Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അന്താരാഷ്ട്ര വാക്‌സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്ത്യയ്ക്ക് അംഗത്വ


ദക്ഷിണ കൊറിയയിലെ സോളിലുള്ള അന്താരാഷ്ട്ര വാക്‌സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.വി.ഐ) ഭരണസമിതിയില്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ അംഗത്വം എടുക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

കൗണ്‍സില്‍ അംഗത്വത്തിനായി പ്രതിവര്‍ഷം ഇന്ത്യ 5,00,000 അമേരിക്കന്‍ ഡോളര്‍ വാര്‍ഷിക സംഭാവനയായി നല്‍കണം.

യു.എന്‍.ഡി.പി. യുടെ ആഭിമുഖ്യത്തില്‍ മാരകമായ പകര്‍ച്ച വ്യാധികളില്‍ നിന്ന് കുഞ്ഞുങ്ങളെ പ്രതിരോധിക്കാന്‍ നൂതന വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കുന്നതിന് 1997 ലാണ് അന്താരാഷ്ട്ര വാക്‌സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. 2007 ലാണ് ഇന്ത്യ ഇതില്‍ അംഗമായത്.

*********************************