Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അതിർത്തി ഗ്രാമങ്ങൾക്കായി ഗവണ്മെന്റ് വൈബ്രന്റ് വില്ലേജ് പരിപാടി ആരംഭിച്ചതായി ന്യൂഡൽഹിയിലെ ചരിത്രപ്രസിദ്ധമായചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് 77-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

അതിർത്തി ഗ്രാമങ്ങൾക്കായി സർക്കാർ വൈബ്രന്റ് വില്ലേജ് പരിപാടി ആരംഭിച്ചതായി ന്യൂഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് 77-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നേരത്തെ ഈ ഗ്രാമങ്ങളെ രാജ്യത്തെ അവസാന ഗ്രാമങ്ങളായി കണക്കാക്കിയിരുന്നെങ്കിലും ആ ധാരണ മാറിയെന്നും അദ്ദേഹം പറഞ്ഞു. ഈ ഗ്രാമങ്ങൾ അവസാന ഗ്രാമങ്ങളല്ലെന്നും അതിർത്തിയിലെ ആദ്യ ഗ്രാമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സൂര്യൻ കിഴക്ക് ഉദിക്കുമ്പോൾ സൂര്യന്റെ ആദ്യ കിരണം അതിർത്തി ഗ്രാമത്തെ സ്പർശിക്കുന്നുണ്ടെന്നും സൂര്യൻ അസ്തമിക്കുമ്പോൾ ഈ ഭാഗത്തുള്ള ഗ്രാമത്തിന് അതിന്റെ അവസാന കിരണത്തിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തി ഗ്രാമങ്ങളിലെ 600 ഓളം പ്രധാൻമാരെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് പ്രത്യേക അതിഥികളായി ക്ഷണിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. പുതിയ നിശ്ചയദാർഢ്യത്തോടെയും കരുത്തോടെയും ആദ്യമായാണ് ഈ വിശിഷ്ടാതിഥികൾ ഇത്രയും ദൂരം താണ്ടി  എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ND