Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അമേരിക്കൻ പ്രസിഡന്റുമായുള്ള ഉഭയകക്ഷി യോഗത്തിൽ പ്രധാനമന്ത്രിയുടെ ആമുഖ പരാമർശങ്ങൾ  

അമേരിക്കൻ പ്രസിഡന്റുമായുള്ള ഉഭയകക്ഷി യോഗത്തിൽ പ്രധാനമന്ത്രിയുടെ ആമുഖ പരാമർശങ്ങൾ  


മിസ്റ്റർ പ്രസിഡൻറ്, താങ്കളെ  കണ്ടുമുട്ടുന്നതിൽ എപ്പോഴും വലിയ സന്തോഷമുണ്ട്. ഇന്ന് ഞങ്ങൾ  ക്രിയാത്മകവും  ഉപയോഗപ്രദവുമായ മറ്റൊരു ക്വാഡ് ഉച്ചകോടിയിലും ഒരുമിച്ച് പങ്കെടുത്തു.

ഇന്ത്യ-യുഎസ്എ തന്ത്രപരമായ പങ്കാളിത്തം  യഥാർത്ഥത്തിൽ വിശ്വാസത്തിന്റെ  പങ്കാളിത്തമാണ്.

നമ്മുടെ പങ്കിട്ട മൂല്യങ്ങളും സുരക്ഷയുൾപ്പെടെ പല മേഖലകളിലുമുള്ള നമ്മുടെ  പൊതു താൽപ്പര്യങ്ങളും ഈ വിശ്വാസത്തിന്റെ ബന്ധങ്ങളെ ശക്തിപ്പെടുത്തി.

നമ്മുടെ ജനങ്ങൾ  തമ്മിലുള്ള ബന്ധവും അടുത്ത സാമ്പത്തിക ബന്ധങ്ങളും നമ്മുടെ പങ്കാളിത്തത്തെ അദ്വിതീയമാക്കുന്നു.

നമുക്കിടയിലുള്ള വ്യാപാരവും നിക്ഷേപവും തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു, എന്നിരുന്നാലും അത് ഇപ്പോഴും നമ്മുടെ സാധ്യതകൾക്ക് താഴെയാണ്.

നാം തമ്മിലുള്ള ഇന്ത്യ-യുഎസ്എ നിക്ഷേപ പ്രോത്സാഹന ഉടമ്പടിയോടെ, നിക്ഷേപത്തിന്റെ ദിശയിൽ വ്യക്തമായ പുരോഗതി കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സാങ്കേതിക മേഖലയിൽ നാം ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുകയും ആഗോള വിഷയങ്ങളിൽ പരസ്പര ഏകോപനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഇന്തോ-പസഫിക് മേഖലയെക്കുറിച്ച് നമ്മുടെ രണ്ട് രാജ്യങ്ങളും ഒരേ കാഴ്ചപ്പാട് പങ്കിടുന്നു, ഉഭയകക്ഷി തലത്തിൽ മാത്രമല്ല, സമാന ചിന്താഗതിക്കാരായ മറ്റ് രാജ്യങ്ങളുമായി നമ്മുടെ പങ്കിട്ട മൂല്യങ്ങളും പൊതു താൽപ്പര്യങ്ങളും സംരക്ഷിക്കാൻ പ്രവർത്തിക്കുന്നു. ഇന്നലെ പ്രഖ്യാപിച്ച ക്വാഡും ഐപിഇഎഫും ഇതിന്റെ സജീവ ഉദാഹരണങ്ങളാണ്. ഇന്ന് നമ്മുടെ   ചർച്ച ഈ  ക്രിയാത്‌മകതയ്ക്ക്   ആക്കം കൂട്ടാൻ കൂടുതൽ വേഗത നൽകും.

ഇന്ത്യയും യുഎസ്എയും തമ്മിലുള്ള സൗഹൃദം ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും, ഭൂമിയുടെ  സുസ്ഥിരതയ്ക്കും, മനുഷ്യരാശിയുടെ ക്ഷേമത്തിനും വേണ്ടിയുള്ള ഒരു ശക്തിയായി തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

–ND–