Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചു


അമേരിക്കൻ  കോൺഗ്രസിന്റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യാനുള്ള  സ്പീക്കർ കെവിൻ മക്കാർത്തിയുടെ ക്ഷണം  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വീകരിച്ചു. പങ്കിട്ട ജനാധിപത്യ മൂല്യങ്ങൾ,  ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധം, ആഗോള സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയുടെ അടിത്തറയിൽ കെട്ടിപ്പടുത്ത ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തത്തിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു.

 സ്പീക്കർ കെവിൻ മക്കാർത്തിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

 സ്നേഹംനിറഞ്ഞ ക്ഷണത്തിന്  കെവിൻ മക്കാർത്തി, മിച്ച് മക്കോണൽ, ചാൾസ് ഷുമർ, ഹക്കീം ജെഫ്രീസ് എന്നിവർക്ക് നന്ദി. കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ ഒരിക്കൽ കൂടി അഭിസംബോധന ചെയ്യാനുള്ള ക്ഷണം  സ്വീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു, ഒപ്പം ഉറ്റു നോക്കുന്നു . പങ്കിട്ട ജനാധിപത്യ മൂല്യങ്ങൾ, ശക്തമായ ജനങ്ങൾ തമ്മിലുള്ള ബന്ധം, ആഗോള സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയുടെ അടിത്തറയിൽ കെട്ടിപ്പടുത്ത അമേരിക്കയുമായുള്ള നമ്മുടെ  സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു.

 

-ND-