Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഴിമതിക്കും, ഭീകരതയ്ക്കും, കള്ളപ്പണത്തിനും എതിരായ യജ്ഞത്തില്‍ പൂര്‍ണ്ണഹൃദയത്തോടെ പങ്കാളികളായ ജനങ്ങളെ പ്രധാനമന്ത്രി അഭിവാദനം ചെയ്തു


അഴിമതിക്കും, ഭീകരവാദത്തിനും, കള്ളപ്പണത്തനും എതിരായ ഇപ്പോഴത്തെ യഞ്ജത്തില്‍ പൂര്‍ണ്ണഹൃദയത്തോടെ പങ്കുകൊണ്ടതിന് ഇന്ത്യന്‍ ജനതയെ താന്‍ നമിക്കുകയാണെന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഗവണ്‍മെന്റിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്റെ പ്രയോജനങ്ങളെ കുറിച്ച് പറയവെ, കൂടുതല്‍ കറന്‍സി രഹിത പണമിടപാടുകള്‍ക്കായി ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളെ ആഹ്വാനം ചെയ്തു.

”അഴിമതിക്കും, ഭീകരവാതത്തിനും, കള്ളപ്പണത്തിനും എതിരായ ഇപ്പോഴത്തെ യഞ്ജത്തില്‍ പൂര്‍ണ്ണഹൃദയത്തോടെ പങ്കാളുകൊണ്ടതിന് ഇന്ത്യയിലെ ജനങ്ങളെ ഞാന്‍ നമിക്കുന്നു.

ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലായ കര്‍ഷകര്‍, വ്യാപാരികള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ഗവണ്‍മെന്റിന്റെ ഈ നടപടികൊണ്ട് നിരവധി നേട്ടങ്ങളുണ്ടാകും.

നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര ഗവണ്‍മെന്റ് നടപടി ജനങ്ങള്‍ക്ക് അല്‍പമൊക്കെ പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കുറഞ്ഞ കാലത്തെ ഈ വേദനകള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണങ്ങളായി മാറും.

അഴിമതിയും കള്ളപ്പണവും നിമിത്തം ഗ്രാമീണ ഇന്ത്യയുടെ വികസനവും സമ്പല്‍സമൃദ്ധിയും മുരടിച്ച് പോകുന്ന അവസ്ഥ ഇനിയുണ്ടാകില്ല. നമ്മുടെ ഗ്രാമങ്ങള്‍ക്ക് അവ അര്‍ഹിക്കുന്ന പങ്ക് തന്നെ ലഭിക്കണം.

സാമ്പത്തിക ഇടപാടുകളില്‍ ആധുനിക സാങ്കേതികവിദ്യയെ സമന്വയിപ്പിച്ച് കൂടുതല്‍ കറന്‍സി രഹിത പണമിടപാടുകള്‍ നടത്താനുള്ള ചരിത്രപരമായ അവസരമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്.

എന്റെ യുവ സുഹൃത്തുക്കളെ, ഇന്ത്യയെ അഴിമതി മുക്തമാക്കാനും കൂടുതല്‍ പണരഹിത ഇടപാടുകള്‍ ഉറപ്പുവരുത്താനുമുള്ള മാറ്റത്തിന്റെ വാഹകരാണ് നിങ്ങള്‍.

ഇന്ത്യ കള്ളപ്പണത്തെ തോല്‍പ്പിക്കുമെന്ന് നമുക്ക് ഒരുമിച്ച് ഉറപ്പാക്കാം. രാജ്യത്തെ പാവപ്പെട്ടവരെയും, പുത്തന്‍ ഇടത്തകാരെയും, മധ്യവര്‍ഗ്ഗക്കാരെയും ശാക്തീകരിക്കുന്നതോടൊപ്പം ഭാവി തലമുറകള്‍ക്ക് ഇത് പ്രയോജനകരമായിരിക്കുകയും ചെയ്യും.