी ATM काम नहीं करेंगे : PM @narendramodi
— PMO India (@PMOIndia) November 8, 2016
समय समय पर मुद्रव्यवस्था को ध्यान में रख कर रिज़र्व बैंक, केंद्र सरकार की सहमति से नए अधिक मूल्य के नोट को सर्कुलेशन में लाता रहा है: PM
— PMO India (@PMOIndia) November 8, 2016
अब इस पूरी प्रक्रिया में रिज़र्व बैंक द्वारा 2,000 रुपये के नए नोट के प्रस्ताव को स्वीकार किया गया है: PM @narendramodi
— PMO India (@PMOIndia) November 8, 2016
Efforts by the NDA Government under PM @narendramodi to curb corruption and fight black money. #IndiaFightsCorruption pic.twitter.com/0Tt8FlvbQ2
— PMO India (@PMOIndia) November 8, 2016
Rs. 500 and Rs. 1000 notes cease to be legal tender. #IndiaFightsCorruption pic.twitter.com/mk5HV0N0Ro
— PMO India (@PMOIndia) November 8, 2016
Here is what you can do. #IndiaFightsCorruption pic.twitter.com/jtoCuXFohF
— PMO India (@PMOIndia) November 8, 2016
People friendly measures to minimise inconvenience. #IndiaFightsCorruption pic.twitter.com/bVlsN2sQhG
— PMO India (@PMOIndia) November 8, 2016
Towards an India that is free from corruption and black money. #IndiaFightsCorruption pic.twitter.com/1igzxhtRPG
— PMO India (@PMOIndia) November 8, 2016
'Now is the time to change this'.... #IndiaFightsCorruption pic.twitter.com/xoKnL6elH7
— PMO India (@PMOIndia) November 8, 2016
A historic step that benefits the poor, the middle class and the neo-middle class. #IndiaFightsCorruption pic.twitter.com/l9hRwYeywI
— PMO India (@PMOIndia) November 8, 2016
Let us all participate in this Mahayagna. #IndiaFightsCorruption pic.twitter.com/RipWqwqxXM
— PMO India (@PMOIndia) November 8, 2016
Honest citizens want this fight against corruption, black money, benami property, terrorism & counterfeit currency to continue. pic.twitter.com/u7KMzMlLrC
— PMO India (@PMOIndia) November 9, 2016
An honest citizen should never have to face problems in buying property. pic.twitter.com/FBn2ooyPuf
— PMO India (@PMOIndia) November 9, 2016
NDA Government is dedicated to the poor. It will always remain dedicated to them. pic.twitter.com/FYQJ2kEEnr
— PMO India (@PMOIndia) November 9, 2016
देश का प्रत्येक नागरिक भ्रष्टाचार के खिलाफ इस महायज्ञ में एक साथ मिलकर खड़ा होगा। pic.twitter.com/vmwv6fDmTu
— Narendra Modi (@narendramodi) 9 November 2016
भ्रष्टाचार से अर्जित कैश का कारोबार महँगाई को बढाता है। दुर्भाग्य से इसकी मार गरीबों और मध्यम वर्गीय परिवारों को झेलनी पड़ती है। pic.twitter.com/AO74Z606jG
— Narendra Modi (@narendramodi) 9 November 2016
A historic step to fight corruption, black money and terrorism. https://t.co/eQrEH6F0qW
— PMO India (@PMOIndia) November 10, 2016