Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അടല്‍ ഭൂജല്‍ യോജനയ്ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു


മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി, അടല്‍ ഭൂജല്‍ യോജനയ്ക്ക് തുടക്കം കുറിക്കുകയും റോഹ്തങ് പാസിന് അടിയിലുടെയുള്ള തന്ത്രപ്രധാനമായ ടണലിന് വാജ്‌പേയിയുടെ പേര് നല്‍കുകയും ചെയ്തു. ഹിമാചല്‍ പ്രദേശിലെ മണാലിയെ ലേ, ലഡാക്ക്, ജമ്മു-കാശ്മീര്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന രാജ്യത്തിന് വളരെയധികം പ്രാധാന്യമുള്ള വലിയ പദ്ധതിയായ റോഹ്തങ് പാസ് ഇനി മുതല്‍ അടല്‍ ടണല്‍ എന്ന് അറിയപ്പെടുമെന്നു ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. തന്ത്രപ്രധാനമായ ഈ ഭൂഗര്‍ഭപാത ഈ മേഖലയുടെ ഭാവി തന്നെ മാറ്റിമറി്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഈ മേഖലയില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും.

ജലം അടല്‍ജിക്ക് ഏറ്റവും പ്രധാനപ്പെട്ട വിഷയമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഹൃദയത്തോടു ചേര്‍ന്നതായിരുന്നുവെന്നും അടല്‍ ജല്‍ യോജനയുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. ഞങ്ങളുടെ ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ വീക്ഷണം നടപ്പാക്കാന്‍ പരിശ്രമിക്കുകയാണ്. അടല്‍ ജല്‍ യോജന അല്ലെങ്കില്‍ ജല്‍ ജീവന്‍ മിഷനുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ 2024 ഓടെ എല്ലാ കുടുംബങ്ങള്‍ക്കും ജലം എത്തിക്കുമെന്ന ഞങ്ങളുടെ പ്രതിജ്ഞ നടപ്പാക്കുന്നതിലേക്കുള്ള വലിയ കാല്‍വയ്പ്പാണെന്ന് തെളിയിക്കുന്നതാണെന്നു് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജലപ്രതിസന്ധി ഒരു കുടുംബം എന്ന നിലയിലും ഒരു പൗരനെന്ന നിലയിലും ഒരു രാജ്യമെന്ന നിലയിലും ഞങ്ങളെയാകെ വിഷമിപ്പിക്കുന്നു, ഇത് വികസനത്തെയും ബാധിക്കന്നു, അദ്ദേഹം പറഞ്ഞു. ജലപ്രതിസന്ധിയുടെ ഏത് സാഹചര്യവും നേരിടാന്‍ നവ ഇന്ത്യ നമ്മെ സജ്ജമാക്കും. ഇതിനായി നമ്മള്‍ അഞ്ചു തലങ്ങളിലായി പ്രവര്‍ത്തിക്കുകയാണ്.

ജല്‍ശക്തി മന്ത്രാലയം വെള്ളത്തെ കമ്പാര്‍ട്ട്‌മെന്റലൈസ്ഡ് സമീപനത്തില്‍ നിന്നു മോചിപ്പിക്കുകയും സമഗ്രവും സംയോജിതവുമായ സമീപനത്തിന് ഊന്നല്‍ നല്‍കുകകയും ചെയ്തു. ഈ മണ്‍സൂണ്‍കാലത്ത് ജലസംരക്ഷണത്തിന് സമൂഹത്തിന്റെ ഭാഗത്തുനിന്നു ജല്‍ശക്തി മന്ത്രാലയം കാണിച്ച വിപുലമായ പരിശ്രമങ്ങള്‍ നമ്മള്‍ കണ്ടതാണ്. ഒരു വശത്ത് ജല്‍ജീവന്‍ മിഷന്‍ എല്ലാ വീടുകളിലും പൈപ്പ്‌വെള്ളം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ മറുവശത്ത് അടല്‍ ജല്‍ യോജന ഭൂഗര്‍ഭഗ ജലനിരപ്പ് വളരെ താഴ്ന്ന പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് കൂടുതല്‍ വിഹിതം നല്‍കുന്നതിനുള്ള വ്യവസ്ഥ അടല്‍ ജല്‍ യോജനയിലുണ്ടെങ്കില്‍ ജല പരിപാലനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രോത്സാഹനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി പറഞ്ഞു. 70 വര്‍ഷം കൊണ്ട് 18 കോടി ഗ്രാമീണകുടുംബങ്ങളില്‍ വെറും 3 കോടി കൂടുംബങ്ങള്‍ക്ക് മാത്രമാണ് പൈപ്പ്‌വെള്ളം ലഭ്യമാക്കിയത്. ഇപ്പോള്‍ നമ്മുടെ ഗവണ്‍മെന്റ് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 15 കോടി വീടുകളില്‍ ശുദ്ധമായ വെള്ളം എത്തിക്കുന്നതിനുള്ള ലക്ഷ്യം തയാറാക്കിയിരിക്കുകയാണെന്ന്് അദ്ദേഹം വ്യക്തമാക്കി.

ഓരോ ഗ്രാമത്തിന്റെയും സാഹചര്യമനുസരിച്ച് വേണം വെള്ളവുമായി ബന്ധപ്പെട്ട പദ്ധതികള്‍ തയാറാക്കേണ്ടതെന്നതിന് പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. ജല്‍ ജീവന്‍ മിഷന്റെ മാര്‍ഗരേഖകള്‍ തയാറാക്കുമ്പോള്‍ ഇത് കണക്കിലെടുത്തിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ജലപദ്ധതികള്‍ക്കായി 3.5 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു ജലകര്‍മ പദ്ധതി തയാറാക്കാനും ജലഫണ്ട് രൂപീകരിക്കുന്നതിനും അദ്ദേഹം എല്ലാ ഗ്രാമവാസികളോടും അഭ്യര്‍ഥിച്ചു. ഭൂഗര്‍ഭ ജലവിതാനം താണിരിക്കുന്നിടത്ത് കര്‍ഷകര്‍ ഒരു ജലബജറ്റ് തയാറാക്കണം.
അടല്‍ ഭൂജല്‍ യോജന (അടല്‍ ജല്‍)

ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ ഏഴു സംസ്ഥാനങ്ങളിലെ പങ്കാളിത്ത ഭൂഗര്‍ഭ ജലനിരപ്പ് പരിപാലനത്തിനുള്ള സ്ഥാപനചട്ടക്കൂട് ശക്തമാക്കുകയും സുസ്ഥിര ഭൂഗര്‍ഭ പരിപാലനത്തിന് സാമൂഹികതലത്തില്‍ പ്രവര്‍ത്തനരീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യുകയെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് അടല്‍ ജലിന് രൂപം നല്‍കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ 78 ജില്ലകളിലെ 8350 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഈ പദ്ധതി നടത്തിപ്പിന്റെ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.അടല്‍ ജല്‍ പരിപാലനത്തിന്റെ ആവശ്യകതയുടെ വശങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ട് പഞ്ചായത്ത്തല ഭൂഗര്‍ഭ പരിപാലനം പ്രോത്സാഹിപ്പിക്കുകയും പ്രവര്‍ത്തനരീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യും.

60,000 കോടി രൂപയുടെ ഈ പദ്ധതി അഞ്ചുവര്‍ഷം (2020-2025) കൊണ്ടായിരിക്കും നടപ്പാക്കുക. ഇതിന്റെ 50% ലോകബാങ്കില്‍നിന്നു വായ്പയായിട്ടായിരിക്കും ലഭിക്കുക. ഇത് കേന്ദ്രഗവണ്‍മെന്റാണ് തിരിച്ചടയ്‌ക്കേണ്ടത്. ബാക്കിയുള്ള 50% സാധാരണ ബജറ്റ്‌വിഹിതമായുള്ള കേന്ദ്രസഹായമായിരിക്കും. ലോകബാങ്ക് വായ്പയുടെയും കേന്ദ്രബജറ്റിന്റെയും മുഴുവന്‍ വിഹിതവും സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റായിട്ടായിരിക്കും കൈമാറുക.

രോഹ്തങ് പാസിലെ അടിപ്പാത

റോഹ്തങ് പാസിന് അടിയിലൂടെ ഒരു പാത നിര്‍മിക്കാനുള്ള ചരിത്രപരമായ തീരുമാനം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് ആണ് എടുത്തത്. 8.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അടിപ്പാത ലോകത്ത് സമുദ്രനിരപ്പില്‍ നിന്നു 3000 മീറ്റര്‍ ഉയരെയുള്ള ഏറ്റവും നീളം കൂടിയ അടിപ്പാതയാണ്. ഇത് മണാലിയും ലേയും തമ്മിലുള്ള ദൂരം 46 കിലോമീറ്റര്‍ കുറയ്ക്കും. ഗതാഗതത്തിന് ചെലവാകുന്ന കോടിക്കണക്കിന് രൂപ ലാഭിക്കാന്‍ ഇതു സഹായകമാകും. 10.5 മീറ്റര്‍ വീതിയിലുള്ള ഒറ്റ ട്യൂബിലുള്ള ഇരട്ടപ്പാതയാണിത്. അടിയന്തര അഗ്നിരക്ഷാപാതയും പ്രധാനപ്പെട്ട അടിപ്പാതയോടൊപ്പം നിര്‍മ്മിച്ചിട്ടുണ്ട്. രണ്ടറ്റങ്ങളുടെയൂം പ്രതിബന്ധങ്ങള്‍ തകര്‍ത്തത് 2017 ഒക്‌ടോബര്‍ 15നായിരുന്നു. അടിപ്പാത ഇപ്പോള്‍ പൂര്‍ത്തീകരണത്തിന്റെ വക്കിലാണ്. ഹിമാചല്‍ പ്രദേശിലെയും ലഡാക്കിലെയും വളരെ വിദൂര അതിര്‍ത്തികളില്‍ പോലും എല്ലാ കാലാവസ്ഥയിലും ബന്ധിപ്പിക്കല്‍ നല്‍കുന്നതിനുള്ള ദിശയിലേക്കുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അല്ലെങ്കില്‍ മഞ്ഞുകാലത്ത് ആറുമാസം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും.

******