Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അമ്രേലിയില്‍ സഹകാര്‍ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


അമ്രേലിയില്‍ പുതുതായി നിര്‍മിച്ച എ.പി.എം.സിയുടെ മാര്‍ക്കറ്റ് യാഡ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അമര്‍ ഡയറിയുടെ പുതിയ പ്ലാന്റിന്റെ ഉദ്ഘാടനവും തേന്‍ പ്ലാന്റിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.

യുവാക്കള്‍ മുന്‍നിരയിലേക്കു കടന്നുവരുന്നതും സഹകരണ മേഖലയുടെ നേതൃത്വം ഏറ്റെടുക്കുന്നതും സന്തോഷിപ്പിക്കുന്ന കാര്യമാണെന്ന് അമ്രേലിയില്‍ സഹകാര്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സൗരാഷ്ട്രയില്‍ ഡയറികള്‍ വളര്‍ന്നതെങ്ങനെയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇ-നാം യോജന കര്‍ഷകര്‍ക്കു ഗുണം ചെയ്യുന്നുവെന്നും മെച്ചപ്പെട്ട വിപണി ലഭ്യമാക്കിനല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്ലൂ റെവല്യൂഷ്യനും സ്വീറ്റ് (തേന്‍) റെവല്യൂഷനും സൗരാഷ്ട്രയിലെ ജനങ്ങളുടെ ജീവിതം മാറ്റിമറിക്കാനുള്ള ശേഷിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് പ്രാധാന്യം കല്‍പിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.