Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിൽ സഹകരിക്കുന്നതിനും പ്രസിഡന്റ് ട്രംപുമായി അടുത്ത് പ്രവർത്തിക്കാനുള്ള ആഗ്രഹം പ്രധാനമന്ത്രി മോദി പ്രകടിപ്പിച്ചു. വരാനിരിക്കുന്ന വിജയകരമായ ഒരു കാലാവധിക്ക് അദ്ദേഹം ആശംസകൾ നേർന്നു.

എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:

“അമേരിക്കയുടെ 47-ാമത് പ്രസിഡന്റായുളള ചരിത്രപരമായ സ്ഥാനാരോഹണത്തിന് എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് @realDonaldTrump ന് അഭിനന്ദനങ്ങൾ! ഇരു രാജ്യങ്ങളുടെ വികസനത്തിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന വിജയകരമായ ഒരു കാലാവധിക്ക് ആശംസകൾ!”

***

NK