Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അത്യാധുനിക സാങ്കേതികവിദ്യ സ്വീകരിക്കുമ്പോൾ, ഇന്ത്യയിലെ ജനങ്ങൾ എതിരില്ലാത്ത ചാമ്പ്യന്മാരാണ്: പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയിലെ പൗരന്മാരുടെ നവീനതയോടുള്ള  തീക്ഷ്ണതയെയും മഹത്തായ പൊരുത്തപ്പെടുത്തലിനെയും പ്രശംസിക്കുകയും വരും കാലങ്ങളിലും ഈ വേഗത നിലനിർത്താനുള്ള സർക്കാരിന്റെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.

ഡിജിറ്റൽ പണമിടപാട് രംഗത്ത് രാജ്യം കൈവരിച്ച മുന്നേറ്റങ്ങളെ കുറിച്ച് ഒരു പൗരന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ഏറ്റവും പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുമ്പോൾ, ഇന്ത്യയിലെ ജനങ്ങൾ എതിരില്ലാത്ത ചാമ്പ്യന്മാരാണ്! അവർ നവീനതയോടുള്ള തീക്ഷ്ണതയും മികച്ച പൊരുത്തപ്പെടുത്തലും പ്രകടിപ്പിച്ചിട്ടുണ്ട്. ഈ മാറ്റം ഇന്ത്യയിൽ ഉടനീളം ദൃശ്യമാണ്, വരും കാലങ്ങളിലും നാം  ഈ വേഗത നിലനിർത്തും.

 

ND