Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഫ്ഗാനിസ്ഥാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.അബ്ദുള്ള അബ്ദുള്ള പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.

അഫ്ഗാനിസ്ഥാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.അബ്ദുള്ള അബ്ദുള്ള പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.

അഫ്ഗാനിസ്ഥാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.അബ്ദുള്ള അബ്ദുള്ള പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.


അഫ്ഗാനിസ്ഥാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.അബ്ദുള്ള അബ്ദുള്ള പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഇന്ന് സന്ദര്‍ശിച്ചു. നാളെ ജയ്പൂരില്‍ ആരംഭിക്കുന്ന 2016ലെ ഭീകരതയ്‌ക്കെതിരായ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുന്ന ഡോ.അബ്ദുള്ളയ്ക്ക് പ്രധാനമന്ത്രി ഹാര്‍ദ്ദമായ സ്വാഗതം അരുളി. 2015 ഡിസംബറില്‍ പ്രധാനമന്ത്രി അഫ്ഗാനിസ്ഥാനില്‍ നടത്തിയ വിജയകരമായ യാത്ര ഡോ.അബ്ദുള്ള അബ്ദുള്ള അനുസ്മരിച്ചു. ആ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിന് പുതുജീവന്‍ പകര്‍ന്നതായി അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിലും ശേഷി വികസിപ്പിക്കുന്നതിലും ഇന്ത്യ നല്‍കി വരുന്ന പിന്തുണയെ ഡോ.അബ്ദുള്ള അബ്ദുള്ള പ്രകീര്‍ത്തിച്ചു. ഇക്കൊല്ലം ജനുവരി 4, 5 തീയതികളില്‍ മസാറേഷെരീഫിലെ ഇന്ത്യന്‍ നയതന്ത്ര കാര്യലയത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാന്‍ അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റും അഫ്ഗാന്‍ ദേശീയ സുരക്ഷാ സേനയും കാട്ടിയ ധൈര്യത്തിനും ത്യാഗത്തിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

സമാധാനപരവും, സുസ്ഥിരവും, സമൃദ്ധവുമായ ഒരു ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ അഫ്ഗാന്‍ ജനതയ്ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

മേഖലതലത്തിലും, ഉഭയകക്ഷി തലത്തിലും തന്ത്രപരമായ സഹകരണം കൂടുതല്‍ വികസിപ്പിക്കുന്നതു സംബന്ധിച്ച കാഴ്ചപ്പാടുകള്‍ ഇരു നേതാക്കളും പങ്കിട്ടു. രണ്ട് രാജ്യങ്ങളിലെയും നയതന്ത്ര പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് വിസ രഹിത യാത്രയ്ക്കുള്ള ഒരു കരാറും ഇരു നേതാക്കളുടെയും സാന്നിധ്യത്തില്‍ കൈമാറി.