Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അബണ്ടൻസ് ഇൻ മില്ലറ്റ്സ്” എന്ന ഗാനത്തിൽ, സർഗ്ഗാത്മകത ഭക്ഷ്യസുരക്ഷയ്ക്കും വിശപ്പ് ഇല്ലാതാക്കുന്നതിനുമുള്ള ഒരു പ്രധാന ഉദ്ദേശ്യവുമായി ലയിച്ചിരിക്കുന്നു : പ്രധാനമന്ത്രി


ശ്രീ അന്ന  അല്ലെങ്കിൽ ചെറുധാന്യങ്ങളിൽ  ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും സമൃദ്ധി ഉണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

ഗ്രാമി അവാർഡ് ജേതാവായ ഇന്ത്യൻ-അമേരിക്കൻ ഗായിക  ഫാലു, യുഎൻ 2023 നെ അന്താരാഷ്ട്ര ചെറുധാന്യ  വർഷമായി പ്രഖ്യാപിക്കാനുള്ള പ്രധാനമന്ത്രിയുടെ മുൻകൈയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗാനം പുറത്തിറക്കി. ചെറുധാന്യങ്ങളെ  പ്രോത്സാഹിപ്പിക്കുന്നതിനും കർഷകരെ അത് വളർത്തുന്നതിനും ലോകത്തെ പട്ടിണി ഇല്ലാതാക്കുന്നതിനും ഒരു ഗാനം എഴുതാൻ പ്രധാനമന്ത്രിയുമായി സഹകരിച്ച തിനെക്കുറിച്ച് അവർ ട്വീറ്റ് ചെയ്തു.

മറുപടിയായി പ്രധാനമന്ത്രി ഇപ്രകാരം ട്വീറ്റ് ചെയ്തു:

“മികച്ച പരിശ്രമം ഫലു ! ശ്രീ അന്ന  അല്ലെങ്കിൽ ചെറുധാന്യങ്ങളിൽ  ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും സമൃദ്ധിയുണ്ട്. ഈ ഗാനത്തിലൂടെ സർഗ്ഗാത്മകത ഭക്ഷ്യസുരക്ഷയുടെയും വിശപ്പകറ്റുന്നതിനുമുള്ള ഒരു പ്രധാന കാരണവുമായി ലയിച്ചു.”

 

ND