അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍, ദാരിദ്ര്യം ലോകമെമ്പാടുമുള്ള ഗവണ്മെന്റുകളുടെ ഒരു നിര്‍ണായക ആശങ്കയായി തുടരുന്നു. ഇന്ത്യയെപ്പോലുള്ള ഒരു വികസ്വര രാജ്യത്ത്, ദാരിദ്ര്യ ലഘൂകരണം എന്നത് ഗവണ്മെന്റിന് ഒരു വെല്ലുവിളിയാണ്. ‘എല്ലാവര്ക്കും ഒപ്പം എല്ലാവരുടെയും വികാസം (സബ്കാ സാത് സബ്കാ വികാസ്)’ എന്ന പ്രധാനമന്ത്രി ശ്രീ മോദിയുടെ മുദ്രാവാക്യത്തിനൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഗവണ്മെന്റ് എല്ലാവര്ക്കും സാമൂഹിക ക്ഷേമം എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആരും പിന്തള്ളി പോകരുതെന്നും വളര്‍ച്ചയുടെയും പുരോഗതിയുടെയും സ്വാധീനവും നേട്ടങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്നുവെന്നത് ഉറപ്പാക്കാനും ഗവണ്മെന്റ് 2014 മുതല്‍ വിവിധ മുന്‍കൈകള്‍ക്ക് സമാരംഭം കുറിച്ചു. ലക്ഷ്യംവച്ച ആനുകൂല്യങ്ങള്‍ സാര്‍വത്രികമാക്കിക്കൊണ്ട് കഴിഞ്ഞ വിവിധ ഗവണ്മെന്റ് മുന്‍കൈകള്‍ ഒമ്പത് വര്‍ഷങ്ങളായി കാര്യക്ഷമമായി നടപ്പിലാക്കിയത് രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള സമഗ്ര വികസനത്തിന് കാരണമായി.
പ്രധാനമന്ത്രിയുടെ വെബ്സൈറ്റില്‍ നിന്നുള്ള ഒരു ലേഖനം പ്രധാനമന്ത്രി ഓഫീസ് പങ്കുവച്ചിട്ടുണ്ട്.
” ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യത്തോടെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലൂടെയും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെയും ദാരിദ്ര്യം ലഘൂകരിക്കുന്നു”
Mitigating poverty through Financial Inclusion and Direct Benefit Transfer, with the motto of ‘Sabka Saath, Sabka Vikas’.#9YearsOfGaribKalyanhttps://t.co/a3BDtx0tml
— PMO India (@PMOIndia) June 1, 2023
***
-NS-
Mitigating poverty through Financial Inclusion and Direct Benefit Transfer, with the motto of 'Sabka Saath, Sabka Vikas'.#9YearsOfGaribKalyanhttps://t.co/a3BDtx0tml
— PMO India (@PMOIndia) June 1, 2023