Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീശാക്തീകരണത്തിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര വനിതാദിനത്തിൽ നാരീശക്തിക്കു പ്രണാമമർപ്പിച്ചു.

നമ്മുടെ ഗവണ്മെന്റ് സ്ത്രീശാക്തീകരണത്തിനായാണ് എല്ലായ്പോഴും പ്രവർത്തിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. “വാഗ്ദാനം ചെയ്തതുപോലെ, ഇന്ന് എന്റെ സമൂഹമാധ്യമ ഇടപെടലുകൾ വൈവിധ്യമാർന്ന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന സ്ത്രീകൾ ഏറ്റെടുക്കും” – ശ്രീ മോദി കൂട്ടിച്ചേർത്തു.​

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“വനിതാദിനത്തിൽ #WomensDay നമ്മുടെ നാരീശക്തിക്കു നാം പ്രണാമമർപ്പിക്കുന്നു! സ്ത്രീശാക്തീകരണത്തിനായി നമ്മുടെ ഗവണ്മെന്റ് എല്ലായ്പോഴും പ്രവർത്തിച്ചിട്ടുണ്ട്; നമ്മുടെ പദ്ധതികളിലും പരിപാടികളിലും അതു പ്രതിഫലിക്കുന്നു. വാഗ്ദാനം ചെയ്തതുപോലെ, വൈവിധ്യമാർന്ന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന സ്ത്രീകൾ ഇന്ന്, എന്റെ സമൂഹമാധ്യമ ഇടപെടലുകൾ ഏറ്റെടുക്കും!”

-SK-