Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഭിനേതാക്കളായ ഘനശ്യാം നായക്കിന്റെയും അരവിന്ദ് ത്രിവേദിയുടെയും നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


അഭിനേതാക്കളായ ശ്രീ ഘനശ്യാം നായക്കിന്റെയും ശ്രീ അരവിന്ദ് ത്രിവേദിയുടെയും നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഖം രേഖപ്പെടുത്തി.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

” ജനഹൃദയങ്ങൾ  ഇടം നേടിയ   പ്രതിഭാധനരായ രണ്ട്  നടൻമാരെ കഴിഞ്ഞ  ,ഏതാനും  ദിവസങ്ങളിൽ  നമുക്ക് നഷ്ടമായി.  ബഹുമുഖ പ്രതിഭയയായ  ശ്രീ ഘനശ്യം നായിക് , പ്രത്യേകിച്ചും  ജനപ്രിയ പരിപാടിയായ  ‘താരക് മേത്ത കാ ഉൾട്ട ചഷ്മെയിലെ വ്യത്യസ്തമായ വേഷങ്ങളിലൂടെ   ഓർമിക്കപ്പെടും, കൂടാതെ അങ്ങേയറ്റത്തെ  ദയയും വിനയവുമുള്ളയാളായിരുന്നു  അദ്ദേഹം. 

അസാധാരണമായ ഒരു നടൻ മാത്രമല്ല, പൊതുസേവനത്തിൽ അഭിനിവേശമുള്ള  വ്യക്തി  കൂടിയായിരുന്ന  ശ്രീ അരവിന്ദ് ത്രിവേദിയെയും നമുക്ക് നഷ്ടപ്പെട്ടു. രാമായണം ടിവി സീരിയലിലെ അദ്ദേഹത്തിന്റെ വേഷം തലമുറകളിലൂടെ ഇന്ത്യക്കാർ ഓർക്കും. രണ്ട് അഭിനേതാക്കളുടെയും കുടുംബങ്ങൾക്കും ആരാധകർക്കും അനുശോചനം. ഓം ശാന്തി. 

****