Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അമേരിക്കൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

അമേരിക്കൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


യുഎസ്എയിൽ  ഔദ്യോഗിക സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക്  വൈറ്റ് ഹൗസ്സിൽ   അമേരിക്കൻ പ്രസിഡന്റ് ജോസഫ് ബൈഡനും പ്രഥമ വനിത ഡോ. ജിൽ ബൈഡനും ചേർന്ന്  ആചാരപരമായ സ്വീകരണം നൽകി.  ആയിരക്കണക്കിന് ഇന്ത്യൻ-അമേരിക്കക്കാരും പ്രധാനമന്ത്രിക്കുള്ള സ്വീകരണ  ചടങ്ങിൽ സന്നിഹിതരായിരുന്നു.

തുടർന്ന് , പ്രധാനമന്ത്രി, പ്രസിഡന്റ് ബൈഡനുമായി നിയന്ത്രിതവും പ്രതിനിധി തലത്തിലുള്ളതുമായ  ഉൽപാദനപരമായ സംഭാഷണങ്ങൾ നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഊർജം, കാലാവസ്ഥാ വ്യതിയാനം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദവും വളർന്നുവരുന്ന സഹകരണവും നേതാക്കൾ എടുത്തുപറഞ്ഞു.

ഇരു നേതാക്കളും പരസ്പര വിശ്വാസത്തിനും ധാരണയ്ക്കും ഒപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കിട്ട മൂല്യങ്ങൾക്കും അടിവരയിട്ടു, ഇത് ബന്ധത്തെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ശക്തമായ അടിത്തറ നൽകുന്നു. ക്രിട്ടിക്കൽ ആന്റ് എമർജിംഗ് ടെക്‌നോളജീസ് (iCET) പോലുള്ള സംരംഭങ്ങളിലൂടെ കൈവരിച്ച ദ്രുതഗതിയിലുള്ള പുരോഗതിയെയും പ്രതിരോധശേഷിയുള്ള വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രപരമായ സാങ്കേതിക സഹകരണം ഉയർത്താനുള്ള അതിയായ ആഗ്രഹത്തെയും അവർ അഭിനന്ദിച്ചു. നിർണായക ധാതുക്കളിലും ബഹിരാകാശ മേഖലകളിലും ആഴത്തിലുള്ള സഹകരണത്തെ അവർ സ്വാഗതം ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും സുസ്ഥിരമായ ഭാവി കൈവരിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനും കാലാവസ്ഥാ സംരംഭങ്ങളിൽ സഹകരിക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ  അവർ ചർച്ച ചെയ്തു.
തങ്ങളുടെ ജനങ്ങളുടെയും ആഗോള സമൂഹത്തിന്റെയും പ്രയോജനത്തിനായി ഇന്ത്യയും യുഎസ്എയും തമ്മിലുള്ള ബഹുമുഖ സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയം ഇരു നേതാക്കളും പ്രകടിപ്പിച്ചു. പരസ്പര താൽപ്പര്യമുള്ള മേഖലാ ആഗോള തലങ്ങളിലെ  വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു.

പ്രസിഡന്റ് ബൈഡനും പ്രഥമ വനിതയും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി നന്ദി  അറിയിച്ചു. 2023 സെപ്റ്റംബറിൽ  ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിക്കായി പ്രസിഡന്റ് ബൈഡനെ സ്വാഗതം ചെയ്ത  അദ്ദേഹം, അതിനായി താൻ ഉറ്റു നോക്കുകയാണെന്നും പറഞ്ഞു.  പ്രതീക്ഷിച്ചു.

 

-ND-