Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അടിസ്ഥാന സൗകര്യ വികസനത്തിനുള്ള അധിക വിഭവ സമാഹരണത്തിന് മന്ത്രിസഭയുടെ അനുമതി


അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ചെലവിടല്‍ വര്‍ദ്ധിപ്പിക്കുന്നതിന് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 31,000 കോടി രൂപ സമാഹരിക്കുന്നതിനും, ബജറ്റ് വിഹിതത്തിന് പുറമെ സമാഹരിക്കുന്ന 16,300 കോടി രൂപയുടെ മുതലും പലിശയും നല്‍കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ദേശീയ പുനരുപയോഗ ഊര്‍ജ്ജ വികസന ഏജന്‍സി (ഐ.ആര്‍.ഇ.ഡി.എ), ഉള്‍നാടന്‍ ജലപാത അതോറിട്ടി തുടങ്ങിയവ ബോണ്ടുകള്‍ വഴി സമാഹരിക്കുന്ന തുകയുടെ മുതലും പലിശയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ബജറ്റ് വിഹിതത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തികൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് വഹിക്കും.

അടിസ്ഥാന സൗകര്യ മേഖലയിലെ ചെലവിടല്‍ മെച്ചപ്പെടുത്തുന്നതിനും, കൂടുതല്‍ സുസ്ഥിരമായ വളര്‍ച്ച ഉറപ്പാക്കുന്നതിന് ചെലവഴിക്കലില്‍ റവന്യൂ – മൂലധന മിശ്രിതം മെച്ചപ്പെടുത്തുന്നതിനും ഈ നടപടി സഹായിക്കും.