Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അടുത്ത മന്‍ കി ബാത്ത് ഒക്ടോബര്‍ 25 ന്: ആശയങ്ങളും ശബ്ദസന്ദേശങ്ങളും പങ്കിടാന്‍ പ്രധാനമന്ത്രി ജനങ്ങളെ ആഹ്വാനം ചെയ്തു


മന്‍ കി ബാതിന്റെ അടുത്തലക്കത്തിലൂടെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഈ മാസം 25 ന് തന്റെ ചിന്തകള്‍ രാജ്യത്തെ ജനങ്ങളുമായി പങ്കിടും. ജനങ്ങള്‍ക്ക് ഈ പരിപാടിയിലേക്കുള്ള തങ്ങളുടെ ആശയങ്ങള്‍ MyGov ഓപ്പണ്‍ഫോറത്തിലൂടെ പങ്കിടാന്‍ പ്രധാനമന്ത്രി ജനങ്ങളെ ആഹ്വാനംചെയ്തു.

ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശബ്ദസന്ദേശങ്ങളും പ്രധാനമന്ത്രി ക്ഷണിച്ചു. ടോള്‍ഫ്രീ നമ്പറായ 180030007800 ലൂടെ ഇവ നല്‍കാം. തെരഞ്ഞെടുക്കപ്പെടുന്ന ശബ്ദശകലങ്ങള്‍ പരിപാടിയിലൂടെ കേള്‍പ്പിക്കും.
മന്‍ കി ബാതിന്റെ പതിമൂന്നാം ലക്കമാണ് ഈ ഞായറാഴ്ച രാവിലെ 11 മണിക്ക് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്നത്. ആകാശവാണിയിലൂടെയും ദൂരദര്‍ശന്‍ ചാനലുകളിലൂടെയും ഈ പരിപാടി തത്സമയം പ്രക്ഷേപണംചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഡി.ഡി ന്യൂസ് എന്നിവയുടെ യുൂട്യൂബ് ചാനലുകളിലും ഇവ തത്സമയം ലഭിക്കും. ഈ പ്രക്ഷേപണത്തിന്റെ പ്രാദേശിക ഭാഷാരൂപം എല്ലാ ആകാശവാണി നിലയങ്ങളും ഈ മാസം 25 ന് രാത്രി 8 മണിക്ക് പ്രക്ഷേപണം ചെയ്യും.