ആറായിരം കോടി രൂപ ചെലവില്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് (2020-2025) നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ അടല്‍ ഭൂജല്‍ യോജന (അടല്‍ ജല്‍)യ്ക്ക് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി.
ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നീ ഏഴു സംസ്ഥാനങ്ങളിലെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ സാമൂഹിക പങ്കാളിത്തത്തോടെ ഭൂഗര്ഭജലപരിപാലനം മെച്ചപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ 78 ജില്ലകളിലായി 8350 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഈ പദ്ധതി നടപ്പാക്കുന്നതുകൊണ്ട് ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുത്. അടല്‍ ജല്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഭൂഗര്ഭജലപരിപാലനം പ്രോത്സാഹിപ്പിക്കുകയും ആവശ്യഭാഗത്തിന്റെ പരിപാലനത്തിന് പ്രാഥമികമായ ശ്രദ്ധനല്‍കികൊണ്ട് സ്വാഭാവത്തില്‍ മാറ്റം കൊണ്ടുവരും.
പദ്ധതിയുടെ മൊത്തം വിഹിതമായ 6000 കോടിയില്‍ 50% കേന്ദ്ര ഗവണ്മെന്റ് തിരിച്ചടയ്ക്കേണ്ട ലോകബാങ്ക് വായ്പയാണ്, ബാക്കിയുള്ള 50% സാധാരണ ബജറ്റ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസഹായമായി നല്‍കും. ലോകബാങ്ക് വായ്പയും കേന്ദ്ര സഹായവും മുഴുവനും ഗ്രാന്റായി സംസ്ഥാനങ്ങള്‍ക്ക് നല്‍കും.
അടല്‍ ജലിന് രണ്ട് പ്രധാനപ്പെട്ട ഘടകങ്ങളാണുള്ളത്:
എ) നീരീക്ഷണ സംവിധാനം, കാര്യശേഷി നിര്‍മ്മാണം, ജല ഉപയോഗ അസോസിയേഷനുകളെ ശക്തിപ്പെടുത്തല്‍ തുടങ്ങിയവയൊക്കെ ഉള്‍ക്കെള്ളുന്ന സംസ്ഥാനത്തിന്റെ സുസ്ഥിര ജലപരിപാലനത്തിനുള്ള സംവിധാനങ്ങള്‍ക്ക് വേണ്ടി സ്ഥാപന ശാക്തീകരണത്തിനുള്ള സ്ഥാപനശാക്തീകരണവും കാര്യശേഷി നിര്മ്മാണഘടകവും.
ബി) വിവര വിനിമയം, ജലസുരക്ഷ പദ്ധതികള്‍ തയാറാക്കല്‍, നിലവിലുള്ള പദ്ധതികളെ സംയോജിപ്പിച്ചുകൊണ്ട് പരിപാലന ഇടപെടല്‍ നടപ്പാക്കുക, ആവശ്യഭാഗത്തെ പരിപാലന രീതി സ്വീകരിക്കുക എന്നിവപോലെയുള്ള മികച്ച ഭൂഗര്‍ഭ പരിപാലന നടപടികള്‍ മെച്ചപ്പെടല്‍ നേടിയെടുക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്ന പ്രോത്സാഹന ഘടകം.
അടല്‍ ജലിന്റെ ഫലം:
1) ഭൂഗര്‍ഭ ജലപരിപാല നിരീക്ഷണ സംവിധാനവും വിവിധ തലങ്ങളില്‍ ഓഹരിപങ്കാളികളുടെ കാര്യശേഷി നിര്‍മ്മാണവും ശക്തിപ്പെടുത്തുന്നതിനുള്ള സ്ഥാപന ശാക്തീകരണം. അത് ഭൂഗര്‍ഭ ജലവിവരങ്ങളുടെ ശേഖരം, കൈമാറ്റം, വിശകലനം, വിനിമയം എന്നിവ ശക്തമാക്കും.
2) പഞ്ചായത്ത് തലത്തില്‍ മെച്ചപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യഥാര്ത്ഥ്യത്തിലൂന്നിയുള്ള ഒരു ജലബജറ്റിംഗും സാമൂഹിക നേതൃത്വത്തിലുള്ള ജലസുരക്ഷ പദ്ധതികളും.
3) ഇന്ത്യാ ഗവണ്മെന്റിന്റേയും സംസ്ഥാന ഗവണ്മെന്റുകളുടെയും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും പുതിയതുമായ പദ്ധതികള്‍ സംയോജിപ്പിച്ചുകൊണ്ട് ജല സുരക്ഷ പദ്ധതികള്‍ നടപ്പാക്കുക. ഇത് സുസ്ഥിരമായ ഭൂഗര്‍ഭ ജല പരിപാലനത്തിനുള്ള ഫണ്ടുകളുടെ നീതിയുക്തവും കാര്യക്ഷമവുമായ വിനിയോഗത്തിന് സൗകര്യമാകും.
4) മൈക്രോ ജലസേചനം, വിള വൈവിദ്ധ്യവല്‍ക്കരണം, വൈദ്യുതി ഫീഡര്‍ വിഭജനം എന്നിവപോലുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ട് ആവശ്യത്തിന് ഊന്നല്‍ നല്‍കികൊണ്ട് ലഭ്യമായ ഭൂഗര്‍ഭ ജല സ്രോതസുകളുടെ കാര്യക്ഷമമായ ഉപയോഗം.
നേട്ടങ്ങള്‍
എ) ജല്‍ജീവന്‍ മിഷന് പദ്ധതി പ്രദേശങ്ങളില്‍ സ്രോതസ് സുസ്ഥിരത പ്രാദേശിക സമൂഹങ്ങളുടെ സജീവ പങ്കാളിത്തത്തോടെ.
ബി) കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തിന് വേണ്ട സംഭാവനകള്‍ നല്‍കും.
സി) പങ്കാളിത്ത ഭൂര്‍ഗര്‍ഭ പരിപാലനം പ്രോത്സാഹിപ്പിക്കും.
ഡി) വലിയതോതില്‍ ജല ഉപയോഗ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും വിളരീതി മെച്ചപ്പെടുത്തുകയും ചെയ്യും.
ഇ) ഭൂഗര്‍ഭ ജല സ്രോതസുകളുടെ കാര്യക്ഷമതയും സന്തുലിതയും പ്രോത്സാഹിപ്പിക്കും. സാമുഹികതലത്തില് സ്വഭാവപരമായ മാറ്റം കൊണ്ടുവരികയും ചെയ്യും.
പശ്ചാത്തലം
രാജ്യത്തിന്റെ ജലസേചന മേഖലയില്‍ 65%വും ഗ്രാമീണ കുടിവെള്ള വിതരണത്തില്‍ ഏകദേശം 85%വും ഭൂഗര്‍ഭ ജലമാണ് സംഭാവനചെയ്യുന്നത്. ജനസംഖ്യാ വര്‍ദ്ധനവ്, നഗരവല്‍ക്കരണം, വ്യാവസായികവല്‍ക്കരണം എന്നിവ മൂലം രാജ്യത്തിന്റെ പരിമിതമായ ഭൂഗര്‍ഭജല സ്രോതസ് ഭീഷണിയിലാണ്. വളരെ തീവ്രമായതും ഒരു നിയന്ത്രണവുമില്ലാത്തതുമായ ഭൂഗര്‍ഭജല ശേഖരണം പല പ്രദേശങ്ങളിലും നടക്കുന്നത് അതിവേഗത്തിലും വ്യാപകമായും ഭൂര്‍ഗഭ ജലനില കുറയുന്നതിനും ഒപ്പം ഭൂര്‍ഗഭ ജലത്തിന്റെ അമൂര്ത്തഘടനയുടെ സുസ്ഥിരത കുറയ്ക്കുകയും ചെയ്യുന്നു. ചില ഭാഗങ്ങളില്‍ ഭൂഗര്‍ഭ ജലത്തിന്റെ ഗുണനിലവാരം മോശമാകുന്നതും ഭൂഗര്‍ഭ ജലലഭ്യത കുറയ്ക്കുന്നു. അമിതചൂഷണത്തിലൂടെ ഭൂഗര്‍ഭ ജലത്തിനുമേല്‍ വര്‍ദ്ധിക്കുന്ന സമ്മര്‍ദ്ദം, മലീമസമാക്കല്‍, പരിസ്ഥിതി പ്രത്യാഘതങ്ങളുമായി ബന്ധപ്പെട്ട ഭീഷണികള്‍ എന്നിവയൊക്കെ പ്രതിരോധ/പരിഹാര നടപടികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ തന്നെ ബാധിക്കും.
ജലവിഭവ നദി വികസന, ഗംഗാ പുനരുദ്ധാരണ വകുപ്പും ജല്‍ശക്തി മന്ത്രാലയവും രാജ്യത്തെ ഭൂഗര്‍ഭ ജല സ്രോതസുകളുടെ ദീര്‍ഘകാല സുസ്ഥിര അടല്‍ ഭൂജല്‍ യോജന(അടല്‍ ജല്‍)യിലൂടെ ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ട മുന്‍കൈകള്‍ സ്വീകരിച്ചു. ടോപ്പ് ഡൗണ്‍, ബോട്ടം അപ്പ് സമീപനങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഏഴു സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ ജല സമ്മര്‍ദ്ദ ബ്ലോക്കുകള്‍ കണ്ടെത്തി. ജിയോമോര്‍ഫിക്, കാലാവസ്ഥാപരം, ഹൈഡ്രളോജിക്, സാംസ്ക്കാരിക സംവിധാനങ്ങള്‍ പ്രതിനിധാനം ചെയ്യുന്നവയാണിവ. പങ്കാളിത്ത ഭൂഗര്‍ഭ ജല പരിപാല സംവിധാനത്തിന് സ്ഥാപന ഘടന ശക്തിപ്പെടുത്തുക, അതോടൊപ്പം സമൂഹാടിസ്ഥാനത്തില്‍ സുസ്ഥിര ഭൂഗര്‍ഭജല സ്രോതസുകള്‍ക്ക് വേണ്ടി സ്വഭാവപരമായ മാറ്റം കൊണ്ടുവരിക എന്നിവയാണ് അടല്‍ ജലിന്റെ ലക്ഷ്യം. ബോധവല്‍ക്കരണം, കാര്യശേഷി നിര്‍മ്മാണം, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനായി നിലവിലുള്ളത്/പുതിയ പദ്ധതികള്‍ സംയോജിപ്പിക്കുക തുടങ്ങിയവയുള്‍പ്പെടെ നിരവധി ഇടപെടലുകലാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്.