മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ജി. കിഷന് റെഡ്ഡി ജി, മീനാക്ഷി ലേഖി ജി, അര്ജുന് റാം മേഘ്വാള് ജി, ലൂവ്രെ മ്യൂസിയം ഡയറക്ടര്‍ മാനുവല്‍ റബാട്ടെ ജി, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, മഹതികളേ, മാന്യരേ! നിങ്ങള്‍ക്കെല്ലാവര്‍ക്കും അന്താരാഷ്ട്ര മ്യൂസിയം ദിന ആശംസകള്‍ നേരുന്നു. ഇന്ന്, മ്യൂസിയം ലോകത്തെ പ്രമുഖര്‍ ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം തികയുന്ന വേളയില്‍ ഇന്ത്യ അമൃതമഹോത്സവം ആഘോഷിക്കുന്നതിനാല്‍ ഇന്നത്തെ അവസരവും സവിശേഷമാണ്.
അന്താരാഷ്ട്ര മ്യൂസിയം എക്സ്പോയിലും ആധുനിക സാങ്കേതികവിദ്യയിലൂടെ ചരിത്രത്തിന്റെ വിവിധ അധ്യായങ്ങള്‍ സജീവമാകുന്നു. ഒരു മ്യൂസിയം സന്ദര്‍ശിക്കുമ്പോള്‍, നമുക്ക് ആ കാലഘട്ടത്തെ പരിചയപ്പെടുത്തുന്നത് പോലെ തോന്നുന്നു. മ്യൂസിയത്തില്‍ കാണുന്നത് വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. മ്യൂസിയത്തില്‍, ഒരു വശത്ത്, നമുക്ക് ഭൂതകാലത്തില്‍ നിന്ന് പ്രചോദനം ലഭിക്കുന്നു, മറുവശത്ത്, ഭാവിയോടുള്ള നമ്മുടെ കടമകളും ഞങ്ങള്‍ തിരിച്ചറിയുന്നു.
നിങ്ങളുടെ വിഷയം – ‘സുസ്ഥിരതയും ക്ഷേമവും’ — ഇന്നത്തെ ലോകത്തിന്റെ മുന്‍ഗണനകളെ എടുത്തുകാണിക്കുകയും ഈ സമ്മേളനത്തെ കൂടുതല്‍ പ്രസക്തമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ ശ്രമങ്ങള്‍ യുവതലമുറയുടെ മ്യൂസിയങ്ങളോടുള്ള താല്പര്യം കൂടുതല്‍ വികസിപ്പിക്കുകയും അവരെ നമ്മുടെ പൈതൃകത്തെ പരിചയപ്പെടുത്തുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ശ്രമങ്ങള്‍ക്ക് ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.
ഇവിടെ വരുന്നതിന് മുമ്പ് മ്യൂസിയത്തില്‍ കുറച്ച് നിമിഷങ്ങള്‍ ചെലവഴിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. പല ഗവണ്മെന്റ്, ഗവണ്മെന്റിതര പരിപാടികളില്‍ പങ്കെടുക്കാന്‍ നമുക്ക് പലപ്പോഴും അവസരം ലഭിക്കുന്നു. എന്നാല്‍ ആസൂത്രണവും നിര്‍വ്വഹണ ശ്രമങ്ങളും എല്ലാവരുടെയും മനസ്സില്‍ വലിയ സ്വാധീനം ചെലുത്താന്‍ സഹായിച്ചുവെന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. ഇന്നത്തെ ഈ വേള ഇന്ത്യയിലെ മ്യൂസിയങ്ങളുടെ ലോകത്തിന് ഒരു വലിയ വഴിത്തിരിവായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതാണ് എന്റെ ഉറച്ച വിശ്വാസം.
സുഹൃത്തുക്കളേ,
നമ്മുടെ ലിഖിതവും അലിഖിതവുമായ ഒരുപാട് പൈതൃകങ്ങള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ നൂറുകണക്കിന് വര്‍ഷത്തെ അടിമത്തം ഇന്ത്യയ്ക്ക് നഷ്ടമുണ്ടാക്കി. അടിമത്തത്തിന്റെ കാലഘട്ടത്തില്‍ നിരവധി കൈയെഴുത്തുപ്രതികളും ഗ്രന്ഥശാലകളും കത്തിക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. ഇത് ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെയും മുഴുവന്‍ മനുഷ്യരാശിയുടെയും നഷ്ടമാണ്. നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യാനന്തരം നമ്മുടെ പൈതൃകം സംരക്ഷിക്കാന്‍ നടത്തേണ്ടിയിരുന്ന ശ്രമങ്ങള്‍ മതിയാകുന്നില്ല.
പൈതൃകത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ ഇല്ലാത്തത് കൂടുതല്‍ നഷ്ടത്തിലേക്ക് നയിച്ചു. അതിനാല്‍, ‘സ്വാതന്ത്ര്യത്തിന്റെ അമൃതകാല’ സമയത്ത് രാജ്യം എടുത്ത ‘പഞ്ച് പ്രാണ്‍’കളില്‍ (അഞ്ച് പ്രതിജ്ഞകളില്‍) ഒന്നായ ‘നമ്മുടെ പൈതൃകത്തില്‍ അഭിമാനം കൊള്ളുക’ എന്നത് പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം, ‘ അമൃതമഹോത്സവ’ത്തില്‍ നാം പുതിയ സാംസ്കാരിക അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുന്നു. സ്വാതന്ത്ര്യ സമര ചരിത്രവും ആയിരക്കണക്കിന് വര്‍ഷങ്ങളുടെ സാംസ്കാരിക പൈതൃകവും രാജ്യത്തിന്റെ ഈ ശ്രമങ്ങളില്‍ ഉണ്ട്.
ഈ പരിപാടിയില്‍ പ്രാദേശികവും ഗ്രാമീണവുമായ മ്യൂസിയങ്ങള്‍ക്ക് നിങ്ങള്‍ പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് അറിയാന്‍ സാധിച്ചു. പ്രാദേശികവും ഗ്രാമീണവുമായ മ്യൂസിയങ്ങള്‍ സംരക്ഷിക്കുന്നതിനായി കേന്ദ്രഗവണ്മെന്റ് പ്രത്യേക പ്രചാരണവും നടത്തുന്നുണ്ട്. നമ്മുടെ ഓരോ സംസ്ഥാനത്തിന്റെയും ഓരോ പ്രദേശത്തിന്റെയും എല്ലാ സമൂഹത്തിന്റെയും ചരിത്രം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ നമ്മുടെ ആദിവാസി സമൂഹത്തിന്റെ സംഭാവനകള്‍ അനശ്വരമാക്കാന്‍ ഞങ്ങള്‍ 10 പ്രത്യേക മ്യൂസിയങ്ങള്‍ നിര്‍മ്മിക്കുന്നു.
ഗോത്രവര്‍ഗ വൈവിധ്യത്തിന്റെ സമഗ്രമായ ഒരു നേര്‍ക്കാഴ്ച്ച കാണാന്‍ കഴിയുന്ന ലോകത്തിലെ ഒരു അതുല്യമായ സംരംഭമാണിതെന്ന് എനിക്ക് തോന്നുന്നു. ഉപ്പു സത്യഗ്രഹ കാലത്ത് മഹാത്മാഗാന്ധി സഞ്ചരിച്ച ദണ്ഡി പാതയും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജി ഉപ്പ് നിയമം ലംഘിച്ച സ്ഥലത്ത് ഒരു വലിയ സ്മാരകം പണിതിട്ടുണ്ട്. ഇന്ന് ദണ്ഡി ആശ്രമം കാണാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലോകമെമ്പാടുമുള്ള ആളുകള്‍ ഗാന്ധിനഗറിലെത്തുന്നു.
നമ്മുടെ ഭരണഘടനാ ശില്പിയായ ബാബാസാഹേബ് അംബേദ്കറുടെ മഹാപരിനിര്‍വാണം നടന്ന സ്ഥലം പതിറ്റാണ്ടുകളായി ജീര്‍ണാവസ്ഥയിലായിരുന്നു. ഡല്‍ഹിയിലെ 5 അലിപൂര്‍ റോഡിലെ ഈ സ്ഥലം നമ്മുടെ സര്‍ക്കാര്‍ ദേശീയ സ്മാരകമാക്കി മാറ്റി. ബാബാസാഹെബിന്റെ ജീവിതവുമായി ബന്ധപ്പെട്ട ‘പഞ്ചതീര്‍ത്ഥങ്ങള്‍’, അദ്ദേഹം ജനിച്ച മൊഹൗ, അദ്ദേഹം ലണ്ടനില്‍ താമസിച്ച സ്ഥലം, അദ്ദേഹം ദീക്ഷ സ്വീകരിച്ച നാഗ്പൂരിലം സ്ഥലം, മുംബൈയില്‍ ചൈത്യഭൂമിയിലെ അദ്ദേഹത്തിന്റെ ‘സമാധി’ എന്നിവയും വികസിപ്പിക്കുന്നു. 580-ലധികം നാട്ടുരാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് ഉത്തരവാദിയായ സര്‍ദാര്‍ സാഹബിന്റെ ആകാശമംമുട്ടേ ഉയരമുള്ള പ്രതിമയായ ഏകതാപ്രതിമ രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു. ഏകതാ പ്രതിമയ്ക്കുള്ളില് ഒരു മ്യൂസിയവും ഉണ്ട്.
പഞ്ചാബിലെ ജാലിയന്‍വാലാബാഗ്, ഗുജറാത്തിലെ ഗോവിന്ദ് ഗുരുജിയുടെ സ്മാരകം, യുപിയില്‍ വാരണാസിയിലെ മന് മഹല്‍ മ്യൂസിയം, ഗോവയിലെ ക്രിസ്ത്യന്‍ ആര്‍ട്ട് മ്യൂസിയം എന്നിങ്ങനെ പല സ്ഥലങ്ങളും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. മ്യൂസിയവുമായി ബന്ധപ്പെട്ട മറ്റൊരു അതുല്യമായ ശ്രമം ഇന്ത്യയില്‍ നടന്നിട്ടുണ്ട്. രാജ്യത്തെ എല്ലാ മുന്‍ പ്രധാനമന്ത്രിമാരുടെയും യാത്രയ്ക്കും സംഭാവനകള്‍ക്കുമായി ഞങ്ങള്‍ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു പിഎം മ്യൂസിയം നിര്‍മ്മിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ വികസന യാത്രയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ പ്രധാനമന്ത്രി മ്യൂസിയം സന്ദര്‍ശിക്കുന്നു. ഇവിടെ വന്നിട്ടുള്ള ഞങ്ങളുടെ അതിഥികളോട് ഒരിക്കല്‍ ഈ മ്യൂസിയം സന്ദര്‍ശിക്കാന്‍ ഞാന്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളേ,
ഒരു രാജ്യം അതിന്റെ പൈതൃകം സംരക്ഷിക്കാന്‍ തുടങ്ങുമ്പോള്‍ അതിന്റെ മറ്റൊരു വശം ഉയര്‍ന്നുവരുന്നു. ഈ വശം മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തിലെ അടുപ്പമാണ്. ഉദാഹരണത്തിന്, ഭഗവാന് ബുദ്ധന്റെ മഹാപരിനിര്‍വാണത്തിനുശേഷം, തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് വിശുദ്ധ അവശിഷ്ടങ്ങള്‍ ഇന്ത്യ സംരക്ഷിച്ചു.
ഇന്ന് ആ വിശുദ്ധ തിരുശേഷിപ്പുകള്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ബുദ്ധമത അനുയായികളെ ഒന്നിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ബുദ്ധ പൂര്‍ണിമ ദിനത്തില്‍ ഞങ്ങള്‍ മംഗോളിയയിലേക്ക് നാല് വിശുദ്ധ അവശിഷ്ടങ്ങള്‍ അയച്ചു. ആ സന്ദര്‍ഭം മുഴുവന്‍ മംഗോളിയയുടെയും വിശ്വാസത്തിന്റെ മഹത്തായ ഉത്സവമായി മാറി.
നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയിലുള്ള ബുദ്ധന്റെ അവശിഷ്ടങ്ങളും ബുദ്ധപൂര്‍ണിമയുടെ വേളയില്‍ കുശിനഗറിലേക്ക് കൊണ്ടുവന്നു. അതുപോലെ, ഗോവയിലെ വിശുദ്ധ രാജ്ഞി കെതേവന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പൈതൃകവും ഇന്ത്യയില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ രാജ്ഞി കെതേവന്റെ തിരുശേഷിപ്പുകള്‍ ജോര്‍ജിയയിലേക്ക് അയച്ചപ്പോള്‍ ദേശീയ ആഘോഷത്തിന്റെ അന്തരീക്ഷം ഉണ്ടായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. അന്ന്, ജോര്‍ജിയയിലെ നിരവധി പൗരന്മാര് തെരുവുകളില്‍ ഒത്തുകൂടി, അത് ഒരു ഉത്സവ അന്തരീക്ഷമായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നമ്മുടെ പൈതൃകം ആഗോള ഐക്യത്തിന്റെ ഉറവിടമായി മാറുന്നു. അതിനാല്‍, ഈ പൈതൃകം സംരക്ഷിക്കുന്ന നമ്മുടെ മ്യൂസിയങ്ങളുടെ പങ്ക് കൂടുതല്‍ വര്‍ദ്ധിക്കുന്നു.
സുഹൃത്തുക്കളേ,
ഭാവിയിലേക്കായി കുടുംബത്തിലേക്ക് വിഭവങ്ങള്‍ ചേര്‍ക്കുന്നതുപോലെ, ഭൂമിയെ മുഴുവന്‍ ഒരു കുടുംബമായി കണക്കാക്കി നമ്മുടെ വിഭവങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. ഈ ആഗോള ശ്രമങ്ങളില്‍ നമ്മുടെ മ്യൂസിയങ്ങള്‍ സജീവ പങ്കാളികളാകണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നമ്മുടെ ഭൂമി നിരവധി പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. അവരുടെ ഓര്‍മ്മകളും അടയാളങ്ങളും ഇന്നും നിലനില്ക്കുന്നു. പരമാവധി എണ്ണം മ്യൂസിയങ്ങളില്‍ ഈ ചിഹ്നങ്ങളുടെയും ചിത്രങ്ങളുടെയും ഗാലറികള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് നാം ചിന്തിക്കണം.
വ്യത്യസ്ത സമയങ്ങളില്‍ ഭൂമിയുടെ മാറുന്ന ചിത്രവും നമുക്ക് ചിത്രീകരിക്കാം. വരും കാലങ്ങളില്‍ പരിസ്ഥിതിയെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വര്‍ദ്ധിപ്പിക്കും. ഈ എക്സ്പോയില്‍ ഗ്യാസ്ട്രോണമിക് അനുഭവത്തിനായി ഇടം സൃഷ്ടിച്ചിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. ആളുകള്‍ക്ക് ആയുര്‍വേദത്തെയും തിനയെയും അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളും ഇവിടെ ആസ്വദിക്കാനാകും.
ഇന്ത്യയുടെ ശ്രമങ്ങളോടെ, ആയുര്‍വേദവും തിനയും അടിസ്ഥാനമാക്കിയുള്ള- ‘ശ്രീ അന്ന’ ഈ ദിവസങ്ങളില്‍ ഒരു ആഗോള പ്രസ്ഥാനമായി മാറിയിരിക്കുന്നു. ആയിരക്കണക്കിന് വര്‍ഷത്തെ ‘ശ്രീ അന്ന’യുടെയും വ്യത്യസ്ത സസ്യജാലങ്ങളുടെയും യാത്രയെ അടിസ്ഥാനമാക്കി നമുക്ക് പുതിയ മ്യൂസിയങ്ങള്‍ സൃഷ്ടിക്കാനും കഴിയും. ഇത്തരം പരിശ്രമങ്ങള്‍ ഈ വിജ്ഞാന സമ്പ്രദായത്തെ വരും തലമുറകളിലേക്ക് എത്തിക്കുകയും അവരെ അനശ്വരമാക്കുകയും ചെയ്യും.
സുഹൃത്തുക്കളേ,
ചരിത്രപരമായ കാര്യങ്ങള്‍ സംരക്ഷിക്കുന്നത് രാജ്യത്തിന്റെ സ്വഭാവമാക്കുമ്പോള്‍ മാത്രമേ ഈ ശ്രമങ്ങളില്‍ നമുക്ക് വിജയിക്കാനാകൂ. ഇനി ചോദ്യം നമ്മുടെ പൈതൃക സംരക്ഷണം എങ്ങനെയാണ് രാജ്യത്തെ സാധാരണ പൗരന്റെ സ്വഭാവമാകുന്നത്? ഒരു ചെറിയ ഉദാഹരണം പറയാം. എന്തുകൊണ്ടാണ് ഇന്ത്യയിലെ എല്ലാ കുടുംബങ്ങളും അവരുടെ വീട്ടില്‍ സ്വന്തമായി ഒരു ഫാമിലി മ്യൂസിയം ഉണ്ടാക്കാത്തത്? വീട്ടിലെ ആളുകളുടെ കാര്യവും സ്വന്തം കുടുംബത്തിന്റെ വിവരങ്ങളും ആയിരിക്കണം. പുരാതന വസ്തുക്കളും വീട്ടിലെ മുതിര്‍ന്നവരുടെ ചില പ്രത്യേക വസ്തുക്കളും സൂക്ഷിക്കാം. ഇന്ന് നിങ്ങള്‍ എഴുതുന്ന പേപ്പര്‍ നിങ്ങള്‍ക്ക് സാധാരണമാണെന്ന് തോന്നുന്നു. എന്നാല്‍ നിങ്ങളുടെ എഴുത്തിലെ അതേ കടലാസ് മൂന്ന് നാല് തലമുറകള്‍ക്ക് ശേഷം വൈകാരിക സ്വത്തായി മാറും. അതുപോലെ, നമ്മുടെ സ്കൂളുകള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും അവരുടേതായ മ്യൂസിയങ്ങള്‍ ഉണ്ടായിരിക്കണം. എത്ര വലുതും ചരിത്രപരവുമായ തലസ്ഥാനം ഭാവിയില്‍ ഒരുക്കുമെന്ന് നോക്കാം.
രാജ്യത്തെ വിവിധ നഗരങ്ങള്‍ക്ക് സിറ്റി മ്യൂസിയം പോലുള്ള പദ്ധതികള്‍ ആധുനിക രൂപത്തില്‍ തയ്യാറാക്കാനും കഴിയും. ആ നഗരങ്ങളുമായി ബന്ധപ്പെട്ട ചരിത്രവസ്തുക്കള്‍ അവിടെ സൂക്ഷിക്കാം. വിവിധ വിഭാഗങ്ങള്‍ രേഖകള്‍ സൂക്ഷിക്കുന്ന പഴയ പാരമ്പര്യവും ഈ ദിശയില്‍ നമ്മെ വളരെയധികം സഹായിക്കും.
സുഹൃത്തുക്കളേ,
ഇന്ന് മ്യൂസിയങ്ങള്‍ ഒരു സന്ദര്‍ശക സ്ഥലം മാത്രമല്ല, യുവാക്കളുടെ ഒരു തൊഴില്‍ പ്രതീക്ഷയായി മാറുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പക്ഷേ, നമ്മുടെ യുവാക്കളെ മ്യൂസിയം തൊഴിലാളികളുടെ വീക്ഷണകോണില്‍ നിന്ന് മാത്രം നോക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ചരിത്രവും വാസ്തുവിദ്യയും പോലുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ യുവാക്കള്‍ക്ക് ആഗോള സാംസ്കാരിക വിനിമയത്തിന്റെ മാധ്യമമായി മാറാന്‍ കഴിയും. ഈ യുവാക്കള്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകാനും അവിടെയുള്ള യുവാക്കളില്‍ നിന്ന് ലോകത്തിന്റെ വിവിധ സംസ്ക്കാരങ്ങളെ കുറിച്ച് പഠിക്കാനും ഇന്ത്യയുടെ സംസ്ക്കാരത്തെ കുറിച്ച് അവരോട് പറയാനും കഴിയും. അവരുടെ അനുഭവവും ഭൂതകാലവുമായുള്ള ബന്ധവും നമ്മുടെ രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതില്‍ വളരെ ഫലപ്രദമാണെന്ന് തെളിയിക്കും.
സുഹൃത്തുക്കളേ,
ഇന്ന്, നമ്മള് പൊതു പൈതൃകത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, പൊതുവായ ഒരു വെല്ലുവിളിയെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പുരാവസ്തുക്കളുടെ കള്ളക്കടത്തും കൈവശപ്പെടുത്തലുമാണ് ഈ വെല്ലുവിളി. ഇന്ത്യയെപ്പോലുള്ള പുരാതന സംസ്കാരമുള്ള രാജ്യങ്ങള്‍ നൂറുകണക്കിന് വര്‍ഷങ്ങളായി ഈ വിപത്തിനോട് പോരാടുകയാണ്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നമ്മുടെ രാജ്യത്ത് നിന്ന് അനാശാസ്യമായ രീതിയില്‍ നിരവധി പുരാവസ്തുക്കള്‍ പുറത്തെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നമ്മള് ഒരുമിച്ച് പ്രവര്‍ത്തിക്കണം.
ലോകത്തില്‍ ഇന്ത്യയുടെ പ്രശസ്തി വര്‍ദ്ധിക്കുന്നതിനിടയില്‍ വിവിധ രാജ്യങ്ങള്‍ നമ്മുടെ പൈതൃകം ഇന്ത്യയിലേക്ക് തിരികെ നല്കാന് തുടങ്ങിയതില്‍ ഞാന്‍ സന്തോഷവാനാണ്. ബനാറസില്‍ നിന്ന് മോഷ്ടിച്ച അന്നപൂര്‍ണ വിഗ്രഹമോ ഗുജറാത്തില്‍ നിന്ന് മോഷ്ടിച്ച മഹിഷാസുര മര്‍ദ്ദിനിയുടെ വിഗ്രഹമോ ചോള സാമ്രാജ്യകാലത്ത് നിര്‍മ്മിച്ച നടരാജ വിഗ്രഹമോ ആകട്ടെ 240 ഓളം പുരാതന പുരാവസ്തുക്കള്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു, എന്നാല്‍ ഈ സംഖ്യ 20 ല്‍ എത്തിയില്ല. ഇതിന് നിരവധി പതിറ്റാണ്ടുകള്‍ക്ക് മുമ്പ്. ഇന്ത്യയില്‍ നിന്നുള്ള സാംസ്കാരിക വസ്തുക്കള്‍ കടത്തുന്നതും ഈ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഗണ്യമായി കുറഞ്ഞു.
ലോകമെമ്പാടുമുള്ള കലാസ്വാദകരോട്, പ്രത്യേകിച്ച് മ്യൂസിയങ്ങളുമായി ബന്ധപ്പെട്ടവരോട്, ഈ മേഖലയില്‍ കൂടുതല്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അനാശാസ്യമായ രീതിയില്‍ എത്തിപ്പെട്ട ഇത്തരം കലാസൃഷ്ടികള്‍ ഒരു രാജ്യത്തിന്റെയും ഒരു മ്യൂസിയത്തിലും ഉണ്ടാകരുത്. ഇത് എല്ലാ മ്യൂസിയങ്ങള്‍ക്കുമുള്ള ധാര്‍മ്മിക പ്രതിബദ്ധതയാക്കണം
സുഹൃത്തുക്കളേ,
ഭൂതകാലവുമായി ബന്ധപ്പെട്ട് നില്ക്കുമ്പോള് തന്നെ ഭാവിയിലേക്കുള്ള പുതിയ ആശയങ്ങള്‍ക്കായി നാം പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. പൈതൃകം സംരക്ഷിക്കുകയും പുതിയൊരു പൈതൃകം സൃഷ്ടിക്കുകയും ചെയ്യും. ഈ ആഗ്രഹത്തോടെ, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് വളരെ നന്ദി!
ND
Addressing the International Museum Expo 2023. It is a wonderful platform to showcase our heritage and vibrant culture. https://t.co/Tmg9HHNozY
— Narendra Modi (@narendramodi) May 18, 2023
Museum में जो दिखता है, वो तथ्यों के आधार पर होता है, प्रत्यक्ष होता है, Evidence Based होता है। pic.twitter.com/mcMNVdkOVU
— PMO India (@PMOIndia) May 18, 2023
गुलामी के सैकड़ों वर्षों के लंबे कालखंड ने भारत का एक नुकसान ये भी किया कि हमारी लिखित-अलिखित बहुत सारी धरोहर नष्ट कर दी गई।
— PMO India (@PMOIndia) May 18, 2023
ये सिर्फ भारत का नुकसान नहीं हुआ है, ये पूरी दुनिया का नुकसान हुआ है। pic.twitter.com/VvplbtFyMf
आज़ादी के अमृतकाल में भारत ने जिन ‘पंच-प्राणों’ की घोषणा की है, उनमें प्रमुख है- अपनी विरासत पर गर्व! pic.twitter.com/x4WaE8da6D
— PMO India (@PMOIndia) May 18, 2023
हम स्वाधीनता संग्राम में अपनी tribal community के योगदान को अमर बनाने के लिए 10 विशेष museums बना रहे हैं। pic.twitter.com/BQsFwgmV2N
— PMO India (@PMOIndia) May 18, 2023
आज पूरे देश से लोग आकर पीएम म्यूज़ियम में, आज़ादी के बाद की भारत की विकास यात्रा के साक्षी बन रहे हैं। pic.twitter.com/tALsc0MEXW
— PMO India (@PMOIndia) May 18, 2023
हमारी विरासत, वैश्विक एकता-World Unity का भी सूत्रधार बनती है। pic.twitter.com/y1hulvabGK
— PMO India (@PMOIndia) May 18, 2023
हमें पूरी पृथ्वी को एक परिवार मानकर अपने संसाधनों को बचाना है। pic.twitter.com/NbQNYWHNnB
— PMO India (@PMOIndia) May 18, 2023
आज दुनियाभर में भारत की बढ़ती साख के बीच, अब विभिन्न देश, भारत को उसकी धरोहरें लौटाने लगे हैं। pic.twitter.com/WuGiHJGawh
— PMO India (@PMOIndia) May 18, 2023
अपनी धरोहरों को संरक्षित करने के साथ ही हम देशभर में कल्चरल इंफ्रास्ट्रक्चर के निर्माण में निरंतर जुटे हैं, ताकि हमारी हर पीढ़ी को भारत की अनमोल विरासत पर गर्व हो। pic.twitter.com/5IQFP3La4g
— Narendra Modi (@narendramodi) May 18, 2023
हमारी विरासत विश्व को एक सूत्र में पिरोने में अहम भूमिका निभाती है। इसलिए इसे संजोने वाले हमारे म्यूजियम्स का महत्त्व और बढ़ जाता है। pic.twitter.com/r9mw8Ah33y
— Narendra Modi (@narendramodi) May 18, 2023
भारत के प्रयासों से आयुर्वेद और श्रीअन्न दोनों ही आज एक ग्लोबल मूवमेंट बन चुके हैं। हम श्रीअन्न और अलग-अलग वनस्पतियों की हजारों वर्षों की यात्रा के आधार पर भी म्यूजियम की पहल कर सकते हैं। pic.twitter.com/Hkn0Z89AGt
— Narendra Modi (@narendramodi) May 18, 2023
बीते 9 वर्षों में एक ओर जहां भारत से सांस्कृतिक कलाकृतियों की तस्करी में काफी कमी आई है, वहीं विश्व के अनेक देश हमारी अमूल्य धरोहरें हमें लौटा रहे हैं। pic.twitter.com/MZ5iRlZo2r
— Narendra Modi (@narendramodi) May 18, 2023