അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ (ഐ.എസ്.എ) ചട്ടക്കൂട് അംഗീകരിച്ചുകൊണ്ടുള്ള കരാറില്‍ ഒപ്പുവയ്ക്കാനുള്ള പാരമ്പര്യേതര, പുനരുല്‍പ്പാദന ഊര്‍ജ്ജ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാല്യ പ്രാബല്യത്തോടെ അംഗീകാരം നല്‍കി. പാരീസില്‍ കാലാവസ്ഥ ഉച്ചകോടി 2015 നവംബര്‍ 30 നാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയും ഫ്രാന്‍സ് പ്രസിഡന്റും ചേര്‍ന്ന് അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന് തുടക്കമിട്ടത്.
ഏകോപിച്ചുള്ള ഗവേഷണം കുറഞ്ഞ ചെലവില്‍ സാമ്പത്തികം ലഭ്യമാക്കാന്‍ വന്‍തോതിലുള്ള വിന്യസനം എന്നിവ ലക്ഷ്യമിട്ട് സൗരോര്‍ജ്ജ വിഭവമുള്ള 121 രാജ്യങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം ലക്ഷ്യമിട്ടത്. ഐ.എസ്.എ. ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ശിലാസ്ഥാപന കര്‍മ്മം ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ഗ്വാള്‍പഹാരിയില്‍ നടന്നു കഴിഞ്ഞു. കാലാവസ്ഥ, പുനരുല്‍പ്പാദന ഊര്‍ജ്ജം സംബന്ധിച്ച കാര്യങ്ങളില്‍ നേതൃസ്ഥാനത്തെത്താന്‍ ഐ.എസ്.ഐ ഇന്ത്യയെ സഹായിക്കും. ഇതുവരെ 25 രാഷ്ട്രങ്ങളാണ് അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ കരാറില്‍ ഒപ്പുവച്ചത്.