Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അദ്ധ്യാപക ദിനത്തില്‍ അദ്ധ്യാപകരുടെ ആത്മസമര്‍പ്പണത്തിനും പ്രതിബദ്ധതയ്ക്കും പ്രധാനമന്ത്രിയുടെ അഭിവാദ്യം ; ഡോ. എസ്. രാധാകൃഷ്ണന് ശ്രദ്ധാഞ്ജലി


അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എല്ലാ അദ്ധ്യാപകരുടെയും ആത്മസമര്‍പ്പണത്തിനും പ്രതിബദ്ധതയ്ക്കും അഭിവാദ്യമര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതി സര്‍വ്വേപള്ളി രാധാകൃഷ്ണനും പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഡോ. രാധാകൃഷ്ണന്റെ ജന്മദിനമാണ് രാജ്യത്തെമ്പാടും അദ്ധ്യാപക ദിനമായി ആഘോഷിക്കുന്നത്.

”ആനന്ദപ്രദമായ അദ്ധ്യാപക ദിനം!” രാഷ്ട്ര നിര്‍മ്മാണത്തില്‍ പരമപ്രധാനമായ പങ്കുവഹിക്കുന്ന എല്ലാ അദ്ധ്യാപകരുടെയും ആത്മസമര്‍പ്പണത്തിനും പ്രതിബദ്ധതയ്ക്കും മുന്നില്‍ ഇന്ത്യ അഭിവാദ്യമര്‍പ്പിക്കുന്നു.

രാഷ്ട്രത്തെ സേവിച്ച ഒരു പണ്ഡിതനും, രാഷ്ട്രതന്ത്രജ്ഞനും നിരവധി മനസ്സുകളെ കരുപിടിപ്പിച്ച ബഹുമാന്യനായ അദ്ധ്യാപകനുമായ ഡോ. എസ്. രാധാകൃഷ്ണന് ശ്രദ്ധാഞ്ജലി.

നിങ്ങളുടെ അദ്ധ്യാപകന്‍ നിങ്ങളെ എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത് ? നിങ്ങളുടെ രസകരമായ അനുഭവ കഥകള്‍ പങ്കിടുക. ഒപ്പം തങ്ങളുടെ അദ്ധ്യാപകരെ കുറിച്ച് മറ്റുള്ളവര്‍ എഴുതിയത് വായിക്കുക”-, പ്രധാനമന്ത്രി പറഞ്ഞു.